ജഗദീഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് പി.വി.ജഗദീഷ് കുമാർ എന്ന ജഗദീഷ് (ജനനം: 12 ജൂൺ 1955). അഭിനയത്തിന് പുറമേ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിളും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തു. റിയാലിറ്റി ഷോകളിൽ വിധികർത്തായും സ്റ്റേജ് ഷോകളിൽ അവതാരകനായും ഇദ്ദേഹം ടെലിവിഷൻ രംഗത്തും സജീവമാണ്.[1][2]

ജഗദീഷ്
Jagadish - Thriller Express - Asianet Tour - Atlanata.jpg
ജനനം
പി.വി. ജഗദീഷ് കുമാർ

(1955-06-12) 12 ജൂൺ 1955  (67 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ
തിരക്കഥാകൃത്ത്
അവതാരകൻ
സജീവ കാലം1984 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഡോ. പി. രമ (മരണം: 2022)
കുട്ടികൾഡോ. രമ്യ, ഡോ. സൗമ്യ
മാതാപിതാക്ക(ൾ)കെ. പരമേശ്വരൻ നായർ
പി. ഭാസുരാംഗി അമ്മ

ജീവിതരേഖതിരുത്തുക

മലയാള ചലച്ചിത്ര അഭിനേതാവായ ജഗദീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന ഗ്രാമത്തിൽ അധ്യാപകനായിരുന്ന കെ.പരമേശ്വരൻ നായരുടേയും പി.ഭാസുരാംഗിയമ്മയുടേയും മകനായി 1955 ജൂൺ 12ന് ജനിച്ചു. തിരുവനന്തപുരം ഗവ.മോഡൽ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.

കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി. 1984-ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ എന്നീ സിനിമകളിലെ അഭിനയത്തെത്തുടർന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി മാറിയ ജഗദീഷ് പിന്നീട് അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കോമഡി വേഷങ്ങളിലാണ് അധികമായും സിനിമകൾ ചെയ്തിരുന്നത്. വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി മാറ്റി. 1990-കളിലെ ലോ ബജറ്റ് സിനിമകളിലെ പതിവ് നായകനായിരുന്ന ജഗദീഷ് മുപ്പതോളം സിനിമകളിൽ നായകനായി തന്നെ അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വിജയിച്ച സിനിമകളായിരുന്നു. ഇതുവരെ 350-ഓളം സിനിമകളിൽ വേഷമിട്ട ജഗദീഷ്[3] മുകേഷ്, സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം സഹനടനായും അഭിനയിച്ചു. 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കെ.ബി.ഗണേഷ് കുമാറിനോട് പരാജയപ്പെട്ടു[4].

കുടുംബംതിരുത്തുക

  • ഭാര്യ : ഡോ.രമ (ഫോറൻസിക് പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം). 2022 ഏപ്രിൽ മാസം ഒന്നാം തീയതി അന്തരിച്ചു.[5]
  • മക്കൾ : ഡോ.രമ്യ, ഡോ. സൗമ്യ[6][7]

ചലച്ചിത്രരംഗത്തെ സംഭാവനകൾതിരുത്തുക

കഥതിരുത്തുക

തിരക്കഥതിരുത്തുക

  • ഏപ്രിൽ ഫൂൾ 2010
  • ഗാനമേള 1991
  • മിണ്ടാപ്പൂച്ചക്ക് കല്യാണം 1990
  • അധിപൻ 1989
  • ന്യൂസ് 1989
  • ഒരു മുത്തശ്ശിക്കഥ 1988
  • ലൗ സ്റ്റോറി 1986
  • പൊന്നും കുടത്തിന് പൊട്ട് 1986

സംഭാഷണംതിരുത്തുക

ആലപിച്ച ഗാനങ്ങൾതിരുത്തുക

  • കൊക്കും പൂഞ്ചിറകും... - പ്രായിക്കര പാപ്പാൻ (1995)
  • കുച്ചിപ്പുടി കുച്ചിപ്പുടി... - ബ്രിട്ടീഷ് മാർക്കറ്റ് (1996)

മത്സരിച്ച തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. ജഗദീഷ് ഐ.ൻ.സി ,യു.ഡി.എഫ്.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-05.
  2. https://m.imdb.com/name/nm0415538/
  3. https://en.msidb.org/movies.php?tag=Search&actor=Jagadeesh&limit=248&alimit=46&page_num=2
  4. https://www.mathrubhumi.com/mobile/election/2021/kerala-assembly-election/districtwise/kollam/actor-jagadish-may-be-candidate-for-assembly-election-hints-on-assembly-polls-1.5405797[പ്രവർത്തിക്കാത്ത കണ്ണി]
  5. "ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി.രമ അന്തരിച്ചു". ശേഖരിച്ചത് 2022-04-01.
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-06.
  7. https://m3db.com/jagadeesh

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജഗദീഷ്&oldid=3804297" എന്ന താളിൽനിന്ന് ശേഖരിച്ചത്