ഫലകത്തിന്റെ സംവാദം:സർവ്വവിജ്ഞാനകോശം

അച്ചടിച്ച സർവ്വവിജ്ഞാകോശം മുഴുവൻ GFDL-ൽ വരില്ലേ? അവ വിക്കിയിൽ ഉപയോഗിക്കാമല്ലോ. സർക്കാർ അനുമതിപത്രം ലിങ്കിയാൽ നന്നായിരുന്നു. ചെറിയൊരാശയക്കുഴപ്പം: പ്രസി. പത്രം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഈ ലേഖനം, കേരളസർക്കാർ സ്വതന്ത്രപ്രസിദ്ധീകരണാനുമതി(GFDL) നൽകിയ

എന്നുപോരേ? --തച്ചന്റെ മകൻ 18:04, 11 ഒക്ടോബർ 2009 (UTC)Reply


സർവ്വവിജ്ഞാനകോശം മൊത്തം GFDL-ൽ വരും. അവരുടെ വെബ്ബ് എഡീഷനിലെ ലൈസൻസ് കാണുക. പക്ഷെ അവർ സര്വ്വവിജ്ഞാനകോശം വെബ്ബ് എഡീഷനിൽ ചേർക്കുന്ന പരിപാടി തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോൽ 3 വാല്യങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനി 11 വാല്യങ്ങൾ ബാക്കി കിറ്റക്കുകയാണു്. കുറഞ്ഞതു് 2-3 വർഷം കൊണ്ടെ മൊത്തം വെബ്ബിൽ അവുകയുള്ളൂ എന്ന് തോന്നുന്നു.

സർവ്വവിജ്ഞാനകോശം GFDL-ൽ ആക്കീയപ്പോൾ സർവ്വവിജ്ഞാനകോശം മലയാളം വിക്കിപീഡിയക്ക് സം‌ഭാവന ചെയ്തു എന്നു് പറഞ്ഞ് വിദ്യാഭാസ മന്ത്രി (എം.എ. ബേബി) പ്രസ്താവനകൾ ഒക്കെ നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയും അതാവർത്തിച്ചു. അന്ന് പത്രങ്ങളിലൊക്കെ ഇതു് വലിയ വാർത്തയായിരുന്നു. സർക്കാർ അനുമതിപത്രത്തിന്റെ ലിങ്ക് തപ്പി നോക്കട്ടെ. താമസിയാതെ ഇടാം.

ഫലകത്തിൽ ഉപയോഗിച്ചിരുന്ന ഉള്ളടക്കം മുകളീൽ സൂചിപ്പിച്ച പോലെ മാറ്റിയെഴുതിയിട്ടുണ്ടു്.--Shiju Alex|ഷിജു അലക്സ് 04:08, 12 ഒക്ടോബർ 2009 (UTC)Reply


നമ്മുടെ മെയിലിങ്ങ് ലിസ്റ്റിൽ ഇതിനെ സംബന്ധിച്ചു നടന്ന ചർച്ചയുടെ മെയിൽത്രെഡും (http://lists.wikimedia.org/pipermail/wikiml-l/2008-November/000310.html) കാണുക. --Shiju Alex|ഷിജു അലക്സ് 04:19, 12 ഒക്ടോബർ 2009 (UTC)Reply

വായിച്ചിരുന്നു--തച്ചന്റെ മകൻ 04:25, 12 ഒക്ടോബർ 2009 (UTC)Reply

ഒരു സംശയം

തിരുത്തുക

സർവ്വവിജ്ഞാനകോശത്തിലെ വിവരങ്ങൾക്ക് പ്രത്യേകിച്ച് റഫറെൻസുകളോ ഒന്നും ഇത് വരെ കാണുന്നില്ല, ഇനിയിപ്പോ സർവ്വവിജ്ഞാനകോശം ഒരാൾ റെഫെറെൻസായി ചേർത്താൽ തെറ്റു പറയാനും പറ്റില്ലെന്ന് തോന്നുന്നു, സർവിജ്ഞാനകോശത്തിലെ വിവരങ്ങൾ ഉപയോഗിച്ച് ആരെങ്കിലും ലേഖനം എഴുതി സർവ്വവിജ്ഞാനകോശം റെഫെറെൻസ് വച്ചാൽ അത് വിക്കിപ്പീഡിയ നയങ്ങൾക്കെതിരാവുമെന്നും തോന്നുന്നില്ല, അങ്ങനെ ഒരു ചെറിയ സംശയം. ദീപു [deepu] 05:05, 12 ഒക്ടോബർ 2009 (UTC)Reply


വിക്കിയിലെ മറ്റു് ലെഖനങ്ങളെപ്പോലെ, സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്ന വിക്കിപീഡിയ ലേഖനങ്ങൾക്കും റെഫറൻസ് നമ്മൾ തന്നെ കണ്ടെത്തണം. വിക്കിക്കു് അനുയോജ്യമല്ലാത്ത് ഉള്ളടക്കം നീക്കം ചെയ്യണം. സർവ്വവിജ്ഞാനകോശം വിക്കിയിൽ ലയിച്ചു ചേരാൻ പോകുന്ന സ്ഥിതിക്ക് അതു് റെഫറൻസ് ആയി ഉപയോഗിക്കരുത് എന്നൊരു നയം വിക്കി കമ്യൂണിറ്റിക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ. --Shiju Alex|ഷിജു അലക്സ് 05:12, 12 ഒക്ടോബർ 2009 (UTC)Reply

വർഗ്ഗം

തിരുത്തുക

ഈ ഫലകത്തിൽ ഉപയോഗിക്കുന്ന includeonly വർഗ്ഗം ലേഖനങ്ങളിൽ വരുന്നില്ലല്ലോ? --സിദ്ധാർത്ഥൻ 17:32, 12 ഒക്ടോബർ 2009 (UTC)Reply

വരുന്നുണ്ടു്. ഹിഡൻ കാറ്റഗറി ആണു്. ആവശ്യമുള്ളവർക്ക് മാത്രം കാണുന്ന വിധത്തിൽ. ഈ വർഗ്ഗം സാധാരണ വായനക്കാർക്ക് വേണ്ടിയുള്ളതല്ല. വിക്കിപീഡിയ പരിപാലനത്തിന്റെ ഭാഗമാനു്. അതാണു് ഹിഡൻ കാറ്റഗറി ആക്കിയതു്. --Shiju Alex|ഷിജു അലക്സ് 17:38, 12 ഒക്ടോബർ 2009 (UTC)Reply
ഈ വർഗ്ഗം സാധാരണക്കാർക്ക് വേണ്ടിയല്ല എന്നു പറഞ്ഞതിന്റെ കാര്യം മനസ്സിലായില്ല. സർവ്വവിജ്ഞാനകോശത്തിലെ ലേഖനത്തെ വിക്കിപീഡിയയുടെ ചട്ടക്കൂട്ടിലേക്ക് മാറ്റാൻ എല്ലാ യൂസർമാർക്കും സാധിക്കേണ്ടതല്ലേ. ഇല്ലെങ്കിൽ ഏതെങ്കിലുമൊരു പദ്ധതിക്ക് മാത്രമായി ഇത് ഒതുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ലേഖനത്തിൽനിന്നുതന്നെ വർഗ്ഗത്തിലേക്ക് ലിങ്കുള്ളത് വിക്കിപീഡിയയ്ക്ക് എന്തെങ്കിലും കോട്ടം വരുത്തുമെന്ന് തോന്നുന്നുണ്ടോ? --സിദ്ധാർത്ഥൻ 17:59, 12 ഒക്ടോബർ 2009 (UTC)Reply
ഇത് ഹിഡൺ കാറ്റഗറി ആക്കണമെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 13:29, 13 ഒക്ടോബർ 2009 (UTC)Reply

ലേഖനത്തിന്റെ പേര്‌

തിരുത്തുക

ഈ ഫലകത്തിൽ സർ‌വ്വ വിജ്ഞാനകോശത്തിലെ ലേഖനത്തിലേക്കുള്ള കണ്ണി കൊടുക്കുന്നത് നന്നായിരിക്കും. --Anoopan| അനൂപൻ 11:02, 17 ജൂലൈ 2010 (UTC)Reply

ലിസ്റ്റ് ഇവിടെ നിന്നും ലഭിക്കും. ഈ ലിസ്റ്റ് അപൂർണ്ണമാണ്‌. പക്ഷേ ഈ ഫലകം ചേർക്കാത്ത ലേഖനങ്ങൾ വിക്കിയിൽ ധാരാളം ഉണ്ട്. കിരൺ ഗോപി 11:05, 17 ജൂലൈ 2010 (UTC)Reply
അതല്ല ഞാൻ പറഞ്ഞത്. ഈ ഫലകം ദേവദാരു എന്ന ലേഖനത്തിൽ ഉപയോഗിച്ചപ്പോൾ അതിനു തത്തുല്യമായ സർ‌വ്വ വിജ്ഞാനകോശലേഖനം ഏതാണെന്ന് കാണുവാൻ ഇപ്പോൾ സർ‌വ്വവിജ്ഞാനകോശത്തിന്റെ സൈറ്റിൽ പോയി തിരഞ്ഞ് കണ്ടു പിടിക്കണം. അതിനു പകരം ഇവിടുന്ന് തന്നെ നേരിട്ട് കണ്ണി കൊടുക്കുകയാണെങ്കിൽ അതു കൂടുതൽ പ്രയോജനകരമാകും എന്നാണു ഞാൻ മുകളിൽ സൂചിപ്പിച്ചത്. --Anoopan| അനൂപൻ 11:11, 17 ജൂലൈ 2010 (UTC)Reply


ഓരോ ലെഖനത്തിലും ചേർക്കുന്ന ഫലകത്തിൽ കറ്സ്പോണ്ടിങ്ങായ സർ‌വ്വവിജ്ഞാനകോശത്തിലെക്കുള്ള കണ്ണി കൊടുക്കാനുള്ള ഉപാധി ഉണ്ടു്. പക്ഷെ ഞാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. ചിലപ്പോൾ ഫലകത്തിൽ ചില മിനുക്കു പണി വേണ്ടി വരും. --ഷിജു അലക്സ് 11:12, 17 ജൂലൈ 2010 (UTC)Reply

അനൂപൻ പറഞ്ഞത് ശരിയാണ്‌ സർ‌വ്വവിജ്ഞാനകോശത്തിൽ മുഖ്യ നെയിംസ്പേസ് സെർച്ചുകൾ പലപ്പോഴും പ്രവൃത്തിക്കാറില്ല. അതിനാൽ നമ്മുടെ ഫലകത്തിൽ കണ്ണികൊടുക്കുന്നതിനോട് യോജിക്കുന്നു. അറിയാവുന്നവർ ഈ ഫലകം ഒന്ന് എഡിറ്റ് ചെയ്തു ശരിയാക്കൂ.കിരൺ ഗോപി 11:18, 17 ജൂലൈ 2010 (UTC)Reply


അവിടുള്ള ലെഖനത്തിൽ സ്പെസ് ഉണ്ടെങ്കിൽ ലിങ്കിങ്ങ് പരിപാടി നടക്കുന്നില്ല. ഒറ്റവാക്കാണെങ്കിൽ പറ്റും. ആരെങ്കിലും ഒന്ന് ഫിക്സുക.--ഷിജു അലക്സ് 11:20, 17 ജൂലൈ 2010 (UTC)Reply

സ്പേസിനു് പകരം അണ്ടർ സ്കോർ ഉപയൊഗിച്ചാൽ ശരിയാവുന്നുണ്ടു്. പക്ഷെ അല്ലാതെ തന്നെ ശരിയാവണമല്ലോ. --ഷിജു അലക്സ് 11:40, 17 ജൂലൈ 2010 (UTC)Reply
ഷിജൂ, ബാഹ്യ കണ്ണികൾ ചേർക്കുന്ന രീതി മൂലമാണ്‌ ഇങ്ങനെ വരുന്നത്. [അഡ്രസ് ടെക്സ്റ്റ്] എന്നിങനെയാണല്ലോ നമ്മൾ കണ്ണി കൊടുക്കുന്നത്. അഡ്രസിൽ സ്പേസ് വരുന്നു എന്ന് കരുതുക (ഉദാഹരണം : അഡ്രസ് = അഡ്രസ്1 അഡ്രസ്2). അപ്പോൾ [അഡ്രസ്1 അഡ്രസ്2 ടെക്സ്റ്റ്] എന്ന് കൊടുത്താൽ "അഡ്രസ്1" എന്നത് അഡ്രസായും "അഡ്രസ്2 ടെക്സ്റ്റ്" എന്നത് ടെക്സ്റ്റായും ആണ്‌ വിക്കി സോഫ്റ്റ്വെയർ കണക്കാക്കുക. ഇത് ഒഴിവാക്കണമെങ്കിൽ സ്പേസുകളെ അണ്ടർസ്കോറായി കണ്വർട്ട് ചെയ്യുന്ന വല്ല ഫങ്ഷനും വേണം. ഇങനെയൊന്നും ഉള്ളതായി അറിയില്ല --റസിമാൻ ടി വി 19:30, 17 ജൂലൈ 2010 (UTC)Reply

ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും കുറുക്കു വഴികൾ ഈ ഫലകത്തിൽ ചേർക്കാൻ പറ്റുമോ എന്ന് നോക്കാമോ റസിമാൻ.--ഷിജു അലക്സ് 06:50, 18 ജൂലൈ 2010 (UTC) Reply

{{anchorencode:string}} ഉപയോഗിച്ചാൽ ശരിയാവേണ്ടതാണ്.
ഉദാ 1: {{anchorencode:abc def}}
ഫലം:abc_def
എന്നാൽ
ഉദാ 2: {{anchorencode:തൊപ്പിക്കാരൻ കുരങ്ങ്}}
ഫലം:തൊപ്പിക്കാരൻ_കുരങ്ങ്
ഉദാ 2 അതായത് മലയാളം ടെക്സ്റ്റ് ഉപയോഗിക്കുമ്പോൾ ശരിയായ രീതിയിൽ വരുന്നില്ല. യുനികോഡ് റ്റെക്സ്റ്റുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 08:36, 18 ജൂലൈ 2010 (UTC)Reply

അഭിപ്രായം നീക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 09:27, 18 ജൂലൈ 2010 (UTC)Reply

ഈ ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യിച്ചാൽ മാത്രമേ ആങ്കർഎങ്കോഡ് ഉപയോഗിക്കാൻ പറ്റുകയുള്ളൂ അല്ലേ?. --Vssun (സുനിൽ) 10:42, 18 ജൂലൈ 2010 (UTC)Reply
http://www.mediawiki.org/wiki/Extension:StringFunctions#.23replace: ഇവിടെപ്പറയുന്ന റീപ്ലേസ് ഫങ്ഷൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. അതിപ്പോൾ നിലവിലില്ലെന്നു തോന്നുന്നു. --Vssun (സുനിൽ) 10:50, 18 ജൂലൈ 2010 (UTC)Reply

ബഗ് ഫയൽ ചെയ്തു bugzilla:24434. അത് (ഇതിന്റെ bugzilla:22474) ഡൂപ്ലിക്കേറ്റാത്രേ

{{urlencode:a b|PATH}}
{{urlencode:a b|WIKI}}
{{urlencode:a b|QUERY}}

തുടങ്ങിയ ഫഗ്ഷനനൊക്കെ ചേർത്തതായി ഇവിടെ പറയുന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 16:19, 18 ജൂലൈ 2010 (UTC)Reply

ഇതു് ഇത്രവലിയ പ്രശ്നം ആയിരുന്നോ!!!! r69504 ആണു് നിലവിൽ നമ്മുടെ വിക്കിയുടെ റിവിഷൻ. r64726 ഒക്കെ കടന്നു വരുന്നതാണു് അത്. അതിനാൽ ആ ഫിക്സ് കൊണ്ടു് നമ്മുടെ പ്രശ്നത്തിനു് പരിഹാഹാരമായില്ല. ആ ബഗ്ഗ് പുതിയതായി തുറക്കേണ്ടി വരും. --ഷിജു അലക്സ് 16:29, 18 ജൂലൈ 2010 (UTC)Reply

എന്താണാവോ ഇത് മീഡിയവിക്കി.ഓർഗിലടക്കം എവിടെം വർക്കുന്നില്ല! --സാദിക്ക്‌ ഖാലിദ്‌ 16:37, 18 ജൂലൈ 2010 (UTC)Reply


വിക്കിടെക്കിൽ ഒരു മെയിൽ അയച്ച് നോക്കിയാലോ.--ഷിജു അലക്സ് 16:48, 18 ജൂലൈ 2010 (UTC)Reply

ഇപ്പോൾ ഉള്ളതുപോലെ PAGENAME നേരിട്ടുപയോഗിക്കണോ? ഒരു പേരിലുള്ള സർവവിജ്ഞാനകോശലേഖനം മറ്റൊരു പേരിൽ ഇവിടെ ഉപയോഗിക്കാൻ സാധിക്കേണ്ടതല്ലേ? --റസിമാൻ ടി വി 01:25, 19 ജൂലൈ 2010 (UTC)Reply

ഇപ്പോ പ്രശ്നമുണ്ടോ റസിമാനെ? ബഗ്ഗ് ശരിയാവുന്നത് വരെ തത്കാലം സ്പേസ് വരുന്ന തലക്കെട്ടുകളിൽ "_" ഇട്ട് കൊടുക്കാം. ഇനി മറ്റൊരു പ്രശ്നം കൂടിയുണ്ട്, ചില്ല്. സർവ്വവിജ്ഞാനകോശത്തിൽ പഴയ ചില്ലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഇവിടെ പരാമീറ്ററായി പഴയ ചില്ല് കൊടുത്താൽ നമ്മുടെ വിക്കി ഉടനെ പുതിയ ചില്ലിലേക്ക് മാറ്റും. അപ്പോൾ സർവ്വവിജ്ഞാനകോശത്തിൽ അങ്ങിനെ ഒരു ലേഖനമില്ലെന്ന് പറയും. ആർട്ടിക്കിളിനു നമ്പർ മാത്രമുള്ള ഐഡിയോ മറ്റോ ഉണ്ടെങ്കിൽ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:26, 19 ജൂലൈ 2010 (UTC)Reply
ഇതാണ്‌ ഞാൻ ലിങ്കും പേരും രണ്ട് പാരാമീറ്ററാക്കിയിരുന്നത്. ഫയർഫോക്സ് ചെയ്യുന്നപോലെ % വച്ച് ചില്ലില്ലാത്ത സാധനം എൻകോഡ് ചെയ്തൂടേ? --റസിമാൻ ടി വി 07:55, 19 ജൂലൈ 2010 (UTC)Reply

ഒരു ചേഞ്ച് വരുത്തി. എങനെയുൺറ്റെന്ന് കാണാൻ തൊപ്പിക്കാരൻ കുരങ്ങ് കാണുക. ചില്ലും സ്പേസും ഒക്കെ ശരിയായുണ്ട് --റസിമാൻ ടി വി 08:10, 19 ജൂലൈ 2010 (UTC)Reply

രണ്ട് പരാമീറ്റർ എന്തിനാണെന്ന് ഒരു പിടീം കിട്ടുന്നില്ല. ദേവദാരു ഒന്ന് നോക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 08:17, 19 ജൂലൈ 2010 (UTC)Reply
തൽക്കാലം അണ്ടർസ്കോറൂം പെഴ്സന്റേജ് എൻ‌കോഡിങ്ങുമൊക്കെ ഉപയോഗിക്കാം. ദേവദാരു ശരിയാക്കിയിട്ടുണ്ട്. (ആദ്യത്തെ പരാമീറ്റർ ലിങ്കും രണ്ടാമത്തേത് കാണാനും. ആദ്യത്തേതിൽ സ്പേസ് പാടില്ല). --Vssun (സുനിൽ) 11:03, 19 ജൂലൈ 2010 (UTC)Reply

ചില്ലുകളാണ്‌ പ്രശ്നം. സർവ്വവിജ്ഞാനകോശത്തിൽ പഴയ ചില്ലുകളാണ്‌. ഇതെങ്ങനെ പരിഹരിക്കാം?--തച്ചന്റെ മകൻ 04:37, 4 ഓഗസ്റ്റ് 2010 (UTC)Reply

ചില്ല് മാത്രമല്ല പ്രശ്നം. 2 വാക്കുള്ള ചില്ലില്ലാത്ത ചില ലെഖനങ്ങൾ നോക്കിക്കേ. അതിൽ സ്പേസാണു് പ്രശ്നം. പെഴ്സന്റേജ് എൻ‌കോഡഡ് യൂ ആർ എൽ ഉപയോഗിക്കുക മാത്രമേ വഴിയുള്ളൂ. --ഷിജു അലക്സ് 04:41, 4 ഓഗസ്റ്റ് 2010 (UTC)Reply
അതിന്‌ അണ്ടർസ്കോർ ഉപയോഗിച്ചപ്പോരേ?--തച്ചന്റെ മകൻ 04:51, 4 ഓഗസ്റ്റ് 2010 (UTC)Reply

അപ്പോ ചില്ലിന്റെ പ്രശ്നം എങ്ങനെ പരിഹരിക്കും? എല്ലാത്തിനുമുള്ള പരിഹാരം ആണു് ഞാൻ സൂചിപ്പിച്ചത്. --ഷിജു അലക്സ് 04:53, 4 ഓഗസ്റ്റ് 2010 (UTC)Reply

താൽക്കാലിക പരിഹാരം റസിമാൻ ചെയ്തല്ലോ. സർവ്വ വിജ്ഞാനകോശത്തിൽ പഴയ ചില്ലുകളുള്ള കാലത്തോളം അതിൽ കൂടുതൽ നിലവിൽ സാധിക്കുമെന്ന് കരുതുന്നില്ല --ജുനൈദ് | Junaid (സം‌വാദം) 05:04, 4 ഓഗസ്റ്റ് 2010 (UTC)Reply

ഒരു ബുദ്ധി തോന്നുന്നു പഴയ അർദ്ധാക്ഷരങ്ങൾ ഇങ്ങനെയാണ്:

ൺ = %E0%B4%A3%E0%B5%8D%E2%80%8D
ൻ =%E0%B4%A8%E0%B5%8D%E2%80%8D
ർ =%E0%B4%B0%E0%B5%8D%E2%80%8D
ൽ =%E0%B4%B2%E0%B5%8D%E2%80%8D
ൾ =%E0%B4%B3%E0%B5%8D%E2%80%8D
ൿ = %E0%B4%95%E0%B5%8D%E2%80%8D

ഇവയ്ക്കായി ഓരോ ഫലകം {{}}, {{}} എന്നിങ്ങനെ നിർമ്മിച്ചാൽപ്പോരേ പാരാമീറ്ററിൽ 'തൊപ്പിക്കാരൻ കുരങ്ങൻ' എന്നെഴുതാൻ തൊപ്പിക്കാര{{}}_കുരങ്ങ{{}} എന്ന് ചേർത്താൽ പോരേ. പാരാമീറ്ററിലെ പുതിയ 'ൺൻർൽൾൿ'-കൾ ഓട്ടോമാറ്റിക്കായി മേലെക്കൊടുത്തവകൊണ്ട് റീപ്ലേസ് ചെയ്യുന്ന വിധം മാറ്റാമെങ്കിൽ എളുപ്പമായി. ഒപ്പം സ്പേസിന്റെ സ്ഥാനത്ത് അണ്ടർസ്കോറും വരണം.

(അബദ്ധമാണെങ്കിൽ സാങ്കേതികം അറിയാത്തതുകൊണ്ടാണെന്ന് ക്ഷമിക്കണം)‌--തച്ചന്റെ മകൻ 06:45, 1 നവംബർ 2010 (UTC)Reply

ഉപയോഗത്തെക്കുറിച്ച് ഒരു സംശയം

തിരുത്തുക

ഇപ്പോൾ ഈ ഫലകത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഇതിന്റെ ഉപയോഗം ഓൺലൈൻ വേർഷനിൽ നിന്ന് ലേഖനങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്ന ലേഖനങ്ങളിലാൺ. ഇത് പ്രിന്റഡ് കോപ്പിയിൽ നിന്ന് വിക്കിപീഡിയയിലേക്ക് കയറ്റുന്ന ലേഖനങ്ങൾക്ക് ബാധകമാണോ? --RameshngTalk to me 07:01, 10 ഓഗസ്റ്റ് 2010 (UTC)Reply

എന്റെ അറിവിൽ ഓൺ‌ലൈൻ ഏഡീഷന്റെ ലൈസൻസ് അല്ല സർ‌വ്വവിജ്ഞാനക്കൊശത്തിന്റെ ലൈസൻസ് ആണു് GFDL. ആർക്കെങ്കിലും ഇതു് പരിശോധിച്ച് ഉറപ്പു വരുത്താമോ?--ഷിജു അലക്സ് 01:26, 11 ഓഗസ്റ്റ് 2010 (UTC)Reply

കുറിപ്പ്

തിരുത്തുക

ഇതെന്തുവാ സംഭവം? സർക്കാർ ടെക്സ്റ്റിനു മാത്രമേ GFDL ബാധകമുള്ളൂ? അങ്ങിനെ എന്തെങ്കിലും ലൈസൻസിന്റെ കാര്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടോ? --RameshngTalk to me 18:36, 13 ജൂലൈ 2011 (UTC)Reply

see section 11.( RELICENSING) of GDFL_1.3 Dpkpm007 01:53, 14 ജൂലൈ 2011 (UTC)Reply

ഇത് ഏത് വിധത്തിൽ സർവ്വവിജ്ഞനകോശലേഖനങ്ങൾ വിക്കിയിലേക്ക് മാറ്റുന്നതിനെ മാറ്റും എന്ന് പറയാമോ? GFDL അടക്കമുള്ള ഫ്രീലൈസൻസുകൾ ഇർറിവോക്കബിൾ ആണു് എന്ന് ഓർക്കുന്നു. --ഷിജു അലക്സ് 02:12, 14 ജൂലൈ 2011 (UTC)Reply

തൽക്കാലം ഇത് വ്യക്തമാകാതെ ഇരിക്കുന്നതു കൊണ്ട് ഈ വാചകം ഫലകത്തിൽ നിന്ന് നീക്കുന്നു. ഈ ഫലകം സർവ്വവിഞ്ജാനകോശത്തിൽ നിന്നും പകർത്തിയ ലേഖങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതു പോലെ എന്തെങ്കിലും പ്രധാന മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ചർച്ച ചെയ്ത് തീരുമാനിച്ചതിനുശേഷം മാറ്റാം. --RameshngTalk to me 07:02, 14 ജൂലൈ 2011 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

സ.വി എടുക്കുന്ന ചിത്രങ്ങൾക്ക് ഈ ഫലകം നൽകാൻ കഴിയുമോ? ഈ ചിത്രങ്ങൾ കോമൺസിലേക്കാണോ അതോ മ.വി യിലേക്കാണോ കയറ്റേണ്ടത് ?— ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)

സർവ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങളുടെ യഥാർത്ഥ ഉറവിടമോ, അത് ഏത് ലൈസനിലാണു് സർവ്വവിജ്ഞാനകൊശം ഇൻസ്റ്റിറ്റ്യൂട്ടിനു ലഭിച്ചിരിക്കുന്നത് എന്നൊന്നും നമുക്ക് അറിയാത്തതതിനാൽ അതിലെ ചിത്രങ്ങൾ വിക്കിയിൽ ഉപയോഗിക്കാതെ ഇരിക്കുക ആണൂ് നല്ലത്. എഴുത്തിന്റെ കാര്യത്തിലുള്ള ലൈസൻസിന്റെ കാര്യം മാത്രമേ നമുക്ക് ഉറപ്പൂള്ളൂ. അതിനാൽ അത് മാത്രം നമ്മൾ ഉപയോഗിക്കുന്നതാണൂ് നല്ലത്. --ഷിജു അലക്സ് (സംവാദം) 16:30, 4 ജനുവരി 2012 (UTC)Reply
"സർവ്വവിജ്ഞാനകോശം" താളിലേക്ക് മടങ്ങുക.