ആത്മശാന്തി

മലയാള ചലച്ചിത്രം

1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആത്മശാന്തി.[1] സിറ്റാഡൽ ഫിലിം കോർപ്പറേഷനു വെണ്ടി ഡൊമനിക് ജോസഫ് കുരുവിനാൽക്കുന്നേൽ നിർമിച്ച അത്മശാന്തി സംവിധാനം ചെയ്തത് ജോസഫ് തളിയത്ത് ജൂനിയറാണ്. അഭയദേവ് രചിച്ച 12 ഗാനങ്ങൾക്ക് ഈണം പകർന്നത് പാപ്പയാണ്. ക്യാമറാ ചലിപ്പിച്ചത് ആർ.എൻ. പിള്ളയും കെ. ബോറയും കൂടിയാണ്. നൃത്തം സംവിധാനം ചെയ്തത് ഹരിലാലും തങ്കപ്പനും ചേർന്നായിരുന്നു. ഈ ചിത്രത്തിന്റെ കഥയു സംഭാഷണവും എഴുതിയത് എൻ.പി. ചെല്ലപ്പൻ നായർ ആയിരുന്നു. ജിയോ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രത്തിന്റെ വിതരണം നടത്തിയത്. കേരളത്തിൽ ഈ ചിത്രം 21/03/1952 ൽ റിലീസ് ചെയ്തു.

അത്മശാന്തി
സംവിധാനംജോസഫ് തളിയത്ത്
നിർമ്മാണംകെ. ഡൊമനിക് ജോസഫ്
രചനഎൻ.പി. ചെല്ലപ്പൻ നായർ
അഭിനേതാക്കൾവഞ്ചിയൂർ മാധവൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
പി.എം. ദേവൻ
എസ്.പി. പിള്ള
കെ. രാമസ്വാമി
കുമാരി
നെയ്യാറ്റിങ്കര കോമളം
ആറന്മുള പൊന്നമ്മ
വാണി
സി.ആർ. ലക്ഷ്മീദേവി
എസ്. മേനക
പ്രഭുല
സംഗീതംടി.ആർ. പാപ്പ
സ്റ്റുഡിയോസിറ്റാഡൽ
റിലീസിങ് തീയതി21/03/1952
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

  • ഏ.പി. കോമള
  • ജാനമ്മ ഡേവിഡ്
  • മോത്തി
  • പി. ലീല
  • വിജയ് ബാബു

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആത്മശാന്തി&oldid=3303534" എന്ന താളിൽനിന്ന് ശേഖരിച്ചത്