വിക്കിപീഡിയ:വിക്കിപീഡിയർ
വിക്കിപീഡിയൻ
Conservation status: സുരക്ഷിതം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | H. wikipediens
|
Binomial name | |
Homo wikipediens | |
Subspecies | |
Homo wikipediens sysopous† |
വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. ഒന്നാന്തരം ധൈര്യശാലികളായി, വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങൾ ചെയ്യുന്ന വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ് വിക്കിപീഡിയരുടേത്.
വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം വർദ്ധിക്കുന്നതായി ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിൽ ഇതുവരെ 1,85,504 ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. ഭൂമിയാകപ്പാടെ നോക്കിയാൽ വിക്കിപീഡിയരെ മനുഷ്യരിൽ നിന്നും തിരിച്ചറിയാൻ സാധിക്കില്ല. മനുഷ്യർക്കിടയിൽ അവരിലൊരാളായി, അവർ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടർ ലഭിച്ചാൽ ഇവർ വിക്കിപീഡിയരായി മാറുന്നു.
സ്വഭാവസവിശേഷതകൾ
തങ്ങൾ ചെയ്യുന്നതോ വിക്കിപീഡിയക്ക് നൽകുന്നതുമായ എന്തും മറ്റു വിക്കിപീഡിയർക്കോ, മനുഷ്യർക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയർ നൽകിയിരിക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന തത്ത്വത്തിലാണ് വിക്കിപീഡിയർ വിശ്വസിക്കുന്നത്, റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവർ. ചിലർ വിക്കിപീഡിയക്കായി ലേഖനങ്ങൾ എഴുതുന്നു, ചിലർ പുതിയതായി സമൂഹത്തിൽ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലർ തെറ്റുകൾ തിരുത്തുന്നു, ചിലർ ചിത്രങ്ങൾ ചേർക്കുന്നു, ചിലർ ലേഖനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്നു അങ്ങനെ അങ്ങനെ. വിക്കിപീഡിയർക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല, തങ്ങളുടെ പ്രവർത്തനങ്ങൾ ചിലപ്പോൾ അവർ തമ്മിൽ ആശയസംഘട്ടനങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും അത് അവർ സമവായത്തിലൂടെ പരിഹരിക്കുന്നു.
വിക്കിപീഡിയയിൽ വിക്കിപീഡിയർക്കായുള്ള താളുകളിൽ ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളിൽ ചെറുപെട്ടികൾ(user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
ഉപവിഭാഗങ്ങൾ
സിസോപ്പുകൾ
വിക്കിപീഡിയരിൽ കണ്ടുവരുന്ന ഉപവിഭാഗമാണ് സിസോപ്പുകൾ. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയർ തങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താൻ കഴിയാത്ത രീതിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള താളുകളിൽ മാറ്റം വരുത്തുവാൻ അവർ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ അവരെ തടയേണ്ട ചുമതലയും സിസോപ്പുകൾക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകൾ. അതിനുപുറമേ സാധാരണ വിക്കിപീഡിയർ ചെയ്യുന്നതെന്തും ഇവർക്കും വിധിച്ചിരിക്കുന്നു.
ബ്യൂറോക്രാറ്റുകൾ
വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു.