ശൂന്യാകാശത്തിൽ പറക്കാൻ കെല്പുള്ള വാഹനങ്ങളേയോ യന്ത്രങ്ങളേയോ വിളിക്കുന്ന പേരാണ് ശൂന്യാകാശപേടകം. ഇംഗ്ലിഷ്: Space craft. ഇത്തരം മനുഷ്യനിർമ്മിത ഉപഗ്രഹങ്ങൾ വാർത്താവിനിമയം, പര്യവേക്ഷണം, കാലാവസ്ഥാ പ്രവചനം, ഗതിനിയന്ത്രണം , ശൂന്യാകാശ കോളനിവത്കരണം, ഉപഗ്രഹ പര്യവേക്ഷണംഎന്നിവയ്ക്കും മനുഷ്യനേയും കൊണ്ടു പറക്കുന്ന വാഹനങ്ങൾക്കായുള്ള ചരക്കുനീക്കത്തിനും ഗതാഗതത്തിനും ആയി ഉപയോഗിക്കുന്നു. ഇവക്ക് സ്വന്തമായി ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇതിനായി ഒരു റോക്കറ്റിൻ്റേയോ ലോഞ്ച് വാഹനത്തിൻ്റേയോ സഹായം സ്വീകരിക്കേണ്ടതായുണ്ട്.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശൂന്യാകാശപേടകം&oldid=3592772" എന്ന താളിൽനിന്ന് ശേഖരിച്ചത്