ജൂൺ 20
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 20 വർഷത്തിലെ 171 (അധിവർഷത്തിൽ 172)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1837 - ബ്രിട്ടനിൽ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
- 1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാർബു കറ്റാർഗ്യു കൊല ചെയ്യപ്പെട്ടു.
- 1863 - പടിഞ്ഞാറൻ വെർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
- 1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോൺ സർവീസ്, അലക്സാണ്ടർ ഗ്രഹാം ബെൽ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമിൽട്ടണിൽ സ്ഥാപിച്ചു.
- 1946 - ആലപ്പുഴ സനാതന ധർമ്മ കലാലയം സ്ഥാപിതമായി
- 1960 - ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
- 1969 - ജാക്വസ് ചബാൻ-ഡെൽമാസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1978 - ഗ്രീസിലെ തെസ്സലോനിക്കിയിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
- 1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
- 1991 - തലസ്ഥാനം പൂർണ്ണമായും ബോണിൽ നിന്നും ബെർലിനിലേക്ക് മാറ്റാൻ ജർമ്മൻ പാർലമെന്റ് തീരുമാനിച്ചു.
- 2001 - പർവേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.