വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം

ലേഖനങ്ങളുടെ സ്ഥിതിവിവരപ്പട്ടിക

തിരുത്തുക

ക്കെ നിര വേണമെന്ന് തീരുമാനിക്കണം. അതിനു ശേഷം ഓരോ വാല്യവും ഓരോരുത്തർക്ക് ഏറ്റെടുക്കാം. എല്ലാ ലേഖനങ്ങളും പട്ടികപ്പെടുത്തിയാലും സർ.-ൽനിന്ന് ഉൾപ്പെടുത്തിയതോ സർ. ഉപയോഗിച്ച് കാര്യമായി മെച്ചപ്പെടുത്തിയതോ മെച്ചപ്പെടുത്താവുന്നതോ ആയ ലേഖനങ്ങൾ മാത്രം പരിശോധിച്ചാല്പ്പോരേ? സർ. നിർമ്മിച്ചവ, സർ. ഉപയോഗപ്പെടുത്തിയവ, സർ. ഉപയോഗിച്ച് മെച്ചപ്പെടുത്താവുന്നവ, സർ. ആവശ്യമില്ലാത്തവ, ചേർക്കാത്തവ എന്നിങ്ങനെ ലേഖനങ്ങളെ നിറമുപയോഗിച്ചോ മറ്റോ വേർതിരിക്കുന്നത് നല്ലതാണ്‌. പുരോഗതിക്ക് റാങ്കിങ്ങും വേണം --തച്ചന്റെ മകൻ 10:31, 30 ജൂലൈ 2010 (UTC)Reply

കാലികതയില്ലായ്മ, അവ്യാപ്തി (ചിലപ്പോൾ POV), വിജ്ഞാനകോശത്തിനു ചേരാത്ത വിലയിരുത്തൽപ്രവണത (കണ്ടെത്തൽ), ഭാഷാശൈലിയിലുള്ള വ്യത്യാസം, സാങ്കേതികപദങ്ങളുടെ വൈവിധ്യം/സങ്കീർണ്ണത ഇവ ഉള്ളടക്കത്തെ സംബന്ധിച്ച പ്രശ്നമാണ്‌. അവലംബം, ഖണ്ഡികാകരണം, കണ്ണികൾ (പൈപ്പ്, അന്തർവിക്കി, ട്രാൻസ്‌വിക്കി, പുറംകണ്ണികൾ, പ്രെറ്റി), ചിത്രങ്ങൾ, ഫലകങ്ങൾ ഇവ വിക്കിഫിക്കേഷന്റെ ഭാഗവും.--തച്ചന്റെ മകൻ 10:53, 30 ജൂലൈ 2010 (UTC)Reply
അത്യാവശ്യമായി വാല്യം-1, വാല്യം-12, വാല്യം-13, വാല്യം-14 എന്നിവയിൽ ഏതൊക്കെ ലേഖനങ്ങൾ ഉണ്ട് എന്നുള്ളത് പ്രസിദ്ധീകരിക്കണം. ഇതിനു കേരള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രിന്റഡ് എഡിഷനുകളിൽ നോക്കി അതിൽ ഉള്ള ലേഖനങ്ങളുടെ പട്ടിക ഇവിടെ അതാത് വാല്യം പേജിൽ ചേർക്കണം. ഇന്ന് ഇക്കാര്യം ചർച്ച ചെയ്തതിൽ നിന്നും, ഇതിന്റെ 1 മുതൽ 8 വരെ പ്രിന്റഡ് എഡിഷൻ കൈയിലുള്ള ബാബുജിയോട് സംസാരിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, പ്രിന്റഡ് എഡിഷനിൽ ഏതൊക്കെ ലേഖനങ്ങൾ ഉണ്ടെന്നുള്ള ആമുഖം ഇല്ല എന്നതാണ്‌. അപ്പോൾ ഓരോ താൾ മറിച്ച് നോക്കി അത് ഇവിടെ പട്ടികയിൽ ചേർക്കണം. ഇതിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --RameshngTalk to me 17:39, 7 ഓഗസ്റ്റ് 2010 (UTC)Reply
ഇങ്ങനെ ഒരു പദ്ധതി തുടങ്ങുന്നു എന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരുവനാണ് ഞാൻ. ആദ്യമൊക്കെ ഒരു കോപ്പിയിസ്റ്റ് മാത്രമായിരുന്ന ഞാൻ നെറ്റിൽ നിന്ന് അവലംബങ്ങൾ ചേർത്ത് ക്രമേണ ലേഖനങ്ങൾ വിക്കിവൽക്കരിക്കുകയായിരുന്നു. ഓരോ വല്യത്തിന്റെയും ആമുഖം തയാറാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. 1 മുതൽ 9 വരെ വാല്യങ്ങളാണ് എന്റെ പക്കൽ ഉള്ളത്. അതു മുഴുവനും ഞാൻ ചെയ്യാൻ തയാറാണ്. അ മുതൽ അമൃതുവള്ളി വരെയാണ് വ്യാല്യം ഒന്നിൽ ഉള്ളത്. വ്യാല്യം 2 ൽ അമേരിക്ക മുതൽ അന്ദ്രേഴീദ്, പോൾ ഗ്വില്ലാമെ വരെയും. ആദ്യത്തേതിന് 836 പേജും രണ്ടാമത്തേതിന് 862 പേജും ഉണ്ട്. ഇങ്ങനെയാണ് പുസ്തകങ്ങളുടെ ഏകദേശരൂപം. എങ്ങനെയാണ് തീരുമാനം. --Babug** 12:54, 8 ഓഗസ്റ്റ് 2010 (UTC)Reply

പട്ടിക

തിരുത്തുക
അനുക്രമം സർ‌വ്വ.കോശത്തിലെ ലേഖനം വിക്കിപീഡിയയിലെ ലേഖനം ആമുഖം വിക്കിശൈലിയിൽ തലക്കെട്ട്/ഉപതലക്കെട്ട് ചിത്രം ഇന്റർ‌വിക്കി ഉള്ളടക്കം വിക്കിശൈലി അവലംബം പൂർണ്ണത ആധികാരികത
1 അന്തർവാഹിനി അന്തർവാഹിനി          N    N  
2 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ഷിജു ചേർത്ത പട്ടികയിൽ രണ്ട് കോളങ്ങൾ കൂടി ചേർത്തിട്ടുണ്ട്, എല്ലാവരും നിർദ്ദേശങ്ങൾ നൽകുക. അനുയോജ്യമായത് എടുക്കാം. --കിരൺ ഗോപി 13:49, 8 ഓഗസ്റ്റ് 2010 (UTC)Reply

പൂർണ്ണത, ആധികാരികത എന്നീ രണ്ടു് കോളങ്ങളും വേണ്ട എന്ന് എന്റെ അഭിപ്രായം. കാരണം ആധികാരികത, അവലംബം എന്ന കോളവുമായി ബന്ധപ്പെട്ടും,പൂർണ്ണത എന്നതു് നിർ‌വചിക്കാനാവാത്ത ഒന്നുമായും ഇരിക്കുന്നു--ഷിജു അലക്സ് 15:12, 8 ഓഗസ്റ്റ് 2010 (UTC)Reply
ആധികാരികത എന്നുദ്ദേശിച്ചത്, സർ ലെ പല ലേഖനങ്ങളും അപ്ഡേറ്റഡല്ലല്ലോ? അതിനെ സൂചിപ്പിക്കാനാണ് ഉദ്ദേശിച്ചത്. സമാന അർത്ഥം വരുന്ന മറ്റു പദങ്ങൾ വല്ലതും ഉണ്ടെങ്കിൽ ആകാം?--കിരൺ ഗോപി 15:56, 8 ഓഗസ്റ്റ് 2010 (UTC)Reply

അതൊരു പ്രശ്നം ആക്കേണ്ടന്ന് തോന്നുന്നു. കാരണം ആമുഖം വിക്കിശൈലിയിൽ, ഉള്ളടക്കം വിക്കിശൈലിയിൽ, ഇതു് രണ്ടും ചെയ്യുമ്പോൾ ഉള്ളടക്കം അപ്‌ഡെറ്റ് ആയിരിക്കാൻ അത് ചെയ്യുന്നവർ ശ്രദ്ധിക്കുമല്ലോ. ഒരു പരിധിയിൽ കൂടുതൽ കോളം ടെബിളിൽ ഉണ്ടാവുന്നത് ഇതു് കൈകാര്യം ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യും എന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് 05:09, 9 ഓഗസ്റ്റ് 2010 (UTC)Reply

ആധികാരിത, പൂർണ്ണത വേണ്ട എന്ന് തന്നെ എന്റേയും അഭിപ്രായം . ഇത് വിക്കിയിൽ ആകിയിട്ട് അത് നിൽക്കുന്നില്ലല്ലോ, പിന്നേയും എഡിറ്റുകൾ നടക്കും. പിന്നെ തലക്കെട്ട്/ഉപതലക്കെട്ട് , ഉള്ളടക്കം വിക്കി ശൈലിയിൽ, ഇന്റർ‌വിക്കി എന്നിവ മൂന്നും വിക്കിവൽ‌ക്കരിക്കുന്ന എന്ന കോളത്തിന്റെ അടിയിൽ കൊണ്ട് വന്ന് വിക്കിവൽക്കരണം (തലക്കെട്ട്/ഉപതലക്കെട്ട് , ഉള്ളടക്കം വിക്കി ശൈലിയിൽ, ഇന്റർ‌വിക്കി) എന്ന ഒറ്റകോളമാക്കാൻ അഭ്യർഥന. വിക്കിവൽക്കരിക്കുക എന്നതിനു ഒരു പാട് കാര്യങ്ങളുണ്ട്. അതെല്ലാം ഇങ്ങനെ പലകോളങ്ങളാക്കി ഇടേണ്ട കാര്യമില്ല. അപ്പോൾ കോളങ്ങളുടെ എണ്ണവും ചെയ്യുന്നവർക്ക് മടുപ്പുമുണ്ടാക്കുമെന്ന് തോന്നുന്നു. --RameshngTalk to me 07:46, 9 ഓഗസ്റ്റ് 2010 (UTC)Reply
അനുക്രമം സർ‌വ്വ.കോശത്തിലെ ലേഖനം വിക്കിപീഡിയയിലെ ലേഖനം ആമുഖം വിക്കിവൽക്കരണം ചിത്രം അവലംബം
1 അന്തർവാഹിനി അന്തർവാഹിനി      N  
2 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

അപ്പോൾ പട്ടികയുടെ അന്തിമ രൂപം ഇങ്ങനെയാക്കാം അല്ലേ? കിരൺ ഗോപി 08:16, 9 ഓഗസ്റ്റ് 2010 (UTC)Reply

ലേഖനം സർ. ഉള്ളടക്കം ചേർത്ത് തുടങ്ങിയതോ, ഉപയോഗിച്ച് വിപുലപ്പെടുത്തിയതോ, ആ ഉള്ളടക്കത്തിന്റെ ആവശ്യമില്ലാത്തതോ എന്ന് കാണിക്കണം. സർ. ഭാഗികമായ വിവരണം, വ്യക്തിനിഷ്ഠമായ വീക്ഷണം,വിലയിരുത്തൽ, കാലികതയില്ലായ്മ എന്നിവ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ പ്രവൃത്തി വൃഥാവിലാണ്‌. സർ. ലേഖനത്തെ അടിമുടി മാറ്റി, ആവശ്യമുള്ളവ മാത്രം സ്വീകരിച്ച്, മറ്റ് വിവരങ്ങൾ ചേർത്ത് വിപുലപ്പെടുത്തുകയാണ്‌ വേണ്ടത്. കുറച്ച് വാക്കുകളെ കോഷ്ഠത്തിലാക്കുക, പ്രെറ്റി നൽകുക, ഏതാനും ഖണ്ഡികകൾ തിരിക്കുക, അന്തർവിക്കി നൽകുക - ഇതോടെ വിക്കിവത്കരണം കളത്തിൽ ശരി വീഴും, അതു പോരാ. --തച്ചന്റെ മകൻ 09:17, 9 ഓഗസ്റ്റ് 2010 (UTC)Reply

കാലികത, സമഗ്രത (പൂർണ്ണതയല്ല ഇത്) എന്നിവ ചേർത്ത് ഒരു നിരയും (ഇതിൽ 2 ശരി/തെറ്റ് ചേർക്കണം) ഭാഷാശൈലി, സാങ്കേതികപദങ്ങൾ ഇവയ്ക്കായി മറ്റൊരു നിരയും (2) മറ്റു വിവരങ്ങൾ ചേർക്കാൻ മറ്റൊരു നിരയും നിർദ്ദേശിക്കുന്നു.--തച്ചന്റെ മകൻ 09:32, 9 ഓഗസ്റ്റ് 2010 (UTC)Reply

തച്ചൻ മകൻ, ഈ പറഞ്ഞത് ഒന്ന് ഗ്രൂപ്പാക്കി ഒരു കോളത്തിന്റെ അടിയിൽ വരുത്താൻ പറ്റുമോ? പിന്നെ ആദ്യം പറഞ്ഞത് (സർ. ഭാഗികമായ വിവരണം, വ്യക്തിനിഷ്ഠമായ വീക്ഷണം,വിലയിരുത്തൽ, കാലികതയില്ലായ്മ എന്നിവ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ പ്രവൃത്തി വൃഥാവിലാണ്‌. സർ. ലേഖനത്തെ അടിമുടി മാറ്റി, ആവശ്യമുള്ളവ മാത്രം സ്വീകരിച്ച്, മറ്റ് വിവരങ്ങൾ ചേർത്ത് വിപുലപ്പെടുത്തുകയാണ്‌ വേണ്ടത്) വളരെ ശരിയായ ഒരു കാര്യമാണ്‌. ഇതിനു ഒരു രീതി നിർദ്ദേശിക്കാമോ?--RameshngTalk to me 09:39, 9 ഓഗസ്റ്റ് 2010 (UTC)Reply
  കിരൺ ഗോപി 09:44, 9 ഓഗസ്റ്റ് 2010 (UTC)Reply

ഇതിന്റെ കോളങ്ങൾ എല്ലാം ഉറപ്പിച്ചോ? ഇതിന്റെ ഒന്നാം വാല്യം ബാബുജിയുടെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. വാല്യം ഒന്നിലെ ലേഖനങ്ങൾ ഏതാണെന്ന് ഉടൻ ചേർക്കുന്നതാണ്‌. --RameshngTalk to me 14:55, 1 സെപ്റ്റംബർ 2010 (UTC)Reply

അറിയില്ല. ഇതിൽ ഏതാ എന്ന കാര്യത്തിൽ എനിക്കും ആശയക്കുഴപ്പം ഒണ്ട്.--കിരൺ ഗോപി 15:06, 1 സെപ്റ്റംബർ 2010 (UTC)Reply

"വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.