സംവാദം:ഒലിയിക് അമ്ലം
ശുദ്ധമായ ഒലിയിക് ആസിഡ്, സാധാരണ താപനിലകളിൽ, നിറം, മണം, സ്വാദ് എന്നിവയില്ലാത്ത ദ്രവപദാർഥമാണ്. എന്ന് ലേഖനത്തിൽ കണ്ടു. ശുദ്ധമായാലും ആസിഡിനു പുളി രുചി കാണില്ലേ?--കിരൺ ഗോപി 14:02, 15 ജൂൺ 2010 (UTC)
- എല്ലാ ആസിഡിനും പുളിരുചിയായിരിക്കണമെന്ന് നിർബന്ധമുണ്ടോ? -- റസിമാൻ ടി വി 06:22, 16 ജൂൺ 2010 (UTC)
- സാധാരണ ഗതിയിൽ (Normal Conditions) ആസിഡുകൾക്ക് പുളിരുചിയാണ്. അമ്‌ളത്തിന്റെ അംശമുണ്ടെങ്കിൽ, രുചി പുളിപ്പായി മാറും എന്നും കണ്ടു. അപ്പോൾ ശുദ്ധമായ ഒലിയിക് ആസിഡ്, സാധാരണ താപനിലകളിൽ ആസിഡല്ലേ? ഏതാ ശരി --കിരൺ ഗോപി 06:43, 16 ജൂൺ 2010 (UTC)
ഇനോർഗാനിക് അമ്ലങ്ങൾക്കെല്ലാം പുളിരുചിയാണെന്നല്ലേ പഠിച്ചിരിക്കുന്നത്? ഓർഗാനിക് ആസിഡുകളുടെ കാര്യം അറിയില്ല.--Vssun 06:45, 16 ജൂൺ 2010 (UTC)
ഇവിടെ ഇങ്ങനെ കണ്ടു "Organic acids are molecules characterized by the presence of carboxyl groups, which make them acidic. Surprisingly, molecules of all eight organic acids were perceived to be equal in sour taste, provided that at least one carboxyl group in a molecule had a hydrogen ion attached to it. When no hydrogen ion was attached, no sour taste was detected at all." അപ്പോൾ ശുദ്ധമായ ഒലിയിക് ആസിഡന് പുളി രുചി ഇല്ല എന്നുള്ളത് ശരിയായിരിക്കും. പുളിരുചി വേണമെങ്കിൽ സ്വതന്ത്രമായ H+ അയോണുകൾ വേണം. സാധാരണ താപനിലകളിൽ H+ അയോണുകൾ കാണില്ലായിരിക്കാം. --കിരൺ ഗോപി 06:59, 16 ജൂൺ 2010 (UTC)
മി. കിരണിന്റെ അഭിപ്രായം ശരിയായിരിക്കാം. ശുദ്ധമായ ഒലിയിക് ആസിഡ്, സാധാരണ താപ നിലകളിൽ, നിറം, മണം, സ്വാദ്, എന്നിവ ഇല്ലാത്ത ദ്രവ പദാർഥമാണ് എന്നാണല്ലോ ലേഖനത്തിലെ പരമർശം. (ശുദ്ധമായ ഒലിയിക് ആസിഡ്, സാധാരണ താപനില) ഇതു പ്രത്യേകം ശ്രദ്ധേയമാണ്. ഏതായാലും അവലംബം കൊടുത്തിട്ടുണ്ട്. --Babug** 12:50, 16 ജൂൺ 2010 (UTC)