ആന്ത്രാക്സ്
ആന്ത്രാക്സ് എന്ന മാരകമായ അസുഖത്തിനു കാരണം ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആകുന്നു. ഇതിന്റെ വിവിധ രൂപങ്ങൾ മരണകാാരണമാണ്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. മൃഗങ്ങൾക്ക് മനുഷ്യരിൽ ഈ രോഗം പരത്താൻ കഴിയുമെങ്കിലും മനുഷ്യർക്കു തിരിച്ചു മൃഗങ്ങളിൽ ഈ രോഗം പരത്താൻ കഴിയില്ല. വളരെ ഫലപ്രദമായ വാക്സിനുകൾ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക്ക് ഔഷധങ്ങൾ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയും.
ആന്ത്രാക്സ് | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, മൃഗവൈദ്യം |
ബാസില്ലസ് ജിനസിലെ മിക്ക അംഗങ്ങളെപ്പോലെ ബാസില്ലസ് ആന്ത്രാസിസ് നു വിസ്മൃതാവസ്ഥയിൽ കിടക്കുന്ന സ്പോറുകളുണ്ടാക്കാൻ (എൻഡോസ്പോർ) കഴിയും. (ഇവ ഫംഗസ്സിന്റെ സ്പോറുകളുമായി തെറ്റുദ്ധരിക്കരുത്.) ഇവയുടെ സ്പോറുകൾക്ക് പ്രതികൂലസാഹചര്യങ്ങളിൽപ്പോലും നൂറ്റാാണ്ടുകളോളം അതിജീവിക്കാാൻ കഴിയും. [1]അത്തരം സ്പോറുകൾ ശാസ്ത്രജ്ഞർ അന്റാർട്ടിക്ക ഉൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഈ സ്പോറുകൾ അകത്തേയ്ക്കു ശ്വസിക്കുകയോ, ഭക്ഷണത്തിലൂടെ തൊലിയിലുള്ള മുറിവിലൂടെയോ അകത്തുകടക്കുകയോ ചെയ്താൽ അവ സജീവമാകുകയും വളരെ വേഗം പെരുകുകയും ചെയ്യും.
ആന്ത്രാക്സ് സാധാരണ കാട്ടിലേയോ വളർത്തുന്നതോ ആയപുല്ലുതിന്നുന്ന ജീവികളെയാണു വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങൾ തിന്നുമ്പോൾ, അഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കൾ അകത്തുകടക്കുന്നു. ഇങ്ങനെ രോഗവാഹികളാകുന്ന സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകൾക്കും ആന്ത്രാക്സ് വരാം. രോഗവാഹികളാകുന്ന സസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയിൽനിന്നും രോഗം പകരാം.
ആന്ത്രാക്സ് നേരിട്ട് ഒരു രോഗാതുരയായ മൃഗത്തിൽ നിന്നും മറ്റൊന്നിലേയ്ക്കു പകരാറില്ല; സ്പൊറുകൾ വഴിയാണ് ഈ രോഗം പകരുക. ഈ സ്പോറുകൾ വസ്ത്രങ്ങൾ ചെരിപ്പുകൾ എന്നിവ വഴി പകരാം. ആന്ത്രാക്സ് ബാധിച്ച് ചത്തുപോയ മൃഗത്തിൽ നിന്നും ഈ രോഗം പകരാവുന്നതാണ്. ആന്ത്രാക്സ് സ്പോറുകൾ പൊടിയായി ലളിതമായി നിർമ്മിക്കാമെന്നതിനാൽ ജൈവായുധങ്ങളായി ഉപയോഗിച്ചുവരുന്നതായി പറയപ്പെടുന്നു. ആന്ത്രാക്സ് നായകളേയും പൂച്ചകളേയും വളരെ അപൂർവ്വമായെ ബാധിക്കുന്നുള്ളൂ.