വെള്ളിനക്ഷത്രം

മലയാള ചലച്ചിത്രം

1949-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വെള്ളിനക്ഷത്രം.[1] കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയായ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച പ്രഥമ ചിത്രമാണ് വെള്ളിനക്ഷത്രം.[2] ബി.എ. ചിദംബരനാഥ് സംഗിതസംവിധായകനായി സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.[3] ഈ ചിത്രത്തിന്റെ പാട്ടു പുസ്തമല്ലതെ യാതൊന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല.[4] ഫെലിക്സ് ജെ.എച്ച്. ബെയിസ് എന്ന ജർമൻ സ്വദേശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അഭയദേവ് ഈ ചിത്രത്തിലാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ തികച്ചും പരാജയമായിരുന്നു.[5]

വെള്ളിനക്ഷത്രം
സംവിധാനംഫെലിക്സ് ജെ ബെയിസ്
നിർമ്മാണംഎം. കുഞ്ചാക്കോ
കെ.വി. കോശി
കഥകുട്ടനാട് രാമകൃഷ്ണപിള്ള
അഭിനേതാക്കൾഗായക പീതാംബരം
പി.എ. അംബുജം
കുട്ടനാട് രാമകൃഷ്ണപിള്ള
മിസ് കുമാരി
ലളിതാദേവി
കണ്ടിയൂർ പരമേശ്വരൻ പിള്ള
ബേബി ഗിരിജ
സംഗീതംബി.എ. ചിദംബരനാഥ്
ഛായാഗ്രഹണംകെ.ഡി. ജോർജ്
റിലീസിങ് തീയതി14/01/1949
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

അഭയദേവ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ്, ചെറായി ദാസ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചെറായി അംബുജം, ഗായക പീതാംബരം, പൊൻകുന്നം അംബുജം, സാവിത്രി ആലപ്പുഴ എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചത്.

അണിയറപ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

  1. "Kerala Government Public Relations Department". Archived from the original on 2005-08-28. Retrieved March 15, 2013.
  2. "Melody of memories" Archived 2011-06-27 at the Wayback Machine.. The Hindu. Retrieved March 15, 2013.
  3. "B. A. Chidambaranath". Cinema Mangalam: 34, 35. September 24, 2007. {{cite journal}}: |access-date= requires |url= (help)
  4. "Complete musician". The Hindu. September 07, 2007. Archived from the original on 2011-06-29. Retrieved March 14, 2011. {{cite web}}: Check date values in: |date= (help)
  5. "Nalla Thanka 1950" Archived 2010-09-05 at the Wayback Machine.. The Hindu. Retrieved March 14, 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെള്ളിനക്ഷത്രം&oldid=3829981" എന്ന താളിൽനിന്ന് ശേഖരിച്ചത്