കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. (ചിത്രത്തിൽ ഇതേ ക്രമത്തിൽ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങൾ കാണാം). അമേരിക്കൻ ഫാൾ‌സിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്‌ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾ‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്‌ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ‌ നിന്നാണ്. [1] അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. പകൽ വിനോദസഞ്ചാര സമയങ്ങളിൽ, ഓരോ മിനിറ്റിലും 168,000  മീ3 (ആറ് ദശലക്ഷം ഘനയടി) വെള്ളം കടന്നുപോകുന്നു.[2]

Niagara Falls
3Falls Niagara.jpg
സ്ഥാനംBorder of Ontario, Canada, and New York, United States
നിർദ്ദേശാങ്കം43°04′48″N 79°04′29″W / 43.0799°N 79.0747°W / 43.0799; -79.0747 (Niagara Falls)Coordinates: 43°04′48″N 79°04′29″W / 43.0799°N 79.0747°W / 43.0799; -79.0747 (Niagara Falls)
തരംCataract
Total height167 ft (51 m)
Number of drops3
നദിNiagara River
Average
flow rate
85,000 cu ft/s (2,400 m3/s)
നയാഗ്ര വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം രാത്രിയിൽ

കുറിപ്പുകൾതിരുത്തുക

 
നയാഗ്ര വെള്ളച്ചാട്ടം - വിശാലദൃശ്യം

ലോകത്തിൽ ഏറ്റവും കൂടുതൽ‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ ഒന്നാണ്‌ ഇവിടത്തെ ജലവൈദ്യുതപദ്ധതി. [3]

അവലംബംതിരുത്തുക

  1. http://www.world-waterfalls.com/waterfall.php?num=142
  2. "Niagara Falls Geology Facts and Figures". Niagara Parks. ശേഖരിച്ചത് October 18, 2017.
  3. http://www.travelersdigest.com/best_waterfalls.htm
Niagara Falls, c. 1921
The American, Bridal Veil, and Horseshoe Falls as seen from the Skylon Tower in May 2002
View of American, Bridal Veil (the single fall to the right of the American Falls) and Horseshoe Falls from Canada with the Maid of the Mist boat near the falls, 2007
"https://ml.wikipedia.org/w/index.php?title=നയാഗ്ര_വെള്ളച്ചാട്ടം&oldid=3168654" എന്ന താളിൽനിന്ന് ശേഖരിച്ചത്