അഗേസിയാസ്
പ്രാചീനഗ്രീസിലെ രണ്ടു ശില്പികൾ ഈ പേരിൽ അറിയപ്പെടുന്നു. ദോസീതിയസ്സിന്റെ മകനായ അഗേസിയാസിന്റെ ബോർഗേസ് യോദ്ധാവ് (Borghese warrior) എന്ന പ്രതിമാശില്പം ലൂവറിലെ (Louvre) പ്രതിമാശേഖരത്തിൽ ഉൾപ്പെടുന്നു. മെനോഫിലസ്സിന്റെ മകനായ അഗേസിയാസിന്റെ നിരവധി മുഖച്ഛായപ്രതിമകൾ ദേലോസിൽ കണ്ടെത്തിയിട്ടുണ്ട്. എഫേസ്യക്കാരായ ഇവർ ഒരേ കുടുംബത്തിൽപെട്ടവരാണെന്ന് കരുതപ്പെടുന്നു. ബി.സി. രണ്ടാം ശതകത്തിന്റെ അന്ത്യത്തിലും ഒന്നാം ശതകത്തിന്റെ ആരംഭത്തിലുമുള്ള ദശകങ്ങളിൽ ഇവരുടെ പ്രശസ്തി യവനലോകത്ത് പ്രചരിച്ചിരുന്നു.
പുറംകണ്ണികൾ
തിരുത്തുക- Fighting Warrior – Agasias[പ്രവർത്തിക്കാത്ത കണ്ണി]
- Thematic Trails : Greek Sculpture and the Human Body[പ്രവർത്തിക്കാത്ത കണ്ണി]
- Agasias Archived 2011-07-28 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗേസിയാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |