ഐസ്‌ലാന്റ് (ഔദ്യോഗിക നാമം) (Ísland (names of Iceland); IPA: [ˈistlant]) വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.[1] റെയിക്‌ ജാവിക് ആണ്‌ തലസ്ഥാനം. സജീവ അഗ്നിപർവ്വതങ്ങളുള്ള രാജ്യമാണിത്.

Iceland

Ísland
Flag of ഐസ്‌ലാന്റ്
Flag
ദേശീയ ഗാനം: Lofsöngur
യൂറോപ്പിൽ ഐസ്‌ലാന്റിന്റെ സ്ഥാനം.(ചുവപ്പിൽ കാണിച്ചിരിക്കുന്നു.)
യൂറോപ്പിൽ ഐസ്‌ലാന്റിന്റെ സ്ഥാനം.(ചുവപ്പിൽ കാണിച്ചിരിക്കുന്നു.)
തലസ്ഥാനംറെയിക്യാവിക്
ഔദ്യോഗിക ഭാഷകൾഐസ്‌ലാന്റിക്
നിവാസികളുടെ പേര്ais laa
ഭരണസമ്പ്രദായംപാർലമെന്ററി റിപ്പബ്ലിൿ
Guðni Th. Jóhannesson
Bjarni Benediktsson
Einar Kristinn Guðfinnsson
സ്വാതന്ത്ര്യം 
• ഹോം റൂൾ
1 ഫെബ്രുവരി 1904
• സോവെറിനിറ്റി
1 ഡിസംബർ 1918
• റിപ്പബ്ലിക്
17 ജൂൺ 1944
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
103,000 km2 (40,000 sq mi) (107th)
•  ജലം (%)
2.7
ജനസംഖ്യ
• ഏപ്രിൽ 2008 estimate
316,2521 (172nd)
• ഡിസംബർ 1980 census
229,187
•  ജനസാന്ദ്രത
31/km2 (80.3/sq mi) (233th)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$12.172 billion (132-മത്)
• പ്രതിശീർഷം
$40,277 (2005) (അഞ്ചാമത്)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$16.579 billion (93rd)
• Per capita
$62,976 (4th)
എച്ച്.ഡി.ഐ. (2007)Increase 0.968
Error: Invalid HDI value · 1st
നാണയവ്യവസ്ഥഐസ്‌ലാന്റിൿ ക്രോണ (ISK)
സമയമേഖലUTC+0 (GMT)
• Summer (DST)
not observed
കോളിംഗ് കോഡ്354
ഇൻ്റർനെറ്റ് ഡൊമൈൻ.is
  1. "Statistics Iceland:Key figures". www.statice.is. 1 October 2007. {{cite web}}: Check date values in: |date= (help)
The eruption of Eyjafjallajökull

ഭൂമിശാസ്ത്രം

തിരുത്തുക

അറ്റ്‌ലാന്റിക് സമുദ്രത്തിൽ ആർ‌ട്ടിക്ക് വൃത്തത്തിന്‌ തൊട്ടു തെക്കായാണ്‌ ഐസ്‌ലാന്റ് സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായ ഗ്രിംസി എന്ന ചെറു ദ്വീപിലൂടെയാണ്‌ ആർ‌ട്ടിക്ക് വൃത്തം കടന്നുപോകുന്നത്. 287 കിലോമീറ്റർ അകലെയുള്ള ഗ്രീൻലാന്റാണ്‌ ഐസ്‌ലാന്റിന്റെ ഏറ്റവുമടുത്ത ഭൂപ്രദേശം, നോർവെ 970 കിലോമീറ്റർ അകലെയാണ്‌. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണിത്.

ചരിത്രം

തിരുത്തുക

യൂറോപ്പിലാകെ ഭീതി വിതച്ച് പാഞ്ഞ് നടന്ന നോർവീജിയൻ വൈക്കിങ്ങുകൾ എ.ഡി. 870-ൽ ഐസ്‌ലാന്റിലെത്തി. ഇൻഗോൽഫർ ആർനസണിന്റെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അടുത്ത 60 വർഷം കൊണ്ട് കാൽ ലക്ഷത്തോളം നോർവെക്കാർ ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ചു. 930 ൽ ഇവർ ആൽതിങ് എന്ന പേരിൽ ലോകത്തെ ആദ്യത്തെ പാർലമെന്റ് സ്ഥാപിച്ചു. ആദ്യകാല കുടിയേറ്റ നേതാക്കന്മാരിൽ പ്രമുഖനാണ് എറിക് ദ റെഡ്. ഇദ്ദേഹത്തിന്റെ സംഘം പിന്നീട് ഗ്രീൻലാന്റിലേയ്ക്ക് കുടിയേറി.
12,13 നൂറ്റാണ്ടുകൾ ഐസ്‌ലാന്റിന്റെ സാഹിത്യമേഖലയുടെ സുവർണയുഗമായിരുന്നു[2]. ഇക്കാലത്താണ് സ്നോറി സ്റ്റാൾസൺ(Snorri Sturlson) ഐസ്‌ലാന്റിന്റെ ഇതിഹാസ കാവ്യങ്ങൾ എഴുതിയത്. പ്രോസ് എഡ്ഡ(Prose Edda), ഹൈംസ്‌ക്രിങ്‌ഗ്ല (Heimskringle) എന്നിവയാണവ. പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ പാടുപെട്ട അൽതിങ് നോർവീജിയൻ രാജാവിനെ ഐസ്‌ലാന്റിലേയും ഭരണാധികാരിയാക്കി. 1380-ൽ നോർവെ ഡെന്മാർക്കിനു കീഴിലായപ്പോൾ ഐസ്‌ലാന്റിനും അതേ വിധിയായി.[2]

ഉരഗങ്ങളില്ലാത്ത നാട്

തിരുത്തുക

മനുഷ്യർ ആദ്യമായി ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ച സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആർട്ടിക് കുറുനരിയായിരുന്നു. ഹിമയുഗത്തിന്റെ അവസാനകാലത്ത് ഊറഞ്ഞുകിടന്നിരുന്ന കടൽ താണ്ടിയാണത്രേ കുറുനരികൾ ഇവിടെയെത്തിയത്. ഇന്നും ജന്തുവൈവിധ്യം നന്നേ കുറവാണ്. കീടങ്ങളും പ്രാണികളും മാത്രമാണ് അപവാദം. സ്വദേശീയർ എന്നു പറയാൻ ഉരഗവർഗത്തിലോ ഉഭയജീവിവർഗത്തിലോപെട്ട ഒറ്റ ജന്തുവും ഐസ്‌ലാന്റിലില്ല. ഒരു ശതമാനം മാത്രമുള്ള വനത്തിലും ജൈവവൈവിധ്യം നന്നേ കുറവാണ്.[2]

 
ഐസ്‌ലാന്റിന്റെ ഭൂപടം


  1. "Iceland". The World Factbook. CIA. 20 January 2010. Archived from the original on 2020-05-18. Retrieved 21 April 2010.
  2. 2.0 2.1 2.2 ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)

[[or:ଆଇ

"https://ml.wikipedia.org/w/index.php?title=ഐസ്‌ലാന്റ്&oldid=3774454" എന്ന താളിൽനിന്ന് ശേഖരിച്ചത്