പ്രതാപ് കെ. പോത്തൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനുമായിരുന്നു പ്രതാപ് പോത്തൻ. (1952-2022) 1987-ലെ ഋതുഭേദം, 1988-ൽ റിലീസായ ഡെയ്സി, മോഹൻലാലും ശിവാജി ഗണേശനും ഒന്നിച്ച ഒരു യാത്രാമൊഴി (1997) എന്നിവയാണ് പ്രതാപ് പോത്തൻ സംവിധാനം ചെയ്ത മലയാള സിനിമകൾ.[1][2][3][4][5][6]

പ്രതാപ് കെ. പോത്തൻ
Pratap Pothen.jpg
പ്രതാപ് പോത്തൻ
ജനനം15/02/1952
തിരുവല്ല, പത്തനംതിട്ട ജില്ല
മരണംജൂലൈ 15, 2022(2022-07-15) (പ്രായം 70)
ചെന്നൈ, തമിഴ്നാട്
തൊഴിൽ
സജീവ കാലം1978 – 1995
2005 – 2022
ജീവിതപങ്കാളി(കൾ)
കുട്ടികൾകേയ പോത്തൻ (b.1991)
മാതാപിതാക്ക(ൾ)കുളത്തുങ്കൽ പോത്തൻ
പൊന്നമ്മ

ജീവിതരേഖതിരുത്തുക

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുളത്തുങ്കൽ വീട്ടിൽ പോത്തൻ്റെയും പൊന്നമ്മയുടേയും മകനായി 1952 ഫെബ്രുവരി 15ന് ജനിച്ചു. സിനിമ നിർമ്മാതാവായ ഹരിപോത്തൻ ജ്യേഷ്ഠസഹോദരനാണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്ന പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പോത്തൻ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയതിനു ശേഷം 1971-ൽ മുംബൈയിലെ ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ജോലി ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം സിനിമയിലെത്തുന്നത്.

മദ്രാസ് പ്ലെയേർസ് എന്ന തീയേറ്റർ ഗ്രൂപ്പിലെ പോത്തൻ്റെ അഭിനയമികവ് കണ്ടാണ് പ്രശസ്ത സംവിധായകൻ ഭരതൻ തൻ്റെ ആരവം എന്ന ചിത്രത്തിലേയ്ക്ക് അഭിനയിക്കാൻ ക്ഷണിക്കുന്നത്. 1978-ലെ ആരവം, 1979-ലെ തകര, 1980-ലെ ചാമരം എന്നീ ഭരതൻ്റെ സിനിമകളിൽ പ്രതാപ് പോത്തനായിരുന്നു നായകൻ. അദ്ദേഹത്തിൻ്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലേയും ചാമരത്തിലേയും അഭിനയത്തിന് 1979, 1980 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്കാരം പ്രതാപ് പോത്തന് ലഭിച്ചു.

നെഞ്ചതെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. 1987 വരെ നിരവധി മലയാളം ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവനടനായും അഭിനയം തുടർന്ന പോത്തൻ 1992 വരെ തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു.

1992നു ശേഷം സിനിമയിൽ നിന്ന് അവധിയെടുത്ത് ബിസിനസ് രംഗത്ത് ചുവട് വെച്ചു. ഗ്രീൻ ആപ്പിൾ എന്ന പരസ്യക്കമ്പനി രൂപീകരിച്ച് എം.ആർ.എഫ്, നിപ്പോ തുടങ്ങിയ കമ്പനികൾക്ക് വേണ്ടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവരുടെ പരസ്യ സംവിധായകനായി.

1985-ൽ റിലീസായ മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമ സംവിധാനം ചെയ്ത് തമിഴിൽ സംവിധായകനായി അരങ്ങേറ്റം നടത്തിയ പോത്തൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ 1987-ൽ റിലീസായ ഋതുഭേദം എന്ന ചിത്രമാണ്. പ്രതാപ് പോത്തൻ തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത 1988-ൽ റിലീസായ ഡെയ്സി മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളിലൊന്നായിരുന്നു.

മോഹൻലാലിനെയും ശിവാജി ഗണേശനെയും നായകന്മാരാക്കി പ്രതാപ് പോത്തൻ സംവിധാനം ചെയ്ത സിനിമയാണ് 1997-ൽ റിലീസായ ഒരു യാത്രാമൊഴി. മോഹൻലാൽ നായകനായി അഭിനയിച്ച് 2005-ൽ റിലീസായ തന്മാത്ര എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്ര അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. 2005-നു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയം തുടർന്നു.

2012-ലെ മികച്ച വില്ലൻ വേഷത്തിനുള്ള SIIMA പുരസ്കാരം 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു. മലയാളത്തിലും തമിഴിലുമായി ഇതുവരെ ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[7]

സംവിധാനം ചെയ്ത സിനിമകൾ

 • ഒരു യാത്രാമൊഴി 1997
 • ഡെയ്സി 1988
 • ഋതുഭേദം 1987

കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം

 • ഡെയ്സി 1988[8].

അഭിനയിച്ച മലയാള സിനിമകൾതിരുത്തുക

 • ആരവം 1978
 • തകര 1979
 • പപ്പു 1980
 • ചാമരം 1980
 • പവിഴമുത്ത് 1980
 • ചന്ദ്രബിംബം 1980
 • ലോറി 1980
 • ആരോഹണം 1980
 • ഓർമ്മകളെ വിട തരു 1980
 • തളിരിട്ട കിനാക്കൾ 1980
 • മൂടൽമഞ്ഞ് 1980
 • അപർണ്ണ 1981
 • പനിനീർപ്പൂക്കൾ 1981
 • പ്രേമാഭിഷേകം 1982
 • ഓളങ്ങൾ 1982
 • ഇടവേള 1982
 • സിന്ദൂരസന്ധ്യയ്ക്ക് മൗനം 1982
 • പ്രിയസഖി രാധ 1982
 • നവംബറിൻ്റെ നഷ്ടം 1982
 • കൈകേയി 1983
 • മനസ്സൊരു മഹാസമുദ്രം 1983
 • അമേരിക്ക അമേരിക്ക 1983
 • ഒന്നുമുതൽ പൂജ്യം വരെ 1986
 • നിറഭേദങ്ങൾ 1987
 • ഒരു യാത്രാമൊഴി 1997
 • തന്മാത്ര 2005
 • കലണ്ടർ 2009
 • ഫെയ്സ് ടു ഫെയ്സ് 2012
 • 22 ഫീമെയിൽ കോട്ടയം 2012
 • അയാളും ഞാനും തമ്മിൽ 2012
 • അപ്പ് & ഡൗൺ 2013
 • അരികിൽ ഒരാൾ 2013
 • ഇടുക്കി ഗോൾഡ് 2013
 • 3 ഡോട്ട്സ് 2013
 • ആറു സുന്ദരിമാരുടെ കഥ 2013
 • ബാംഗ്ലൂർ ഡേയ്സ് 2014
 • മുന്നറിയിപ്പ് 2014
 • ലണ്ടൻ ബ്രിഡ്ജ് 2014
 • ലോ പോയിൻ്റ് 2014
 • വേഗം 2014
 • റോസാപ്പൂക്കാലം 2015
 • അപ്പവും വീഞ്ഞും 2015
 • കനൽ 2015
 • മറിയം മുക്ക് 2015
 • മ.ചു.ക 2017
 • എസ്ര 2017
 • ഉയരെ 2019
 • ഫോറൻസിക് 2020
 • പച്ചമാങ്ങ 2020
 • സി.ബി.ഐ 5 ദി ബ്രെയിൻ 2022
 • ബറോസ് 2022

മരണംതിരുത്തുക

സിനിമാഭിനയം സജീവമായി തുടർന്നു പോന്ന പ്രതാപ് പോത്തനെ 2022 ജൂലൈ 15ന് രാവിലെ ചെന്നെയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ജൂലൈ 16ന് ചെന്നൈ ന്യൂ ആവടി റോഡിലെ ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടന്നു.[9][10]

പുരസ്കാരങ്ങൾതിരുത്തുക

 • മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - തകര (1979)
 • മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ചാമരം (1980)
 • ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് - മീണ്ടും ഒരു കാതൽ കഥൈ (1985)
 • മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ഋതുഭേദം (1987)
 • ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് - 22 ഫീമെയിൽ കോട്ടയം (2012)
 • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് - (2014)

അവലംബംതിരുത്തുക

 1. "പ്രതാപ് പോത്തൻ അന്തരിച്ചു, Actor Prathap Pothen Passed away Actor Director in Chennai, Prathap Pothen films wikipedia" https://www.mathrubhumi.com/amp/movies-music/news/actor-prathap-pothen-passed-away-actor-director-in-chennai-found-dead-1.7695827
 2. "നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിടവാങ്ങി; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ" https://www.manoramaonline.com/news/latest-news/2022/07/15/actor-prathap-pothen-passes-away.amp.html
 3. "ന്യൂജനായി വന്ന് ജീവിച്ച് ന്യൂജനായി യാത്ര പറഞ്ഞ പ്രതിഭ, Pathap Pothen Remembering Legendary actor, Prathap Pothen Films" https://www.mathrubhumi.com/movies-music/news/pathap-pothen-passed-away-he-was-a-live-actor-always-prathap-pothen-movies-1.7695908
 4. "ഋതുഭേദങ്ങളുടെ ചാമരം | Pratap Pothen Profile" https://www.manoramaonline.com/movies/movie-news/2022/07/16/pratap-pothen-profile.html
 5. "പകുതിക്ക് വച്ച് ‘യാത്രാമൊഴി’ ഏറ്റെടുത്തു, അവിടെ നിന്ന് സൂപ്പർ ഹിറ്റിലേക്ക് ! | Pratap Pothen special story" https://www.manoramaonline.com/movies/movie-news/2022/07/15/pratap-pothen-special-story.html
 6. "നടനാകാൻ താൽപര്യമില്ലാതിരുന്ന പോത്തൻ, പക്ഷേ ഒടുവിൽ ? | Acting career of Pratap Pothen" https://www.manoramaonline.com/movies/movie-news/2022/07/15/acting-career-of-pratap-pothen.html
 7. "പ്രതാപ് പോത്തൻ - Prathap Pothan | M3DB.COM" https://m3db.com/prathap-pothan
 8. "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. ശേഖരിച്ചത് 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
 9. "ആ​ഗ്രഹം പോലെ മതപരമായ ചടങ്ങുകൾ ഒന്നുമില്ല, പ്രതാപ് പോത്തന്റെ മൃതദേഹം സംസ്കരിച്ചു, Pratap Pothen Passed Away, Pratap Pothen Movies, Pratap Pothen Family" https://www.mathrubhumi.com/movies-music/news/actor-director-pratap-pothen-cremation-at-chennai-1.7699020
 10. Bureau, The Hindu (2022-07-15). "Actor Prathap Pothen no more". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2022-07-15.
"https://ml.wikipedia.org/w/index.php?title=പ്രതാപ്_കെ._പോത്തൻ&oldid=3761838" എന്ന താളിൽനിന്ന് ശേഖരിച്ചത്