ഉപയോക്താവിന്റെ സംവാദം:Babug/ഒന്നാം നിലവറ

Active discussions

നമസ്കാരം Babug !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 16:37, 6 മാർച്ച് 2008 (UTC)

പകർപ്പവകാശംതിരുത്തുക

പകർപ്പവകാശമുള്ള മറ്റു പുസ്തകങ്ങളിൽ നിന്നും അതേ പടി വിക്കിയിലേക്ക് കോപ്പി ചെയ്യാൻ പാടില്ല. അതിലെ ആശയം മാത്രം വേണമെങ്കിൽ സ്വീകരിക്കാം. അതാണ്‌ വിക്കിപീഡിയ നയം.കൂടുതൽ അറിയാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കാണുക--അനൂപൻ 06:27, 20 മാർച്ച് 2008 (UTC)

ഒപ്പ്തിരുത്തുക

ലേഖനങ്ങളിൽ ഒപ്പ് വെക്കരുത്. സം‌വാദം താളുകളിൽ മാത്രം ഒപ്പു വെക്കുക. അതാണു വിക്കിയുടെ ശൈലി. അതു പോലെ ഒപ്പിടാൻ നാല്‌ ~(ടിൽഡ്) ചിഹ്നങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി.--അനൂപൻ 17:10, 23 മാർച്ച് 2008 (UTC)

അകവര്, അകേരതിരുത്തുക

ഇങ്ങനെ രണ്ട് താളുകള് നിലവിലില്ലല്ലോ?!! ഞാന് നോക്കിയിട്ടു കണ്ടില്ല. താളുകള് മായിച്ചിരിക്കാനാണ്‌ സാധ്യത. അതുകൊണ്ട് പുതിയയതായി താളുകള് ഉണ്ടാക്കേണ്ടിവരും --സുഗീഷ് 06:57, 3 ഏപ്രിൽ 2008 (UTC)

ഇവിടെ ഞെക്കി നോക്കൂ. അ യിൽ തുടങ്ങുന്ന എല്ലാ താളുകളും കാണാം. താങ്കൾ പറഞ്ഞ താളുകൾ വിക്കിപീഡിയയിലില്ല. --Vssun 07:06, 3 ഏപ്രിൽ 2008 (UTC)

അകവർ ഇവിടെ ഇട്ടിട്ടുണ്ട്. അകേരയെ കുറിച്ച് എവിടെയാണ് എഴുതിയത് എന്നു കാണിച്ചു തന്നാൽ അതും ഇടാം.--ഷിജു അലക്സ് 07:07, 3 ഏപ്രിൽ 2008 (UTC)

അകേരയെ എവിടെയും കാണുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:24, 3 ഏപ്രിൽ 2008 (UTC)

അകവരും, അകേരയും ഉൾപ്പെടുത്തിയിരിക്കുന്നു. ഞാൻ പുതുതായി അമീലിയൻ എന്ന ലേഖനം എഴുതിയിരുന്നു. അതു പ്രധാന താളിൽ വന്നിട്ടുമുൺട്. എന്നാൽ ഉപയോക്താവിൻറെ സംഭാവനകൾ എന്ന താളിൽ വന്നിട്ടില്ല. അത് എന്ദുകൊൺടാണെന്നു ശ്രദ്ധിക്കുമല്ലോ? --117.196.136.249 16:55, 12 ഏപ്രിൽ 2008 (UTC)

ഞാൻ ഈയിടെ എഴുതിയ രണ്ടു ലേഖനങ്ങളെ (അമീലിയൻ, അമീൻ കമീൻ) കുരിച്ചുള്ള വിവരങ്ങൾ, എൻറെ സംഭാവനകളിൽ വന്നിട്ടില്ല എന്നുള്ള കാര്യം കാണുക. ബാബു.ജി 12:14 15 എപ്രിൽ 2008 --117.196.132.90 06:48, 15 ഏപ്രിൽ 2008 (UTC)

രസകരമായ ഒരു സംഭവമാണ് എനിക്കു പറയുവനുള്ളത്. എൻറെ രഹസ്യവാക്ക് (pssword) ആരോ മനപൂർവം ആവശ്യപ്പെട്ട് മാറ്റിയിരിക്കുന്നു. വിക്കിപീടിയയിൽ ഇങ്ങനെയും നടക്കുന്നുൺട്ന്ന് ഇപ്പോൾ മനസിലാകുന്നു. ഈ കാരണത്താൽ എനിക്കു ലോഗിൻ ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. ഈസമയത്ത് ഞാൻ രണ്ടു ലേഖനങ്ങൾ എഴുതിയിരുന്നു അമീലിയൻ, അമീൻ കമീൻ അത് എൻറെ സംഭാവനകൾ എന്ന താളിൽ വന്നിട്ടില്ല അതു സ്രദ്ധിക്കുമല്ലോ--Babu G. 16:38, 15 ഏപ്രിൽ 2008 (UTC)

എൻറെ അബ്സൊലൂട് സീറോ എന്ന ലേഖനം കേവല പൂജ്യം എന്ന ലേഖനവുമായി ചേർക്കാവുന്നതാണ്. രണ്ടും ഒന്നുതന്നെയാണല്ലോ. എൻറെ അമീലിയൻ, അമീൻ കമീൻ എന്ന ലേഖനങ്ങളെ പറ്റി മുകളിൽ ഉന്നയിച്ച സംശയങ്ങൾ ഇനിയും ബാക്കിയാണ് --Babu G. 06:28, 30 ഏപ്രിൽ 2008 (UTC)


ഉത്തരങ്ങൾതിരുത്തുക

അമീലിയൻ, അമീൻ കമീൻ എന്ന ലേഖനങ്ങളെക്കുറിച്ച്.

താങ്കൾ ലോഗിൻ ചെയ്യാതെ ചെയ്യുന്ന എഡിറ്റുകൾ ഒന്നും താങ്കളുടെ പേരിൽ വരില്ല. അതിനാൽ തന്നെ താങ്കൾ നടത്തിയ ഐപി എഡിറ്റ് താങ്കളുടെ യൂസർ നെയിമിൽ ചേർക്കാൻ പറ്റില്ല. അതിനാൽ ഇനി മുതൽ ലോഗിൻ ചെയ്തതതിനു ശേഷം മാത്രം എഡിറ്റ് ചെയ്യുവാൻ ശ്രദ്ധിക്കുക.

താങ്കളുടെ അക്കൗണ്ട് ആരും ഹൈജാക്ക് ചെയ്തിട്ടില്ല. അതു കൊണ്ടാണു താങ്കൾക്കു ഇപ്പോൽ ലോഗിൻ ചെയ്യാൻ പറ്റിയത്. ആരെങ്കിലും ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചാലും താങ്കൾ രഹസ്യവാക്ക് ആരുമായും പങ്കു വെക്കാത്തിടത്തോളം കാലം അതു ആർക്കും പറ്റില്ല.

കേവല പൂജ്യം അബ്സല്യൂട്ട് സീറോയും ലയിപ്പിക്കാൻ ശിപാർശ ചെയ്യാം.--ഷിജു അലക്സ് 07:45, 30 ഏപ്രിൽ 2008 (UTC)

എൻറെ രഹസ്യ ആരോമാറ്റീദുത്തു അതിൻറെ തെളിവ് ജിമെയിലിൽ നിന്നും എനിക്കു കിട്ടിയ മെയിൽ തന്നെ.I have not applied for a password change there for I request for the old password.

2008/4/15 <wiki@wikimedia.org>:

ആരോ (ഒരു പക്ഷേ താങ്കളായിരിക്കാം, 117.196.142.14 എന്ന ഐപി വിലാസത്തിൽനിന്ന്) വിക്കിപീഡിയ സം‌രംഭത്തിലെ (http://ml.wikipedia.org/w/index.php) എന്ന അക്കൗണ്ടിന് പുതിയൊരു രഹസ്യവാക്ക് വേണമെന്നഭ്യർത്ഥിച്ചിരിക്കുന്നു. "Babug" എന്ന ഉപയോക്താവിന്റെ ഇപ്പോഴത്തെ താൽക്കാലിക രഹസ്യവാക്ക് "xXDPTZ6" ആണ്. താങ്കൾ ഇപ്പോൾ ലോഗിൻ ചെയ്ത് രഹസ്യവാക്ക് മാറ്റേണ്ടതാണ്.


ഈ അഭ്യർത്ഥന മറ്റാരെങ്കിലും നടത്തിയതെങ്കിൽ, അല്ലെങ്കിൽ താങ്കൾ താങ്കളുടെ പഴയ രഹസ്യവാക്ക് ഓർമ്മിക്കുന്നെങ്കിൽ, രഹസ്യവാക്ക് മാറ്റാൻ താങ്കൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ സന്ദേശം ഗൗനിക്കാതെ താങ്കൾക്ക് പഴയ രഹസ്യവാക്ക് തന്നെ തുടർന്നും ഉപയോഗിക്കാവുന്നതാണ്‌. ആ മെയിലിൻറെ കൊപ്പിയാണിത് ഞാൻ രഹസ്യവാക്കു മാറ്റാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ എൻറെപേരിൽ അതു മാറ്റാൻ ആവശ്യ പ്പെടുകയും മാറ്റിവാങ്ങുകയും ചെയ്തിരിക്കുന്നു. ഇങ്ങനെചെയ്യാൻ കഴിയും എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിരിക്കും എന്നു കരുതുന്നു.--Babu G. 16:21, 30 ഏപ്രിൽ 2008 (UTC)


ആരുടെ യൂസർ നെയിം കൊടുത്തും പാസ്‌വേർഡ് മറന്നു എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ആ അക്കൗണ്ടിന്റെ യഥാർത്ഥ ഉപയോക്താവിനു മെയിൽ പോകും. (അയാൾ ഇമെയിൽ അഡ്രസ് അക്കുണ്ടിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ). അതു കൊണ്ടാണു താങ്കൾക്കു ആ മെയിൽ വന്നതു രഹസ്യവാക്കു മോഷ്ടിക്കാൻ ശ്രമിച്ച ആൾക്ക് അതു കിട്ടാതിരുന്നതും. . താങ്കലുടെ വിക്കിയിലെ അക്കുണ്ടിന്റെ പാസ്‌വേറ്ഡോ വിക്കിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇമെയിൽ ആഡ്രസ്സിന്റെ പാസ് വേർഡോ വേറെ ഒരാൾക്കു അറിയാമെങ്കിൽ വിക്കിയിലെ അക്കൗണ്ട് ഹാക്ക് ചെയ്യ്പ്പെടും. ഇപ്പോൾ മനസ്സിലായി കാണും എന്നു കരുതുന്നു. അതിനാൽ സൂക്ഷിക്കുക. --ഷിജു അലക്സ് 16:38, 30 ഏപ്രിൽ 2008 (UTC)

ഒപ്പ്തിരുത്തുക

ഒപ്പിടാൻ നാല്‌ ~(ടിൽഡ്) ചിഹ്നങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി '~~~~' ഇങ്ങനെയോ അല്ലെങ്കിൽ മുകളിലെ ബട്ടനുകളിലെ അവസാനത്തെ ബട്ട്ൻ ഉപയോഗിക്കുകയോ ആവാം. --117.196.136.42 04:56, 5 ജൂൺ 2008 (UTC)

ലേഖനങ്ങളിലേക്ക് പുതിയ വിഷയങ്ങൾ കൂട്ടിച്ചേർക്കുമ്പോൾതിരുത്തുക

പ്രിയ ബാബു, ലേഖനങ്ങളിലേക്ക് പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പഴയവ ഇതുപോലെ നഷ്ടമാകാതെ നോക്കുമല്ലോ.. ആശംസകൾ--പ്രവീൺ:സംവാദം 06:33, 7 ജൂൺ 2008 (UTC)

പ്രിയ ബാബുജിതിരുത്തുക

താങ്കളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താവിന്റെ താളിൽ ആണ്‌ നൽകേണ്ടത്. കൂടാതെ താങ്കൾ രണ്ട് താളുകളിൽ സഹ പീഡിയർ വരുത്തിയ മാറ്റങ്ങൾ റിവർട്ട് ചെയ്തതായി കണ്ടു. കാരണം പറഞ്ഞാൽ ഉപകാരമായിരുന്നു. മറുപടി നൽകുന്നതിനായ് താങ്കൾക്ക് ആരെയാണോ സന്ദേശം അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ സംവാദതാളിൽ ഒരു കുറിപ്പിട്ടാൽ മതിയാകും. സസ്നേഹം --സുഗീഷ് 18:19, 15 ജൂൺ 2008 (UTC)

അഡോണിസ്തിരുത്തുക

പ്രിയ ബാബുജീ, അഡോഡിസ് ലേഖനത്തിലെ മുഴുവൻ അന്തർവിക്കി ലിങ്കുകളും നീക്കം ചെയ്തതെന്തുകൊണ്ടാണ്‌?? പലർ ചേർക്കുന്ന വിവരശകലങ്ങൾ ഒന്നു ചേർത്താണ്‌ വിക്കിപീഡിയ വളരുന്നത്. മറ്റുള്ളവരുടെ വിജ്ഞാനസംബന്ധികളായ തിരുത്തലുകൾ നീക്കം ചെയ്യുന്നത് ലേഖനം സമഗ്രമാകുന്നതിനെ തടയുകയേയുള്ളു. താങ്കൾക്ക് മറ്റുള്ളവർ തുടക്കമിട്ട ലേഖനങ്ങളിൽ തിരുത്താൻ കഴിയുന്നതുപോലെ തന്നെ താങ്കൾ തുടക്കമിട്ട ലേഖനങ്ങൾ തിരുത്താൻ മറ്റുള്ളവർക്കും അവകാശമുണ്ട്. നമുക്കെല്ലാമൊത്തുചേർന്ന് നല്ലൊരു വിജ്ഞാനകോശമുണ്ടാക്കാം. ആശംസകൾ--പ്രവീൺ:സംവാദം 06:45, 16 ജൂൺ 2008 (UTC)

പിഴവ്തിരുത്തുക

എല്ലാവരും എന്നോട് ക്ഷമിക്കുക. അറിയാതെ പറ്റിയ ഒരു പിഴവാണതിനു കാരണമായത്--Babu G. 17:29, 16 ജൂൺ 2008 (UTC)

പ്രിയ സുഗീഷ്തിരുത്തുക

താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട വാചകത്തിൽ നിന്നു തന്നെ താങ്കളുടെ വ്യക്തിത്വം മനസിലാകും. നക്ഷത്ര പുരസ്കാരത്തിനു നന്ദി. സ്നേഹപൂവ്വം --Babu G. 06:32, 3 ജൂലൈ 2008 (UTC)

ലിപി മാറ്റംതിരുത്തുക

ടൈപ്പു ചെയ്യുമ്പോ ലിപിയില് വെത്യാസം കാണുന്നു അക്ഷരങ്ങള്ക്കു പുറകിലായി ചിങ്ള് വരുന്നു അതെന്തുകൊണ്ട്. ഇങ്ങ്നെവ്ന്നാല് ലേഖനങ്ങള് എഴുതാന് പറ്റാത്ത അവസ്ത ഉണ്ടാകും. സൊഫ്റ്റ്വെയര് പറിഷ്കരണം എത്രയും വേഗം ചെയ്തില്ലങ്കില് എന്നെപ്പോലെ മലയാള ഭാഷയെ സ്നേഹിക്കുന്നവ പഴയ ആള്ക്കാര്ക്ക് എഴുതാന് കഴിയാതെവരും --Babu G. 11:48, 11 ജൂലൈ 2008 (UTC)

തീർച്ചയായും താങ്കളുടെ സംശയം ശരിയായിരിക്കാം. മുകളിൽ താങ്കൾ നൽകിയിട്ടുള്ള തിരുത്തലുകളിൽ പക്ഷേ ഇങ്ങനെയൊരു പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. താങ്കൾ ഉപയോഗിക്കുന്ന ഫോണ്ട് ഏതാണെന്നു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. കൂടാതെ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ എന്നിവയെക്കുറിച്ചും അറിയാൻ താത്പര്യപ്പെടുന്നു. മറുപടി നൽകുന്നതിലേയ്ക്കായി, ആർക്കാണൊ മറുപടി നൽകേണ്ടത് ആ വ്യക്തിയുടെ സം‌വാദതാളിൽ ഒരു കുറിപ്പ് നൽകിയാൽമതിയാകും. കുറിപ്പ് നൽകുന്നതിലേയ്ക്കായി മാറ്റിയെഴുതുക എന്ന വിഭാഗത്തിനടുത്തായി + ചിഹ്നം നൽകിയിട്ടുള്ള ടാബിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന വിൻഡൊയിൽ സന്ദേശങ്ങൾ നൽകുക. സസ്നേഹം --സുഗീഷ് 18:26, 11 ജൂലൈ 2008 (UTC)
പ്രിയ ബാബുജി, താങ്കൾ ഉപയോക്താവ് എന്ന താളിൽ നടത്തിയ തിരുത്തലുകൾ എന്റെ സം‌വാദതാളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ദയവായി സന്ദേശങ്ങൾ ഏതു വ്യക്തിയ്ക്കാണോ നൽകേണ്ടത്, പ്രസ്തുത വ്യക്തിയുടെ സം‌വാദതാളുകളിൽ നൽകുന്നതിൽ ശ്രദ്ധിക്കുക. സസ്നേഹം, --സുഗീഷ് 14:48, 13 ജൂലൈ 2008 (UTC)

തിരുത്തലുകൾ നടത്തുമ്പോൾതിരുത്തുക

സുഹൃത്തേ, നിലവിലുള്ള ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തുമ്പോൾ ലേഖനത്തിൽ നിലവിലുള്ള കാറ്റഗറി,ഇന്റർവിക്കി തുടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്യരുത്. താങ്കൾ വരുത്തിയ ഈ മാറ്റം] ശ്രദ്ധയിൽ പെട്ടതു കോണ്ടാണീ കുറിപ്പ്. ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ--Anoopan| അനൂപൻ 07:18, 5 ഓഗസ്റ്റ്‌ 2008 (UTC)

തിരുത്തലുകൾ നടത്തിയപ്പോൾതിരുത്തുക

ഇപ്പോൾ സംഭവിച്ചപിഴവുകൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം --Babu G. 16:22, 5 ഓഗസ്റ്റ്‌ 2008 (UTC)

പിഴവുകളൊക്കെ ഇതിന്റെ ഭാഗമാണെന്നേയ്. simy 16:32, 5 ഓഗസ്റ്റ്‌ 2008 (UTC)

ലയനംതിരുത്തുക

അന്താരാഷ്ട്ര അണുശക്തി സംഘടന എന്നലേഖനവും രാജ്യാന്തര ആണവോർജ ഏജൻസി എന്ന ലേഖനവും തമ്മിൽ ലയിപ്പിച്ച് അതിനെ അന്താരാഷ്ട്ര ആണവോർജ സമിതി എന്നാക്കുന്നതിൽ ഞാൻ സർവാത്മനായോജിക്കുന്നു. --Babu G. 16:47, 6 ഓഗസ്റ്റ്‌ 2008 (UTC)

അന്തർവാഹിനിതിരുത്തുക

താങ്കൾ ഏറെ സംഭാവന നല്കിയ അന്തർവാഹിനി എന്ന ലേഖനത്തിൽ ഞാൻ വരുത്തിയ തിരുത്തുകൾ ശ്രദ്ധിക്കുമല്ലോ. വാക്കുകൾക്കിടയിലെ സ്പേസിംഗിൻറെ കാര്യത്തിൽ താങ്കൾ അല്പം കൂടി ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ലേഖനത്തിലെ പരാമർശങ്ങൾക്ക് അവലംബവും ചേർക്കുക. ഇനിയും വിക്കിപീഡിയയിൽ ഇതുപോലെയുള്ള മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യുക. --സിദ്ധാർത്ഥൻ 07:14, 22 സെപ്റ്റംബർ 2008 (UTC)

നന്ദിതിരുത്തുക

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും നന്ദി രേഖപ്പെടുത്തുവാനായി ഈ അവസരം ഞാൻ ഉപയോഗിക്കട്ടെ. ഇനിയും താങ്കളുടെ ഉപദേങ്ങൾ ഉണ്ടാകട്ടെ എന്ന പ്രദീക്ഷയോടെ --Babu G. 11:37, 22 സെപ്റ്റംബർ 2008 (UTC)

പിറന്നാൾ ആശംസകൾ!തിരുത്തുക

  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

70-ആം പിറന്നാൾ ആഘോഷിക്കുന്ന ബാബൂജിക്ക് സർവ മംഗളങ്ങളും നേരുന്നു. :)--അഭി 12:44, 14 ഒക്ടോബർ 2008 (UT).

പിറന്നാൾ ആശംസകൾക്കു നന്ദിതിരുത്തുക

എൻറെ പിറന്നാളിന് ആശംസകൾ നേർന്ന, വിക്കീപീഡിയയിലെ നല്ലവരായ സുഹൃത്തുക്കൾക്ക് എൻറെ ഹൃദയംനിറഞ്ഞ നന്ദി.--Babu G. 17:24, 15 ഒക്ടോബർ 2008 (UTC)

എഡിറ്റിങ് - അവലംബം ശ്രദ്ധിക്കുകതിരുത്തുക

താങ്കൾ തയ്യാറാക്കിയ എഡിറ്റിങ് എന്ന ലേഖനത്തിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. ലേഖനത്തിൽ കുറേ പ്രസ്താവനകളുള്ളതിനാൽ അവയോരോന്നും ഏതെല്ലാം സ്രോതസ്സുകളിൽനിന്നാണ് എടുത്തിരിക്കുന്നതെന്ന് യഥാസ്ഥലത്ത് കൃത്യമായി നൽകേണ്ടത് ആവശ്യമണ്. താങ്കൾ അവലംബമായി നല്കിയ പുസ്തകങ്ങളിൽനിന്നുതന്നെ അവ നൽകാം. ആവർത്തനമുള്ളിടത്ത് അതേ രീതിയിൽത്തന്നെ നൽകുക. അവലംബം നൽകുന്ന രീതി എങ്ങനെയെന്ന് അറിയാൻ ഈ ലിങ്ക് പരിശോധിക്കുക. കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദം താളിൽ കുറിപ്പിടുക. ആശംസകൾ. --സിദ്ധാർത്ഥൻ 04:13, 20 ഒക്ടോബർ 2008 (UTC)

താങ്കൾ ഈ ലേഖനത്തിന് വേണ്ടി വിവിധ പുസ്തകങ്ങൾ ഉപയോഗിച്ചതായി പരാമർശിക്കുന്നുണ്ടല്ലോ. അവലംബം ചോദിച്ച ഓരോ സ്ഥലങ്ങളിലും അതേത് പുസ്തകത്തിലുള്ളതാണെന്ന് പരാമർശിച്ചാൽ മതി. അവലംബം നൽകുന്ന രീതി മനസ്സിലാക്കാൻ മുകളിൽ നൽകിയ പരിശോധിക്കുക. ആശംസകളോടെ --സിദ്ധാർത്ഥൻ 12:41, 20 ഒക്ടോബർ 2008 (UTC)
ബാബുജി, അവലംബം ചേർത്ത രീതി നന്നായിട്ടുണ്ട്. ഞാൻ അതിനെ വിക്കി രീതിയിലേക്ക് മാറ്റിയിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കുക. ഭാവിയിൽ ലേഖനങ്ങളിൽ ഇങ്ങനെ അവലംബം നല്കുന്നത് അവയുടെ ആധികാരിത വർദ്ധിപ്പിക്കും. ആശംസകളോടെ --സിദ്ധാർത്ഥൻ 13:03, 21 ഒക്ടോബർ 2008 (UTC)

അന്തർവാഹിനിതിരുത്തുക

  ശരിയാക്കിയിട്ടുണ്ട്. ഈ ലിങ്ക് നോക്കുക. ഞാൻ വരുത്തിയ മാറ്റങ്ങൾ ചുവപ്പ് നിറത്തിൽ കാണാം. സസ്നേഹം --സിദ്ധാർത്ഥൻ 05:55, 25 ഒക്ടോബർ 2008 (UTC)

ഏകാധിപത്യംതിരുത്തുക

ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ട്. ലേഖനം സമയം കിട്ടുമ്പോൾ വായിക്കാം. സസ്നേഹം --സിദ്ധാർത്ഥൻ 07:45, 13 നവംബർ 2008 (UTC)

അന്തർവാഹിനിതിരുത്തുക

അന്തർവാഹിനി എന്ന ലേഖനം മികച്ചതാണ്. അതിൽ കോമ്മൺസിൽ നിന്നും ഇംഗ്ലീഷ് വിക്കിയിൽ ഉള്ള ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. തർജ്ജമക്കും അതിന്റെ പുനഃപരിശോധനക്കും സഹായം അഭ്യർഥിക്കുന്നു. നന്നായി ഒന്നു പരിശ്രമിച്ചാൽ ഒരു തിരഞ്ഞെടുത്ത ലേഖനമാക്കാൻ ഉള്ള സ്കോപ്പ് കാണുന്നുണ്ട്. :) --  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:33, 23 നവംബർ 2008 (UTC)

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾതിരുത്തുക

2009/2/6 G.Balachandran Gopalan <balachandran60@gmail.com> Dear Ramesh,

ഞാൻ വിക്കിയിൽ ഈ ഇടക്ക് 3 ഫോട്ടോ up load ചെയ്തിരുന്നു. അതിലൊന്ന് ഞാൻ തിരഞ്ഞെടുക്കാൻ വേണ്ടി സമർപ്പിച്ചിരുന്നു. നിലവറയിൽ കൊടുക്കാനായി ശ്രമിച്ചു നോക്കി. എത്ര ശ്രമിച്ചിട്ടും നടന്നില്ല. ആ ഫൊട്ടോകൾ ഒന്നു നോക്കി അതിനെപ്പറ്റി വിശദീകരിച്ചു തന്നാൽ ഉപകാരമായി. ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കുക.

സ്നേഹപൂർവ്വം. ബാബു. ജി

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്നിടത്ത് ഒന്നു വായിച്ചു നോക്കൂ.. ചിത്രങ്ങൾ എങ്ങിനെയാണ് ചേർക്കുന്നതെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.

ചിത്രം:മനോഹരമായ ചേറ്റുവ അഴിമുഖം.jpg ഈ ചിത്രമാണോ ചേർക്കാൻ ശ്രമിച്ചത് . ഇതിന്റെ യഥാർഥ പേര് ചിത്രം:IMG 1819.JPG

{{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|IMG 1819.JPG|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}} ഇങ്ങനെ കൊടുക്കണം. അതുപോലെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിനെ ഒരു പേരുമാറ്റം ചെയ്തിട്ട് അപ്‌ലോഡ് ചെയ്താൽ നല്ലതായിരിക്കും.ഇനിയും സംശയം മാറിയില്ലെങ്കിൽ പറഞ്ഞോളു.. --  Rameshng | Talk  08:22, 8 ഫെബ്രുവരി 2009 (UTC)


മറുപടിതിരുത്തുക

പ്രീയ ബാബുജി, രമേശൻജിക്കുള്ള മറുപടി അദ്ദേഹത്തിന്റെ സംവാദം താളിൽ കൊടുക്കുന്നതാണുചിതം. നാമനിർദ്ദേശം ചെയ്യുന്ന ചിത്രം ഏറ്റവും മുകളിലാണാവേണ്ടത്. ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അർഥവത്തായ പേരുകൾ കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ.noble 16:30, 8 ഫെബ്രുവരി 2009 (UTC)

ബാബു ജി, ആ ചിത്രം വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎‎ എന്ന പേജിൽ മുകളിലാക്കിയിട്ടുണ്ട്. ഇനിയും ധാരാളം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യൂ.. നല്ല ചിത്രങ്ങൾക്ക് ആശംസകൾ :) --  Rameshng | Talk  17:21, 8 ഫെബ്രുവരി 2009 (UTC)

ഒലിഗോസിൻതിരുത്തുക

ഒലിഗോസീൻ നല്ല ലേഖനമാണ്.. ഇംഗ്ലീഷ് വിക്കിയിൽ ചില ചിത്രങ്ങൾ ലഭ്യമാണ് അവയും ലേഖനത്തിൽ ചേർക്കാൻ ശ്രമിക്കുമല്ലോ?.. ആശംസകളോടെ --Vssun 00:27, 9 ഫെബ്രുവരി 2009 (UTC)

ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾതിരുത്തുക

ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് അവ ഈ താളിൽ കാണുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. താങ്കൾ അപ്‌ലോഡ് ചെയ്ത ചുവന്ന റോസാപ്പൂ എന്ന ചിത്രം

മാനദണ്ഡം 2: മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം.

മാനദണ്ഡം 4: ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന.

എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇനി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കുമല്ലോ.സ്നേഹാശംസകളോടെ --Anoopan| അനൂപൻ 17:30, 26 ഫെബ്രുവരി 2009 (UTC)

ആറ്റുവഞ്ചിതിരുത്തുക

talk:ആറ്റുവഞ്ചിഒന്നു ശ്രദ്ധിക്കുമോ?--Vssun 12:17, 12 മാർച്ച് 2009 (UTC)

അന്തർ‌വാഹിനിതിരുത്തുക

മാഷേ, ക്ഷമിക്കണം എന്ന് പറയാൻ മാത്രം ഇവിടെ എന്ത്? അന്തർ വാഹിനി ഒരു നല്ല ലേഖനം തന്നെ. ശ്രമിക്കാം. നമ്മുടെ ശ്രമം ലേഖനം മികച്ചതാക്കണം എന്നതാണ്. --  Rameshng | Talk  13:17, 12 മാർച്ച് 2009 (UTC)

അണ്ടർസ്കോർ പ്രയോഗംതിരുത്തുക

രണ്ടക്ഷരങ്ങളെ കൂട്ടക്ഷരമാക്കാതെ വെവ്വേറെയായി നിലനിർത്തുന്നതിന് അണ്ടർസ്കോർ ഉപയോഗിക്കുക..സർവവിജ്ഞാനകോശം എന്നെഴുതുമ്പോൾ ർ - ഉം വ-യും കൂടിച്ചേരാതിരിക്കാൻ ഇടയിൽ അണ്ടർസ്കോർ ഉപയോഗിക്കുക. ആശംസകളോടെ --Vssun 06:46, 13 മാർച്ച് 2009 (UTC)

അണ്ടർസ്കോറിനു പകരം ഹൈഫൻ (-) ആണല്ലോ ഇപ്പോഴും ഉപയോഗിക്കുന്നത്.. --Vssun 18:27, 21 മാർച്ച് 2009 (UTC)

റഡ് ജിഞ്ചർതിരുത്തുക

റഡ് ജിഞ്ചർ എന്ന സംഭവത്തിന്റെ മലയാളം എന്താ? --  Rameshng | Talk  06:54, 22 മാർച്ച് 2009 (UTC)

ചിത്രം:റഡ് ജിൻചർ.JPG-ൽ കാണുന്ന കൈ, കവുങ്ങ്, മതിൽ എന്നിവ ചിത്രത്തിന്റെ ഭംഗി കുറയ്ക്കുന്നതായി എനിക്ക് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 15:00, 28 മാർച്ച് 2009 (UTC)
ക്യാമറ ക്ലോസപ്പ് മോഡിലിട്ട്,സൂം ചെയ്യാതെ ഒന്ന് ഫോക്കസ് ചെയ്ത് നോക്കിയാൽ ചിലപ്പൊൾ മതിലൊക്കെ ഔട്ടാകുമെന്ന് തോന്നുന്നു. noble 08:38, 31 മാർച്ച് 2009 (UTC)

ഒപ്പ്തിരുത്തുക

മാഷേ, നമസ്കാരം.
ഒരു ചെറിയ കാര്യം... താങ്കളുടെ ഒപ്പിൽ ലിങ്ക് വരുന്നില്ല. :എന്റെ ക്രമീകരണങ്ങൾ എന്ന താളിലെ ഒപ്പ് എന്ന എഡിറ്റ് ബോക്സിൽ പേരു എഴുതിയതിനുശേഷം ഒപ്പിൽ കണ്ണി സ്വയം ചേർക്കരുത് എന്ന ചെക്ക്ബോക്സ് ചെക്ക് ആണോ? ആണെങ്കിൽ അത് മാറ്റിയാലേ നമ്മൾ ഒപ്പിടുന്ന സ്ഥലത്ത് ലിങ്ക് വരികയുള്ളു. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക.--രമേശ് 08:18, 8 മേയ് 2009 (UTC)

ഇന്ദ്രകീലംതിരുത്തുക

സംവാദം:ഇന്ദ്രകീലം, സംവാദം:ഇന്ദ്രധ്വജം ഇവിടെയൊക്കെ അഭിപ്രായം പറയാമോ? --Vssun 07:21, 18 ജൂലൈ 2009 (UTC)

ഇന്ദ്രകീലം, ഇന്ദ്രധ്വജം എന്നിവ പുരാണകഥകൾ, ഇതിഹാസം എന്നോ വർഗ്ഗീകരിക്കാൻ പറ്റില്ല. കാരണം ഇത് ഇതിഹാസമോ കഥകളോ അല്ല എന്നതുതന്നെ. കഥകളിലെ സന്ദർഭമോ, ആയുധമോ, കഥാപാത്രങ്ങളോ, വസ്തുക്കളോ ആണ് ലേഖന വിഷയമെങ്കിൽ അതിനനുസരിച്ച് വർഗ്ഗം വേണം നൽകാൻ. --സിദ്ധാർത്ഥൻ 08:56, 18 ജൂലൈ 2009 (UTC)

റാങ്കുകൾതിരുത്തുക

മൂന്നു സേനകളിലേയും തുല്യമായ പദവികളെ ഒരേ നിരയിൽ നിരത്തി, ഒപ്പം പോലിസിലെ തുല്യപദവിയും ഉൾപ്പെടുത്തി ഒരു പട്ടിക നിർമ്മിക്കാൻ ശ്രമിക്കാമോ? ആശംസകളോടെ --Vssun 12:35, 28 ഓഗസ്റ്റ് 2009 (UTC)

സാങ്കേതികപദാവലിതിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:19, 28 സെപ്റ്റംബർ 2009 (UTC)

സ്വാഗതംതിരുത്തുക

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 17:11, 28 സെപ്റ്റംബർ 2009 (UTC)

mergeതിരുത്തുക

ഇൻസെക്റ്റ് എന്ന താളിൽ കൂടുതലായുള്ള വിവരങ്ങൾ ഷഡ്‌പദം എന്ന താളിലേക്ക്ക് ചേർത്ത് തരാമോ? എങ്കിൽ ഒന്നിനെ നീക്കം ചെയ്യാനായിരുന്നു. --Vssun 15:18, 1 ഒക്ടോബർ 2009 (UTC)

ഷഡ്പദത്തെ പ്രാണി എന്നാക്കിയിട്ടുണ്ട്. ഇൻസെക്റ്റിനെ പ്രാണിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. --Vssun 05:54, 2 ഒക്ടോബർ 2009 (UTC)

ജ്യോ പദസൂചിതിരുത്തുക

ജ്യോതിശാസ്ത്രപദസൂചിയിലേക്ക് പദങ്ങൾ ചേർക്കുമ്പോൾ ഇവിടെ ചേർക്കാൻ ദയവായി ശ്രമിക്കുക. രണ്ട് താളുകളും ഒരുമിച്ച് മെയിന്റെയ്ൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട് -- റസിമാൻ ടി വി 06:22, 7 ഒക്ടോബർ 2009 (UTC)

യുക്രെയിൻ കൊള്ളാമല്ലോ. അവിടെ പോയിട്ടുണ്ടോ? ഞാൻ ഒരാഴ്ച്ച ക്രിമിയയിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ടായിരുന്നു -- റസിമാൻ ടി വി 07:29, 22 ഒക്ടോബർ 2009 (UTC)

യുഗാണ്ടതിരുത്തുക

യുഗാണ്ടയുടെ കാര്യം ശ്രദ്ധിച്ചിരുന്നോ? --Vssun 15:13, 29 ഒക്ടോബർ 2009 (UTC)

ആധികാരികതതിരുത്തുക

{{ആധികാരികത}} ഫലകം അവലംബങ്ങൾ തീരെയില്ലാത്ത ലേഖനങ്ങൾക്ക് ചേർക്കാനുള്ളതാണ്‌. അവലംബം ചേർത്തുകഴിഞ്ഞാൽ അത് നീക്കാം. അന്തർവാഹിനിയുടെ താളിൽ നിന്ന് ഞാൻ ഫലകം നീക്കിയിട്ടുണ്ട്. ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ കൂടി മലയാളത്തിലാക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 16:45, 16 ജനുവരി 2010 (UTC)

ദൈവം, ഈശ്വരൻതിരുത്തുക

ഈശ്വരൻ എന്ന താളിന്റെ തലക്കെട്ട് ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം എന്നാക്കിയാലോ? അങ്ങനെയാണെങ്കിൽ ലയനമില്ലാതെ കഴിക്കാം. ദൈവം ഇങ്ങോട്ട് ലയിപ്പിച്ചിട്ട് കാര്യമില്ല - കാരണം ദൈവം എല്ലാ മതങ്ങളിലുമുള്ളതാണ്‌ -- റസിമാൻ ടി വി 06:36, 18 ജനുവരി 2010 (UTC)

തലക്കെട്ട് മാറ്റുകയും ലയനഫലകം നീക്കുകയും ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 06:44, 18 ജനുവരി 2010 (UTC)

മലയാളം എഡിറ്റർ പ്രശ്നംതിരുത്തുക

മുകളിലെ ക്രമീകരണങ്ങൾ എന്ന ലിങ്കിൽ ഞെക്കി അതിൽ ഏറ്റവും താഴെയുള്ള സ്വതവേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലിങ്കിൽ ഞെക്കി സേവ് ചെയ്തതിനു ശേഷം കണ്ട്രോൾ+F5 അടിച്ച് ബ്രൗസർ റീഫ്രെഷ് ചെയ്ത് നോക്കൂ.. ശരിയാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അറിയിക്കാം.സസ്നേഹം. --Vssun 09:46, 5 ഫെബ്രുവരി 2010 (UTC)

റീഫ്രെഷ് ആയിട്ടുണ്ടെന്നു തന്നെ കരുതുന്നു. ചില്ലക്ഷരങ്ങൾ ശരിയാകാത്തത്, താങ്കളുടെ ഫോണ്ടിന്റെ കുഴപ്പമാണ്‌. ഇവിടെ ഞാൻ ഉപയോഗിക്കുന്ന ഫോണ്ടും മറ്റും നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത് അവ ഉപയോഗിച്ചാൽ ചില്ലുകൾ ശരിയാകും. --Vssun 07:01, 6 ഫെബ്രുവരി 2010 (UTC)

എലിതിരുത്തുക

എലി തുടങ്ങൂ. റീഡയറക്ട് ഒഴിവാക്കിയിട്ടുണ്ടു്.--Shiju Alex|ഷിജു അലക്സ് 06:36, 16 ഫെബ്രുവരി 2010 (UTC)

ഷിജു ശരിയാക്കിയല്ലോ. നന്നായി. തിരിച്ചുവിടലുകളെ പുതിയ ലേഖനമാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ : "ക" എന്ന ലേഖനം "ഖ" യിലേക്ക് തിരിച്ചുവിട്ടിരിക്കുന്നുവെന്ന് കരുതുക. "ക"യ്ക്ക് വേണ്ടി തിരഞ്ഞ് "ഖ" യിൽ എത്തിക്കഴിഞ്ഞാൽ "ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം" എന്നിടത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക. തിരിച്ചുവിടൽ താൾ തിരുത്തുക. മനസ്സിലായെന്ന് കരുതുന്നു. ഇല്ലെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 13:25, 16 ഫെബ്രുവരി 2010 (UTC)
ശരിയാക്കിയിട്ടുണ്ട്. {{pp-move-indef}} എന്ന സംരക്ഷിതലേഖനങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് എടുത്തതുകൊണ്ടായിരുന്നു -- റസിമാൻ ടി വി 18:08, 16 ഫെബ്രുവരി 2010 (UTC)

എഡിറ്റ് കോൺഫ്ലിക്റ്റ്തിരുത്തുക

വിൻഡോയിൽ പറഞ്ഞ പ്രശ്നം തന്നേയുള്ളൂ. താങ്കൾ എഡിറ്റ് ചെയ്യുന്നതിനിടയ്ക്ക് മറ്റാരോ അതേ ലേഖനം എഡിറ്റ് ചെയ്ത് സേവ് ചെയ്തു. അപ്പോൾ താങ്കളുടെ തിരുത്ത് സേവ് ചെയ്യുകയാണെങ്കിൽ മറ്റേത് നഷ്ടപ്പെട്ടുപോകുമല്ലോ. അതുകൊണ്ട് രണ്ട് മാറ്റങ്ങളും നഷ്ടമാകാതിരിക്കാൻ ംഇപ്രകാരം ചെയ്യുക : എഡിറ്റ് കോൺഫ്ലിക്റ്റിന്‌ കാരണമായ മാറ്റമെന്തെന്ന് താളിന്റെ നാൾവഴിയിൽ നിന്നോ തുറന്നു വന്ന വിൻഡോയിലെ മാറ്റങ്ങൾ കാണിക്കുന്ന ഭാഗത്തുനിന്നോ മനസ്സിലാക്കുക - അതേ മാറ്റങ്ങൾ വിൻഡോയിലെ താഴെയുള്ള ടെക്സ്റ്റ്ബോക്സിലും (താങ്കൾ മാറ്റങ്ങൾ വരുത്തിയ ലേഖനം അവിടെക്കാണാം) വരുത്തുക. എന്നിട്ട് താഴെയുള്ള ടെക്സ്റ്റ്ബോക്സിലെ വിവരങ്ങൾ മുകളിലുള്ളതിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ താങ്കൾ വരുത്തിയ മാറ്റവും മറ്റേ ഉപയോക്താവ് വരുത്തിയ മാറ്റങ്ങളും മുകളിലെ ടെക്സ്റ്റ്ബോക്സിലെത്തും. എന്നിട്ട് സേവ് ചെയ്താൽ മതി

മാറ്റങ്ങൾ സ്വയം മനസ്സിലാക്കാൻ വിഷമമാണെങ്കിൽ താഴെയുള്ള ടെക്സ്റ്റ്ബോക്സിലെ വിവരങ്ങളാകെ മുകളിലേക്ക് പകർത്തിവച്ചാലും മതി. എന്നിട്ട് എനിക്കോ സുനിലിനോ മറ്റോ ഒരു കുറിപ്പിടുക. എഡിറ്റ് കോൺഫ്ലിക്റ്റിന്‌ കാരണമായ മാറ്റം കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ഞങ്ങൾ ലേഖനം മാറ്റിക്കൊള്ളാം

സംശയം വല്ലതുമുണ്ടെങ്കിൽ ചോദിക്കുക -- റസിമാൻ ടി വി 16:35, 4 മാർച്ച് 2010 (UTC)

ഏഴ് അദ്ഭുതങ്ങൾതിരുത്തുക

ലയിപ്പിച്ച് തിരിച്ചുവിട്ടിട്ടുണ്ട്. ഇനി തിരുത്തലുകൾ ലോകാത്ഭുതങ്ങൾ എന്ന താളിൽ വരുത്താമല്ലോ. ഇതിലും നല്ല വല്ല അഭിപ്രായവും കൈയിലുണ്ടോ? -- റസിമാൻ ടി വി 18:09, 13 മാർച്ച് 2010 (UTC)

ഓരോ അദ്ഭുതങ്ങളെക്കുറിച്ചും വിശദമായി എഴുതുകയാണല്ലേ. എഴുതിക്കഴിഞ്ഞാൽ പട്ടിക നീക്കുകയാണോ? -- റസിമാൻ ടി വി 06:44, 14 മാർച്ച് 2010 (UTC)
ശരി -- റസിമാൻ ടി വി 08:20, 14 മാർച്ച് 2010 (UTC)

അത് നീക്കുകയൊന്നുമില്ല ബാബുജീ. വേഗം വികസിപ്പിക്കണം എന്നൊരറിയിപ്പായി കണ്ടാൽ മതി എന്നാണ്‌ ഇപ്പോഴത്തെ സമവായം. ലേഖനം വികസിപ്പിച്ചാൽ ആ ഫലകം സ്വയം നീക്കുകയും ചെയ്യാം. പുതിയിരു ഉപയോക്താവാണ്‌ ഫലകമിട്ടതും. ഏതായാലും ഓകാപിയിൽ നിന്ന് ഫലകം ഞാൻ നീക്കിയിട്ടുണ്ട്. -- റസിമാൻ ടി വി 13:02, 28 മാർച്ച് 2010 (UTC)

Talkbackതിരുത്തുക

സംവാദം:എപാക്രിഡേസി|ts=09:51, 12 ഏപ്രിൽ 2010 (UTC)}} റസിമാൻ ടി വി 09:51, 12 ഏപ്രിൽ 2010 (UTC)

Talkbackതിരുത്തുക

സംവാദം:എപ്പിഡെമിയോളജി|ts=10:15, 12 ഏപ്രിൽ 2010 (UTC)}} റസിമാൻ ടി വി 10:15, 12 ഏപ്രിൽ 2010 (UTC)

ഐക്കണോസ്റ്റാസിസ്തിരുത്തുക

സംവാദം:ഐക്കണോസ്റ്റാസിസ്}}--Vssun 05:21, 14 മേയ് 2010 (UTC) സംവാദം:ഐബിസ്}} --Vssun 05:51, 14 മേയ് 2010 (UTC)

ഐബീരിയതിരുത്തുക

സംവാദം:ഐബീരിയ--Vssun 02:27, 17 മേയ് 2010 (UTC)

സെൽറ്റിക്തിരുത്തുക

കെൽറ്റിക് ആണോ അതോ സെൽറ്റികോ? --Vssun 16:00, 17 മേയ് 2010 (UTC)

എന്റെ ലേഖനങ്ങൾ പൂർണമായും മലയാളം സർ‌‌വവിഞ്ജാന കോശത്തെ ആധാരമാക്കിയുള്ളവയാണ്. സംശയം വന്നപ്പോൾ ഞാൻ വീണ്ടു പരിശോധിച്ചു. വാല്യം - 5 പേജ് 507-ൽ ആണ് ആ ലേഖനം ഉള്ളത്. അതിലിൽ കെൽറ്റിക് എന്നു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ celtic എന്നാണു കൊടുത്തിരിക്കുന്നത്. വക്കുകളുടെ ആദ്യാക്ഷരങ്ങൾ (c യും k യും) തമ്മിൽ ഉച്ചാരണത്തിൽ പിശകുവന്നതോ അല്ലെങ്കിൽ അച്ചടിപിശകോ ആവാം. ഏതായാലും തിരുത്തുന്നു.--Babug** 07:19, 18 മേയ് 2010 (UTC)

ഇംഗ്ലീഷ് വിക്കിയിൽ പരിശോധിക്കുമ്പോൾ രണ്ടുച്ചാരണങ്ങളും ശരിയാണെന്നാണ് കണ്ടത്.--Vssun 02:51, 19 മേയ് 2010 (UTC) --Vssun 03:23, 18 മേയ് 2010 (UTC)

ഒഡീസിതിരുത്തുക

ഒഡീസ്സി എന്ന താൾ നേർത്തേതന്നെ നിലവിലുള്ളതിനാൽ, ഒഡീസി നൃത്തം എന്ന താളിൽ അധികമായുള്ള വിവരങ്ങൾ ഒഡീസ്സി എന്ന താളിലേക്ക്ക് കൂട്ടിച്ചേർക്കാൻ താല്പര്യപ്പെടുന്നു. അതിനു ശേഷം ഒഡീസി നൃത്തം എന്ന താളിലെ പഴയ താളിലേക്ക്ക് റീഡയറക്റ്റ് ചെയ്യാം. --Vssun 07:13, 21 മേയ് 2010 (UTC)

ലയനം അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പഴയ താളിലില്ലാത്ത വിവരങ്ങൾ എന്തെങ്കിലും, താങ്കൾ ഇപ്പോൾ നിർമ്മിച്ച താളിലുണ്ടെങ്കിൽ അത് പഴയ താളിലേക്ക് കൂട്ടിച്ചേർക്കുക. അതിനു ശേഷം പുതിയ താൾ ശൂന്യമാക്കി റീഡയറക്റ്റ് നൽകാം. എനിക്ക് ഈ വിഷയത്തിൽ അത്ര ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് താങ്കളോട് പറഞ്ഞത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയുക. ലയിപ്പിക്കാൻ ഞാൻ തന്നെ ശ്രമിക്കാം. --Vssun 07:35, 21 മേയ് 2010 (UTC)

സംവാദം:ഒഡീസ്സി ഒന്നുകൂടി ശ്രദ്ധിക്കുക. --Vssun 13:01, 22 മേയ് 2010 (UTC)

പരജീവിതിരുത്തുക

സംവാദം:ഒറോബൻ‌‌കേസീ കാണുക. --Vssun 05:48, 14 ജൂൺ 2010 (UTC)

ഒലിയിക് ആസിഡ്തിരുത്തുക

സംവാദം:ഒലിയിക് ആസിഡ് ശ്രദ്ധിക്കുക --Vssun 06:10, 16 ജൂൺ 2010 (UTC)

വിക്കി തന്നെ അവലംബംതിരുത്തുക

താങ്കൾ മലയാളം വിക്കിപീഡിയയിൽ ലേഖനം സൃഷ്ടിക്കുമ്പോൾ , പലപ്പോഴും ഇംഗ്ലീഷ് വിക്കിയെ അവലംബമാക്കി സ്വീകരിച്ചിരിക്കുന്നത് കണ്ടു.മലയാളം വിക്കിപീഡിയയിൽ ലേഖനം സൃഷ്ടിക്കുമ്പോൾ ഇംഗ്ലീഷ് വിക്കിയോ മറ്റു വിക്കിപീഡിയകളോ അവലംബമായി ചേർക്കരുത്. ഓറിയോൾ എന്ന താളിൽ ഞാൻ വരുത്തിയ മാറ്റം ശ്രദ്ധിക്കുക. ആശംസകളോടെ--Anoopan| അനൂപൻ 12:45, 25 ജൂൺ 2010 (UTC)

ഇന്റർവിക്കിതിരുത്തുക

നമസ്കാരം ബാബുജി, ലേഖനത്തിൽ ഇംഗ്ലീഷ് വിക്കി അറിയാമെങ്കിൽ അതിൽ ഇംഗ്ലീഷ് വിക്കിയും ചേർക്കുക. ഇത് ഇന്റർ‌വിക്കി ലിങ്കുകൾ ചേർക്കുന്നതിനു സഹായകരമായിരിക്കും. ഈ മാറ്റം കാണുക. ഇതിൽ [[en:Apiaceae]] എന്ന് ചേർത്തുകഴിഞ്ഞപ്പോൾ ലേഖനത്തിന്റെ ഇടത് വശത്ത് ലിങ്കുകൾക്ക് കീഴിലായി ഇംഗ്ലിഷിലെ തത്തുല്യ ലേഖത്തിലേക്ക് ലിങ്ക് വന്നു.--RameshngTalk to me 10:11, 6 ഓഗസ്റ്റ് 2010 (UTC)

വിക്കി സർ‌വ്വവിഞ്ജാനകോശപദ്ധതിതിരുത്തുക

നമസ്കാരം ബാബുജി, വിക്കിപീഡിയ:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇന്ന് താങ്കളുമായി ചർച്ച ചെയ്തതിന്റെ ചില കാര്യങ്ങൾ ഇതിന്റെ സം‌വാദപേജിൽ ചേർത്തിട്ടുണ്ട്. അവിടെ അഭിപ്രായം പറയുക--RameshngTalk to me 17:41, 7 ഓഗസ്റ്റ് 2010 (UTC)

ഫലകം:സർവ്വവിജ്ഞാനകോശംതിരുത്തുക

സർവ്വവിജ്ഞാനകോശ ലേഖനങ്ങളിൽ ചേർക്കാനായി ഇങ്ങിനെ {{സർവ്വവിജ്ഞാനകോശം}} എന്നൊരു ഫലകമുണ്ട്. സർവ്വവിജ്ഞാനകോശത്തിൽ നിന്ന് എഴുതുന്ന ലേഖനങ്ങളിൽ ഇങ്ങിനെ ഒരു ഫലകം ചേർക്കണം. ചേർക്കേണ്ട വിധം ആ ഫലകത്തിന്റെ വിവരണത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാഹരനത്തിന്‌ ഈ മാറ്റം കാണുക--RameshngTalk to me 08:01, 9 ഓഗസ്റ്റ് 2010 (UTC)

സർവ്വവിഞ്ജാനകോശത്തിൽ നിന്ന് പകർത്തിയ ഏല്ലാ ലേഖത്തിലും ആ ഫലകം ഉപയോഗിക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ അത് സർക്കാരിന്റെ ഓൺലൈൻ വേർഷനിൽ നിന്ന് കോപ്പി ചെയ്ത പേജുകളിൽ മാത്രം കൊടുത്താൽ മതി. പക്ഷേ, സത്യത്തിൽ സർക്കാർ സംഭാവന ചെയ്തിരിക്കുന്നത് മുഴുവൻ സർവ്വവിഞ്ജാനകോശത്തിന്റേയും ഉള്ളടക്കമാണ്. പ്രിന്റഡ് എഡിഷനിൽ നിന്ന് കോപി ചെയ്ത ലേഖനങ്ങളിൽ ഈ ഫലകം ഉപയോഗിക്കണോ വേണ്ടയോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. അതിന്റെ ഒരു ചെറിയ ചോദ്യം ഫലകത്തിന്റെ സംവാദം:സർവ്വവിജ്ഞാനകോശം#ഉപയോഗത്തെക്കുറിച്ച് ഒരു സംശയം എന്ന സ്ഥലത്ത് ഇട്ടിട്ടുണ്ട്. --RameshngTalk to me 07:03, 10 ഓഗസ്റ്റ് 2010 (UTC)

വാല്യം - 1 സ.വി.കോശംതിരുത്തുക

വാല്യം ഒന്നിലെ ലേഖനങ്ങളുടെ പട്ടിക വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ തയ്യാറാക്കി വരുന്നുണ്ട്. ഇതിൽ ചുവന്ന കണ്ണികൾ നീലയാക്കണം. പദ്ധതിയുടെ ഭാഗമായി ഇതിൽ പ്രവർത്തിക്കാൻ അഭ്യർഥിക്കുന്നു. --RameshngTalk to me 16:51, 1 സെപ്റ്റംബർ 2010 (UTC)

ആദ്യത്തെ പത്ത് ലേഖനങ്ങൾ നീലയാക്കിയത് കണ്ടു. ഇത് പോലെ തന്നെ അങ്ങ് പോകട്ടെ. ആദ്യം ലേഖനങ്ങൾ വരണം. പിന്നീട് അതിന്റെ മിനുക്കുപണികൾ നടത്താം. ആമുഖം ശരിയാക്കൽ, വിക്കിവൽക്കരണം, ചിത്രം ചേർക്കൽ, അവലംബം ചേർക്കൽ എന്നിവ പതുക്കേ ഓരോരുത്തരായിട്ട് ചെയ്യാം. --RameshngTalk to me 14:37, 2 സെപ്റ്റംബർ 2010 (UTC)
സർ‌വ്വ.വിജ്ഞാനകോശത്തിന്റെ ഓൺ‌ലൈനിൽ ഇല്ലാത്ത ലേഖനങ്ങൾ അങ്ങിനെ നിൽക്കട്ടെ. തൽക്കാലം ഉള്ളത് ഓരോന്നായി പോരട്ടെ. ഇല്ലാത്തത് ആ പട്ടികയിൽ ലേഖനത്തിന്റെ നേരെ ഒരു ചെറിയ കുറിപ്പ് കൊടുക്കുക.ഈ മാറ്റം കാണുക --RameshngTalk to me 05:15, 4 സെപ്റ്റംബർ 2010 (UTC)

അകർമംതിരുത്തുക

അകർമം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 14:00, 5 സെപ്റ്റംബർ 2010 (UTC)

അകാലംതിരുത്തുക

അകാലം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 14:21, 5 സെപ്റ്റംബർ 2010 (UTC)

Ctrl+V പദ്ധതിതിരുത്തുക

പകർത്തിയ പല ലേഖനങ്ങളിലും അവലംബമായി വിക്കിപീഡിയയുടെ മിറർ സൈറ്റുകൾ നൽകിക്കാണുന്നു. ഇത് നയവിരുദ്ധമാണ്‌. ശ്രദ്ധിക്കുമല്ലോ. ഇവിടെയും മറുപടി കാക്കുന്നു.

ലേഖനങ്ങൾ പകർത്തുമ്പോൾ ആദ്യവരി പൂർണ്ണവാക്യമായി (വിഷയപരാമർശത്തോടെ) എഴുതാനെങ്കിലും ശ്രമിക്കുക. തലക്കെട്ടുകൾ വിക്കിപീഡിയ പിന്തുടരുന്ന ഫോർമാറ്റിൽത്തന്നെ നിർമ്മിക്കുക. ആശംസകൾ.--തച്ചന്റെ മകൻ 18:25, 10 സെപ്റ്റംബർ 2010 (UTC)

മിറർ സൈറ്റുകൾ എന്താണെന്ന് മുകളിലെ കണ്ണികൾ വിവരിക്കുമല്ലോ. ഉദാഹരണത്തിന്‌ താങ്കൾ താളിൽ നൽകിയിരിക്കുന്ന അവലംബം കണ്ണി - അത് ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിന്റെ പകർപ്പാണ്‌. ഇവ്വിധം താങ്കൾ ചേർത്ത ചില ലേഖനങ്ങളിൽ സെൽഫ് കാണുന്നു. ഒരു വിക്കിപീഡിയ ലേഖനം മറ്റൊരു ലേഖനത്തിന്‌ അവലംബമായി നൽകുന്നത് അനുവദനീയമല്ല. ആദ്യവരി എങ്ങനെയായിരിക്കണമെന്നതിന്‌ ചെറിയൊരു ഉദാഹരണം--തച്ചന്റെ മകൻ 17:38, 11 സെപ്റ്റംബർ 2010 (UTC)
ഇമ്മാതിരി തലക്കെട്ടിനെക്കുറിച്ചാണ്‌ പറഞ്ഞത്.--തച്ചന്റെ മകൻ 18:02, 11 സെപ്റ്റംബർ 2010 (UTC)

അക്കിഡക്റ്റ്തിരുത്തുക

http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A1%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE&redirect=no തലക്കെട്ടുശരിയാണോ എന്ന് ഒന്നുകൂടി പരിശോധിക്കാമോ? അക്വാ അല്ലേ ശരി , ആശംസകളോടെ --Neon. 10:19, 11 സെപ്റ്റംബർ 2010 (UTC) Aqua - അക്വാ എന്നാണ്. അപ്പോൾ Aquaduct - അക്വാഡക്റ്റ് തന്നെയല്ലേ? മലയാളമാക്കിയാൽ ജലനാളി എന്നോ മറ്റോ പറയാം ഇല്ലേ? അതുകൊണ്ട് തലക്കെട്ടുമാറ്റുന്നകാര്യം പരിഗണിക്കാമോ? ഇംഗ്ലീഷ് വിക്കിയിൽ http://en.wikipedia.org/wiki/Aquaduct - Aqueduct- അക്വേഡക്റ്റ് അല്ലേ ? - --Neon. 15:16, 11 സെപ്റ്റംബർ 2010 (UTC)

interwikiതിരുത്തുക

ഇന്റർവിക്കി കണ്ണികൾ ചേർക്കുമ്പോൾ, തത്തുല്യമായ താളിലേക്ക് മാത്രം ചേർക്കാൻ ശ്രദ്ധിക്കുക. (അഗോണിരേഖ, അഗേസിയാസ്) --Vssun (സുനിൽ) 15:44, 30 സെപ്റ്റംബർ 2010 (UTC)

  1. അഗോണി രേഖ എന്ന താളിന് തത്തുല്യമായ ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിലില്ലെന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഇംഗ്ലീഷ് വിക്കിയിലെ അഗോണിക് ലൈൻ എന്ന താൾ കോണ്ടൂർ ലൈൻ എന്ന താളിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഇപ്പോൾ അഗോണി ലൈനിന് തത്തുല്യമായി മാഗ്നെറ്റിക് ഡെക്ലിനേഷൻ എന്ന താളിലേക്കാണ് ഇന്റർവിക്കി തിരിച്ചിരിക്കുന്നത്. നമ്മുടെ അഗോണിരേഖ എന്ന താളിൽ കാന്തികവ്യതിചലനത്തെക്കുറിച്ച് കാര്യമായി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ആ ഇന്റർവിക്കി ശരിയായ രീതിയല്ല. ഇംഗ്ലീഷ് വിക്കിയിലെ കണ്ണി ഞെക്കി മലയാളം വിക്കിയിലെത്തുന്നവർക്ക് തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യും.
  2. അഗേസിയാസ് എന്ന പേരിൽ രണ്ടു ശിൽപ്പികൾ‌ ഉണ്ടായിരുന്നു എന്ന് മലയാളം വിക്കി ലേഖനത്തിലുണ്ട്. രണ്ടു പേർക്കും വേണ്ടിയുള്ള പൊതുവായ താളാണ് മലയാളത്തിലുള്ളത്. എന്നാൽ ഇന്റർവിക്കി നൽകിയിരിക്കുന്നത്, കൂട്ടത്തിലെ ഒരു അഗേസിയാസിന്റെ താളിലേക്കാണ്. രണ്ടാമത്തെ അഗേസിയാസിനും ഇംഗ്ലീഷ് വിക്കിയിൽ താളുണ്ട്.
തത്തുല്യമായ ഇംഗ്ലീഷ് വിക്കി ലേഖനം ഇല്ലാത്ത ഇത്തരം അവസരങ്ങളിൽ ഇന്റർവിക്കി നൽകാതിരിക്കുന്നതാണ് ഉത്തമം.--Vssun (സുനിൽ) 09:02, 2 ഒക്ടോബർ 2010 (UTC)

അക്ഷപാദർ‎തിരുത്തുക

അക്ഷപാദ ഗൗതമൻ എന്ന പേരിൽ ലേഖനം ഉള്ളത് ശ്രദ്ധിക്കുമല്ലോ. ദയവായി അതിലേക്ക് ചേർക്കാമോ (പഴയ ലേഖനത്തിലേക്ക് ലയിപ്പിക്കണം). --ജുനൈദ് | Junaid (സം‌വാദം) 08:49, 4 ഒക്ടോബർ 2010 (UTC)

സർവവിജ്ഞാനകോശം ഓണലൈൻ പതിപ്പ്തിരുത്തുക

ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം എത്രയും പെട്ടെന്ന് മറുപടി തരാം ബാബുജി. --Vssun (സുനിൽ) 02:34, 11 ഒക്ടോബർ 2010 (UTC)

സർവവിജ്ഞാനകോശത്തിന്റെ ഒരു മിറർ സൈറ്റിന്റെ ലിങ്ക് ഷിജു മെയിലയച്ചത് കിട്ടിക്കാണുമെന്ന് കരുതുന്നു.--Vssun (സുനിൽ) 04:41, 16 ഒക്ടോബർ 2010 (UTC)

അഘ്റാണതതിരുത്തുക

അഘ്റാണത എന്ന ലേഖനം നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Netha Hussain 03:59, 19 ഒക്ടോബർ 2010 (UTC)

അഘ്രാണത എന്ന ലേഖനം നിലവിലുണ്ട്. അഘ്റാണത നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സസ്നേഹം-(Netha Hussain 08:47, 19 ഒക്ടോബർ 2010 (UTC))
പലയിടങ്ങളിൽ സൂചിപ്പിച്ചതാണ്- ആവർത്തിക്കുന്നു: ദയവായി സർ.ലേഖനങ്ങൾ പകർത്തുമ്പോൾ വിക്കിപീഡിയയിൽ അവ ഉണ്ടോ എന്ന് പരിശോധിക്കുക.--തച്ചന്റെ മകൻ 13:09, 6 നവംബർ 2010 (UTC)

അവശിഷ്ടപർവതംതിരുത്തുക

അഖിൽ ഉണ്ണിത്താൻ 16:10, 6 നവംബർ 2010 (UTC)

അവൽതിരുത്തുക

ബോട്ടിന്റെ മാറ്റമാണ് അവലിനെ അനാഥത്താളാക്കിയത്. മറ്റു ലേഖനങ്ങളിൽനിന്നും അവൽ എന്ന താളിലേക്ക് കണ്ണികൾ ഇല്ലെങ്കിൽ അവൽ ഒരു അനാഥത്താളായി കരുതപ്പെടും. ഈ ഫലകം ഞാൻ നീക്കിയിട്ടുണ്ട്.

സ.വി.കോ. വാല്യം -1തിരുത്തുക

സർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:31, 26 ജനുവരി 2011 (UTC)

അഭ്യുത്ഥാനംതിരുത്തുക

അഭ്യുത്ഥാനം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 14:36, 15 ഫെബ്രുവരി 2011 (UTC)

അബൂ ഹനീഫാ ഇമാംതിരുത്തുക

ബാബുജീ, അബൂ ഹനീഫ എന്ന ലേഖനവുമായി താങ്കൾ എഴുതിയ അബൂ ഹനീഫാ ഇമാം എന്ന ലേഖനം ലയിപ്പിക്കുന്നതാവും നല്ലത്. ഒരാളുടെ പേരിൽ രണ്ടുലേഖനം ആവശ്യമില്ലല്ലോ അല്ലേ? --നിയാസ് അബ്ദുൽസലാം 07:50, 23 ഫെബ്രുവരി 2011 (UTC)

ഭൂകമ്പമാപിനിതിരുത്തുക

ഇതിലെ ഉള്ളടക്കം അതേപടിയാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. ദയവായി സംവാദം കാണുക--റോജി പാലാ 07:26, 12 മാർച്ച് 2011 (UTC)

ഭൂകമ്പമാപിനി എന്ന ലേഖനം പെട്ടെന്ന് നീക്കം ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 10:43, 12 മാർച്ച് 2011 (UTC)

കിരൺ അത് നീക്കം ചെയ്തു കഴിഞ്ഞു.--റോജി പാലാ 16:05, 13 മാർച്ച് 2011 (UTC)

മർദ്ദിത അച്ചുവാർപ്പ്തിരുത്തുക

സംവാദം:മർദ്ദിത അച്ചുവാർപ്പ് കാണുക. --Vssun (സുനിൽ) 17:34, 16 മാർച്ച് 2011 (UTC)

{{സർവ്വവിജ്ഞാനകോശം}} എന്ന് മാത്രം കൊടുക്കാതെ {{സർവ്വവിജ്ഞാനകോശം|അനാത്മവാദം}} ഇങ്ങനെ കൊടുക്കാൻ ശ്രമിക്കുക. അപ്പോൾ ലേഖനത്തിന്റെ പേര് സർവ്വവിഞ്ജാനകോശത്തിൽ] എങ്ങിനെ എഴുതിയിരിക്കുന്നോ അങ്ങിനെ തന്നെ കൊടുക്കുക. അപ്പോൾ ആ ലേഖനത്തിലേക്ക് പൊയ്ക്കോളും. രണ്ട് വാക്ക് വരുന്ന ലേഖനത്തിന്റെ പേരിൽ പക്ഷേ ഇത് ഇപ്പോഴും പ്രശ്നമുണ്ട്. ഈ തിരുത്ത് കാണുക--RameshngTalk to me 10:27, 5 ജൂലൈ 2011 (UTC)

സസ്യങ്ങളുടെ അനാറ്റമിതിരുത്തുക

ഇത് രണ്ട് വാക്കുള്ളത് കൊണ്ട് തന്നെ. അങ്ങിനെയുള്ളത് ഇപ്പോ വർക്കാവുന്നില്ല. എന്തായാലും അത് അങ്ങിനെ തന്നെ ഇട്ടോളൂ. ഫലകം ശരിയാക്കിക്കഴിയുമ്പോൾ വർക്കായിക്കോളും.--RameshngTalk to me 11:50, 5 ജൂലൈ 2011 (UTC)

ഒരു _ കൊടുത്തപ്പോൾ ശരിയായിട്ടുണ്ട്. ഈ മാറ്റം ശ്രദ്ധിക്കൂ--RameshngTalk to me 12:18, 5 ജൂലൈ 2011 (UTC)

അനാൽ‌ജെസിയതിരുത്തുക

ഇതിൽ ഉള്ളടക്കം ആയിട്ടുണ്ടല്ലോ. ഏതെങ്കിലും എഴുതിയത് സേവ് ആകാതെ പോയോ?--RameshngTalk to me 05:59, 6 ജൂലൈ 2011 (UTC)

ക്ഷമിക്കണം. സർവ്വവിഞ്ജാനകോശത്തിലെ പേജ് ആണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല. അത് കൃത്യമായി പേജിലേക്ക് പോകുന്നില്ല. യൂണികോഡ് പ്രശ്നമാണെന്ന് സംശയമുണ്ട്. --RameshngTalk to me 06:12, 6 ജൂലൈ 2011 (UTC)
മാഷെ, ചില്ലക്ഷരമുള്ള വാക്കുകൾ അങ്ങിനെ തന്നെ ഫലകത്തിൽ ഇട്ടാൽ ആ പേജിലേക്ക് പോകില്ല. ഈ സംവാദതാൾ ഒന്ന് നോക്കൂ. ഇതിൽ റസിമാൻ ഒരു ചെറിയ താൽക്കാലിക ഉപായം പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഈ മാറ്റം ശ്രദ്ധിക്കൂ.അനിലിൻ എന്ന താളിൽ സ.വി.കോശത്തിലേക്കുള്ള ലിങ്ക് ആദ്യം ശരിയാകുന്നുണ്ടായിരുന്നില്ല. മാറ്റത്തിനുശേഷം ശരിയായി. ഇവിടെ പുതിയ ചില്ലക്ഷരത്തിന്റെ എൻകോഡിംഗും സ,വി.കോശത്തിൽ പഴയ ചില്ലക്ഷരത്തിന്റെ എൻകോഡിംഗുമാണ് പ്രശ്നം. --RameshngTalk to me 11:05, 8 ജൂലൈ 2011 (UTC)

പഴയ ചില്ല് ചേർക്കാൻതിരുത്തുക

ഈ മാറ്റം ശ്രദ്ധിക്കൂ. ഇതിൽ അനിസാൽഡിഹൈഡ് എന്ന വാക്കിൽ മാറ്റി അതിന്റെ പഴയ ചില്ലായ %E0%B4%B2%E0%B5%8D%E2%80%8D ചേർത്തു. എന്നിട്ട് അത് ഫലകത്തിൽ ശരിയായി ഡിസ്പ്ലേ ആകാൻ {{സർവ്വവിജ്ഞാനകോശം|അനിസാ%E0%B4%B2%E0%B5%8D%E2%80%8Dഡിഹൈഡ്|അനിസാൽഡിഹൈഡ്}} ഇങ്ങനെ ചേർത്തു. അപ്പോൾ കൃത്യമായി സ.വി.കോശത്തിലെ ആ പേജിലേക്ക് പോകുന്നുണ്ട്. ചില്ലിന്റെ പഴയ എൻകോഡിംഗ് താഴെപ്പറയുന്നവയാണ്.

   ൺ = %E0%B4%A3%E0%B5%8D%E2%80%8D
   ൻ =%E0%B4%A8%E0%B5%8D%E2%80%8D
   ർ =%E0%B4%B0%E0%B5%8D%E2%80%8D
   ൽ =%E0%B4%B2%E0%B5%8D%E2%80%8D
   ൾ =%E0%B4%B3%E0%B5%8D%E2%80%8D
   ൿ = %E0%B4%95%E0%B5%8D%E2%80%8D

ഇതൊരു തലതിരിഞ്ഞ വഴിയാണ്. നല്ലൊരു ഉപായം വരുന്നതു വരെ ഇങ്ങിനെ ചെയ്യാം. --RameshngTalk to me 11:46, 8 ജൂലൈ 2011 (UTC)


മുൻപ്രാപനം ചെയ്യൽതിരുത്തുക

നമസ്കാരം Babug, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിൽ താങ്കളുടെ നല്ല സംഭാവനകൾ കൊണ്ടും, താങ്കൾ ഒരു വിശ്വസ്തനാണെന്നുള്ളതു കൊണ്ടും ചെയ്ത ഇക്കാര്യം താങ്കൾക്ക് ഒരു പ്രചോദനവും അത് കൂടാതെ നല്ല രീതിയിൽ മുൻപ്രാപന അവകാശം ഉപയോഗിക്കുവാനും കഴിയട്ടെ എന്നാശംസിക്കുന്നു. ഈ അവകാശം വിക്കിപീഡിയയിൽ വാൻഡലിസം കണ്ടാൽ അത് മുൻപ്രാപനം ചെയ്യാനുള്ള അവകാശമാണ്. ഇത് കൊണ്ട് താങ്കൾ വിക്കിപീഡിയയിലെ നയങ്ങളിലൊന്നായ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്ന നയം മനസ്സിലാക്കുകയും തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 20:20, 13 ജൂലൈ 2011 (UTC)

സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Babug, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ വ്യത്യാസവുമുണ്ടാകില്ല. പക്ഷേ ഇതു മൂലം പുതിയ ലേഖനങ്ങൾ സ്വതേ റോന്തു ചുറ്റുന്ന പ്രവൃത്തി താങ്കളുടെ കൂടി സംഭാവനകൾ മൂലം എളുപ്പമാവുക മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 20:20, 13 ജൂലൈ 2011 (UTC)

അനുരഞ്ജനസമിതിതിരുത്തുക

അനുരഞ്ജനസമിതി ശരിയാക്കിയിട്ടുണ്ട്. ഈ മാറ്റം ശ്രദ്ധിക്കൂ. അതിൽ ഒരു അക്ഷരത്തെറ്റുണ്ടായിരുന്നു. അങ്ങിനെ ഫലകത്തിൽ അക്ഷരത്തെറ്റു വരാതിരിക്കാൻ {{സർവ്വവിജ്ഞാനകോശം}} എന്നത് ഇംഗ്ലീഷിൽ ചേർത്താൽ മതി. അത് ഈ ഫലകത്തിന്റെ {{Sarvavinjanakosam}} വിവരണത്തിൽ ചേർത്തിട്ടുണ്ട്. --RameshngTalk to me 10:19, 15 ജൂലൈ 2011 (UTC)

KICRതിരുത്തുക

പകർപ്പവകാശലംഘനം, ശ്രദ്ധേയത എന്നീകാരണങ്ങളാൽ നീക്കം ചെയ്യാൻ ഇട്ടു --കിരൺ ഗോപി 11:53, 15 ജൂലൈ 2011 (UTC)

ഫലകം:സർവ്വവിജ്ഞാനകോശം ചില്ലക്ഷര ഫലകംതിരുത്തുക

ചില്ലക്ഷരമുള്ള സർവ്വ വി.കോശ ലേഖനത്തിന്റെ പേര് ഫലകത്തിൽ കൊടുക്കുന്ന രീതി അൽപ്പം മാറ്റിയിട്ടുണ്ട് ഫലകം:സർവ്വവിജ്ഞാനകോശം#ചില്ലക്ഷരമുള്ള വാക്കുകളിൽ എന്ന ഭാഗം കാണുക. ഇത് എളുപ്പമാകുമെന്ന് കരുതുന്നു. --RameshngTalk to me 05:39, 16 ജൂലൈ 2011 (UTC)

Invite to WikiConference India 2011തിരുത്തുക


Hi Babug,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കികോൺഫറൻസ്തിരുത്തുക

മുകളിൽ കാണുന്ന വിക്കി കോൺഫറൻസിന്റെ സന്ദേശം സജീവരായ എല്ലാവർക്കും വരുന്നുണ്ട്. അത് ഞാൻ ഇട്ടതല്ല. മാഷിന്റെ കാര്യം അറിയാവുന്നതാണ്. --RameshngTalk to me 07:05, 12 ഓഗസ്റ്റ് 2011 (UTC)

സംവാദം:അപ്പോളോ പദ്ധതിതിരുത്തുക

സംവാദം:അപ്പോളോ പദ്ധതി--റോജി പാലാ 16:49, 25 ഒക്ടോബർ 2011 (UTC)

ടിമോർ ദ്വീപ്തിരുത്തുക

താങ്കൾ സൃഷ്ടിച്ച ടിമോർ ദ്വീപ് എന്ന താൾ ടിമോർ എന്ന പേരിൽ നേരത്തെ നിലവിലുണ്ടായിരുന്നതിനാൽ തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. തത്തുല്യ ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഇടതുവശത്തുള്ള ഭാഷാ ലിസ്റ്റിൽ മലയാളം ഉണ്ടോ (ഒരു പക്ഷേ കണ്ടേക്കാം) എന്നു പരിശോധിച്ചതിനു ശേഷം താൾ തയാറാക്കുന്നത് പ്രയത്നം പാഴാകാതിരിക്കാൻ സഹായിക്കും. --റോജി പാലാ 09:42, 5 നവംബർ 2011 (UTC)

സംവാദം:അനാൽ‌ജെസിയതിരുത്തുക

{{|സംവാദം:അനാൽ‌ജെസിയ}} -- Raghith 04:45, 8 നവംബർ 2011 (UTC)

  -- Raghith 07:05, 8 നവംബർ 2011 (UTC)

സംവാദം:അതിശീതളജലംതിരുത്തുക

-- Raghith 06:41, 10 നവംബർ 2011 (UTC)
  -- Raghith 08:09, 10 നവംബർ 2011 (UTC)

ക്ഷമതിരുത്തുക

അതിനു ക്ഷമ പറയേണ്ട കാര്യമില്ലല്ലോ. ഒന്നൂടെ ആ മാറ്റം തിരസ്കരിച്ചാൽ മതി? --റോജി പാലാ 09:24, 12 നവംബർ 2011 (UTC)

സംവാദം:അബ്ദുല്ല ഇബ്‌നു അബ്ബാസ്തിരുത്തുക

അബ്ദുല്ല ഇബ്ൻ അബ്ബാസ് ഇതു തന്നെയല്ലേ?--റോജി പാലാ 07:05, 20 നവംബർ 2011 (UTC)

രണ്ടും ഒരു വ്യക്തിയെ കുറിച്ചുള്ളതു തന്നെ --Babug** 08:40, 20 നവംബർ 2011 (UTC)--റോജി പാലാ 07:06, 20 നവംബർ 2011 (UTC)

സംവാദം:അബ്ദുല്ല ഇബ്‌നു അബ്ദുൽ മുത്തലിബ്തിരുത്തുക

സംവാദം:അബ്ദുല്ല ഇബ്‌നു അബ്ദുൽ മുത്തലിബ്--റോജി പാലാ 07:58, 20 നവംബർ 2011 (UTC)

തത്തുല്യ ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഇടതുവശത്തുള്ള ഭാഷാ ലിസ്റ്റിൽ മലയാളം ഉണ്ടെങ്കിൽ പുതിയ ലേഖനം ആരംഭിക്കേണ്ടതില്ല. നിലവിലുള്ള താളിൽ ഉള്ളടക്കം ചേർത്താൽ മതിയാകും. മുകളിലെ രണ്ടു താളിന്റെയും ഇംഗ്ലീഷ് വിക്കിയിൽ മലയാളം കണ്ണികൾ ഉണ്ടായിരുന്നു. --റോജി പാലാ 08:01, 20 നവംബർ 2011 (UTC)

അബ്ദുല്ല കുത്തുബ്‌ ഷാ എന്ന ലേഖനവും നിലവിലുണ്ടായിരുന്നു. തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഇടതുവശത്തുള്ള ഭാഷാ ലിസ്റ്റിൽ മലയാളത്തിലേക്കുള്ള കണ്ണി ഉണ്ടായിരുന്നു. താങ്കളുടെ പ്രയത്നം പാഴാകാതിരിക്കാൻ ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ--റോജി പാലാ 18:00, 23 നവംബർ 2011 (UTC)

ഇൻഫോബോക്സ്തിരുത്തുക

ഇൻഫോബോക്സ് മലയാളം വിക്കിയിൽ നിലവിലില്ലായിരുന്നു. ഇംഗ്ലീഷിൽ നിന്നും ഇൻഫോബോക്സ് ഇങ്ങോട്ടു പകർത്തിയാണ് ശരിയാക്കിയത്. --റോജി പാലാ (സംവാദം) 08:51, 26 നവംബർ 2011 (UTC)

ഹാംഷിം അൽ അത്താസിതിരുത്തുക

താങ്കൾ തുടങ്ങിയ "ഹാംഷിം അൽ അത്താസി" എന്ന താൾ ഹാഷിം അൽ അത്താസി എന്ന പേരിൽ നിലവിലുണ്ട്, അതിനാൽ മേൽ പറഞ്ഞ താൾ ഹാഷിം അൽ അത്താസിയിലേക്ക് ലയിപ്പിച്ചിരിക്കുന്നു.-- Raghith 06:18, 10 ഫെബ്രുവരി 2012 (UTC)

വളരെ നന്ദി,   താങ്കൾക്ക് നന്ദി-- Raghith 07:10, 10 ഫെബ്രുവരി 2012 (UTC)

തത്തതിരുത്തുക

തത്തകൾ എന്ന ലേഖനം തത്ത എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ. --എഴുത്തുകാരി സംവാദം 04:02, 13 ഫെബ്രുവരി 2012 (UTC)

ദെക്കാമറോൺതിരുത്തുക

കാണുക --റോജി പാലാ (സംവാദം) 11:05, 25 ഫെബ്രുവരി 2012 (UTC)

വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2തിരുത്തുക

വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 എന്ന പരിപാടിയിൽ പേര് ചേർത്ത് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് തുടങ്ങൂ. താങ്കളുടെ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിന് കോമൺസിലെ അപ്‌ലോഡ് ടൂൾ ഉപയോഗിക്കാം.--RameshngTalk to me 06:36, 27 ഫെബ്രുവരി 2012 (UTC)

ഈ ചിത്രം കാണുക.--RameshngTalk to me 05:23, 28 ഫെബ്രുവരി 2012 (UTC)

സംവാദം:അന്തർജാത-നിജാവർത്തനംതിരുത്തുക

നമസ്കാരം, Babug. താങ്കൾക്ക് സംവാദം:അന്തർജാത-നിജാവർത്തനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 05:58, 12 മാർച്ച് 2012 (UTC)

ഡോൺ ഒഴുകട്ടെ ശാന്തമായിതിരുത്തുക

വിവാദപരം' എന്നതിന്റെ അർഥം -വിവാദത്തെ സംബന്ധിച്ച്ത് എന്നാണ്, ഇവിടെ അതല്ലലോ വിവക്ഷ. ആ പദം മാറ്റുന്നതായിരിക്കും ഉത്തമം വിവാദം ഉണ്ടാക്കിയത് അല്ലെങ്കിൽ ഉണ്ടാക്കിയേക്കവുന്നത് എന്നാണല്ലോ വിവക്ഷ- സൗഹൃദപരം,വിവാദപരം എന്നതിലെ ഒക്കെ പരം എന്നതിന് സംബന്ധിച്ചത് എന്ന അർഥമേയുള്ളൂ. 'വിവാദമായ' എന്ന് മതിയാകും, അതിനോട് എന്തെങ്കിലും വെച്ചുകെട്ടണമെങ്കിൽ 'വിവാദ വിഷയമായ ' എന്നക്കുന്നതാകും ഉചിതം എന്നു തോന്നുന്നു Kjbinukj (സംവാദം) 10:15, 18 മാർച്ച് 2012 (UTC) ബിനു കെ ജെ

സംവാദം:താലോഫൈറ്റതിരുത്തുക

നമസ്കാരം, Babug. താങ്കൾക്ക് സംവാദം:താലോഫൈറ്റ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 09:54, 24 മാർച്ച് 2012 (UTC)

പുറംകണ്ണികൾതിരുത്തുക

പുറംകണ്ണികൾ അല്ല പുറത്തേക്കുള്ള കണ്ണികൾ എന്നാണ്. ശൈലീപുസ്തകത്തിൽ നോക്കുമെന്ന പ്രതീക്ഷയോടെ -- അഖില് അപ്രേം (സംവാദം) 15:51, 28 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Babug,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:24, 29 മാർച്ച് 2012 (UTC)

ഒരു ക്കൽതിരുത്തുക

ഒരുക്കളൊഴിവാക്കുന്നതേറ്റുംചന്തം

ഭവാൻ ചമയ്ക്കും കുറിപ്പിനേറെ Kjbinukj (സംവാദം) 06:49, 11 ഏപ്രിൽ 2012 (UTC) ബിനു അങ്ങെഴുതിയ ഏറ്റ്വും പുതിയ ലേഖനം നോക്കുക, അതിൽ അനവശ്യമെന്ന് തോന്നിയ ഒരു 'ഒരു' ഞാൻ നീക്കം ചെയ്തിട്ടുണ്ട്.താങ്കളുടെ പല ലേഖനങ്ങളേയും ഈ ഒരുക്കളുടെ പെരുക്കം ഞെരുക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം

അങ്ങയെ മത്രമല്ല്

ഒരുപ്രേത ബാധയാൽ വലയുവോർ

മുറ്റും മലയാളരിലെക്കാലവും

അർമഗദോൻതിരുത്തുക

അർമ്മഗദോൻ എന്ന പേരിൽ ഒരു ലേഖനം നിലവിലുള്ളതിനാൽ മാഷ് ഇപ്പോൾ തുടങ്ങി വെച്ച അർമഗദോൻ എന്ന ലേഖനം അവിടേക്ക് ലയിപ്പിച്ചേക്കട്ടെ? ---Johnchacks (സംവാദം) 07:03, 1 മേയ് 2012 (UTC)

നന്ദി, ലയനഫലകം അർമഗദോൻ താളിൽ ചേർത്തു കഴിഞ്ഞു. ഉടനെ തന്നെ ലയിപ്പിക്കുന്നതാണ്. ---Johnchacks (സംവാദം) 07:44, 1 മേയ് 2012 (UTC)

ശ്രദ്ധിക്കുക : തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾതിരുത്തുക

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളിലേക്ക് അപ്പോളോ പദ്ധതി എന്ന ലേഖനം സമർപ്പിച്ചത് മാനദണ്ഡങ്ങൾ പ്രകാരമല്ല. വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താൾ തിരുത്താൻ വേണ്ടി ശ്രമിച്ചാൽ താങ്കൾക്കിത് വ്യക്തമാകും. ആ താളിന്റെ നാൾവഴിയിൽ പോയി താങ്കളുടെ തിരുത്തൽ റദ്ദാക്കിയ ശേഷം മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിരഞ്ഞെടുപ്പിന് സമർപ്പിക്കുക. --എസ്.ടി മുഹമ്മദ് അൽഫാസ് 06:42, 31 ജൂലൈ 2012 (UTC)

ക്ഷമിക്കണം. വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/എമിലി ഡിക്കിൻസൺ എന്ന താളിൽ പോയി അപ്പോളോ പദ്ധതി എന്ന ഭാഗം നീക്കിയ ശേഷം വീണ്ടും നടപടിക്രമങ്ങൾ പാലിച്ച് ഒന്നും കൂടെ സമർപ്പിച്ചോളൂ. --എസ്.ടി മുഹമ്മദ് അൽഫാസ് 06:45, 31 ജൂലൈ 2012 (UTC)

വീണ്ടും അന്തർവാഹിനി എന്ന ലേഖനം പെരുമാറ്റച്ചട്ടം പ്രകാരമല്ല സമർപ്പിച്ചിരിക്കുന്നത്. എസ്.ടി മുഹമ്മദ് അൽഫാസ് 05:44, 4 ഓഗസ്റ്റ് 2012 (UTC)

ശരിയാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:10, 4 ഓഗസ്റ്റ് 2012 (UTC)

lifetimeതിരുത്തുക

ലൈഫ്ടൈം രീതിയിൽ {{lifetime|ജനിച്ച വർഷം|മരിച്ച വർഷം|ജനനത്തീയതി|മരണത്തീയതി}} താളുകളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 07:29, 17 ഓഗസ്റ്റ് 2012 (UTC)

അന്തർവാഹിനിതിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ സബ്മറൈൻ, സബ്മെഴ്സിബിൾ എന്നിങ്ങനെ രണ്ട് വാഹനങ്ങളെ കുറിച്ച് കാണാനുണ്ട്. സബ്മെഴ്സിബിളിന് സബ്മറൈനെ അപേക്ഷിച്ച് ജലാന്തർഭാഗത്ത് പ്രവർത്തനക്ഷമ കുറവാണ്. മലയാളത്തിൽ സബ്മെഴ്സിബിളിനെ കുറിച്ച് ലേഖനമില്ല. എന്നാൽ സബ്മറൈനെ പറ്റിയുള്ള ലേഖനത്തിന് അന്തർവാഹിനി എന്നാണ് പേര്. മുങ്ങിക്കപ്പൽ എന്ന പേരും ചേർത്തിട്ടുണ്ട്. യഥാർത്ഥത്തിൽ മുങ്ങിക്കപ്പലും അന്തർവാഹിനിയും ഒന്നാണോ? സബ്മെഴ്സിബിളിന് മലയാളം വാക്കുണ്ടോ? ഇല്ലെങ്കിൽ മുങ്ങിക്കപ്പലിനെയോ അന്തർവാഹിനിയേയോ സബ്മെഴ്സിബിളാക്കിക്കൂടേ? -- എസ്.ടി മുഹമ്മദ് അൽഫാസ് 02:46, 31 ഓഗസ്റ്റ് 2012 (UTC)

അങ്ങനെയാണെങ്കിൽ സബ്മെഴ്സിബിളിന് വേറെ വാക്കോ സബ്മെഴ്സിബിളെന്നോ ഉപയോഗിക്കേണ്ടി വരും. --എസ്.ടി മുഹമ്മദ് അൽഫാസ് 15:33, 1 സെപ്റ്റംബർ 2012 (UTC)

താങ്കൾക്ക് ഒരു ശലഭംതിരുത്തുക

  ശലഭപുരസ്കാരം
ജീവശാസ്ത്ര ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക് സ്നേഹപൂർവ്വം ഒരു ശലഭത്തെ സമർപ്പിക്കുന്നു. നത (സംവാദം) 16:16, 6 സെപ്റ്റംബർ 2012 (UTC)

ഓഗസ്റ്റ്തിരുത്തുക

ബാബുജീ, ഓഗസ്റ്റ് എന്നതാണ് ഇവിടെ ശൈലി, ആഗസ്റ്റ് അല്ല. ഇതൊന്ന് നോക്കുമല്ലോ -- റസിമാൻ ടി വി 12:13, 3 ഒക്ടോബർ 2012 (UTC)

വർഗ്ഗീകരണംതിരുത്തുക

വർഗ്ഗീകരണം നടത്തുമ്പോൾ ആ വർഗ്ഗം തന്നെ അതിൽ ചേർക്കാതെ ഇതു പോലെ ഉചിതമായ പ്രധാന വർഗ്ഗം വേണം ചേർക്കാൻ. ഇവിടെ യോജിക്കുക ചലച്ചിത്രനിർമ്മാതാക്കൾ എന്ന വർഗ്ഗമാണ്--റോജി പാലാ (സംവാദം) 16:25, 6 ഒക്ടോബർ 2012 (UTC)

അക്ഷേത്രംതിരുത്തുക

അക്ഷേത്രം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 10:33, 8 ഒക്ടോബർ 2012 (UTC)

പിറന്നാളാശംസകൾതിരുത്തുക

  പിറന്നാൾ ആശംസകൾ , Babug/ഒന്നാം നിലവറ. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ... --അഖിലൻ 17:41, 14 ഒക്ടോബർ 2012 (UTC)

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!തിരുത്തുക

  ഇന്ത്യൻ നദീതട പദ്ധതികൾ ലേഖനം ഇഷ്ടപ്പെട്ടു. ഒരു കപ്പ് ചായ കുടിച്ചോളൂ :) റസിമാൻ ടി വി 07:40, 11 നവംബർ 2012 (UTC)

ഉപയോക്തൃതാൾ ഫിക്സ് ചെയ്തു :) -- റസിമാൻ ടി വി 10:46, 11 നവംബർ 2012 (UTC)

പോകട്ടെ മുന്നോട്ട്, ഇതാകട്ടെ അടുത്ത മുഖ്യലേഖനം ബിനു (സംവാദം) 09:20, 16 നവംബർ 2012 (UTC)

നമസ്കാരം, Babug. താങ്കൾക്ക് സംവാദം:ഇന്ത്യൻ നദീതട പദ്ധതികൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
നമസ്കാരം, Babug. താങ്കൾക്ക് സംവാദം:ഇലക്കിളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇ-മെയിൽതിരുത്തുക

താങ്കൾക്ക് ഞാൻ ഒരു ഇ-മെയിൽ അയച്ചിട്ടുണ്ട്. വിശദാംശങ്ങളടങ്ങുന്ന മറുപടി അയയ്ക്കുമല്ലോ. നന്ദി. --നത (സംവാദം) 12:18, 13 ഡിസംബർ 2012 (UTC)

നമസ്കാരം, Babug. താങ്കൾക്ക് സംവാദം:ചാൾസ് ലട്വിജ് ഡോജ്സൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മായ്ക്കാൻതിരുത്തുക

ബാബുജീ,

{{മായ്ക്കുക}} ഫലകം ചേർക്കേണ്ടത് സംവാദത്താളിലല്ല, ലേഖനത്താളിലാണ്. അതുപോലെ, നീക്കുമെന്ന് താങ്കൾക്ക് ഉറപ്പുള്ള ലേഖനങ്ങൾക്ക് (ഈ മാനദണ്ഡങ്ങൾ അനുസരിക്കുന്നവയ്ക്ക്) {{SD}} ഫലകം ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം -- റസിമാൻ ടി വി 17:49, 24 ഡിസംബർ 2012 (UTC)

സർവ്വവിജ്ഞാനകോശംതിരുത്തുക

ഇവിടെ നടക്കുന്ന ചർച്ച ശ്രദ്ധിക്കുമല്ലോ. ചർച്ച പൂർത്തിയാകും വരെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ലേഖനങ്ങൾ പകർത്തുന്നത് നിർത്തിവയ്ക്കുക -- റസിമാൻ ടി വി 18:39, 7 ഫെബ്രുവരി 2013 (UTC)

താൾ നിലവിലുണ്ട്തിരുത്തുക

വെള്ളിനക്ഷത്രം (1949-ലെ ചലച്ചിത്രം) എന്ന പേരിൽ താങ്കൾ എഴുതിയ താൾ നിലവിലുണ്ട് . ഇതാ ഇത് നോക്കൂ.... --♥Aswini (സംവാദം)

ലിങ്കുകൾതിരുത്തുക

ഈ തിരുത്ത് യഥാർത്ഥത്തിൽ ആവശ്യമില്ല. ചില പ്രത്യേകസാഹചര്യങ്ങളിൽ ലേഖനത്തിന്റെ തലക്കെട്ടിൽ വലയവും നീണ്ട പേരുകളും മറ്റുമെല്ലാം കൊടുക്കേണ്ടിവരും. പക്ഷേ പ്രസ്തുതലേഖനം മറ്റെവിടെയെങ്കിലും കണ്ണി ചേർക്കുമ്പോൾ തലക്കെട്ടിന്റെ അതേ രൂപത്തിൽ ഉപയോഗിക്കേണ്ട ആവശ്യംവരില്ല. അത്തരം സാഹചര്യങ്ങളിൽ ലിങ്ക് കൊടുക്കുന്ന രീതിയാണിത്. --സിദ്ധാർത്ഥൻ (സംവാദം) 16:43, 16 മാർച്ച് 2013 (UTC)

നമസ്കാരം, Babug. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Infobox filmതിരുത്തുക

ബാബുജി,
യാചകൻ , ആത്മസഖി, ആത്മശാന്തി എന്നീ താളുകളിൽ ഇൻഫോബോക്സ് വ്യക്തമായി കാണുന്നുണ്ടല്ലോ. ഇതിലേതെങ്കിലുമാണോ കാണാത്തത്? --RameshngTalk to me 15:48, 18 മാർച്ച് 2013 (UTC)

എന്തായാലും എഴുതിയത് സേവ് ചെയ്യൂ. Infobox സേവ് ആകുന്നില്ലെങ്കിൽ, അത് ഒരു നോട്പാഡിൽ സേവ് ചെയ്യൂ. അങ്ങിനെ ആണെങ്കിൽ എന്താ പ്രശ്നം എന്നത് നോക്കാമല്ലോ. --RameshngTalk to me 17:58, 18 മാർച്ച് 2013 (UTC)
"Babug/ഒന്നാം നിലവറ" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.