ബോൺ
ജർമ്മനിയിലെ ഒരു പ്രധാന നഗരമാണ് ബോൺ (ജർമ്മൻ: Bonn). പഴയ പശ്ചിമ ജർമ്മനിയുടെ തലസ്ഥാന നഗരമായിരുന്നു ബോൺ. 1990-ലെ ഏകീകരണത്തിനുശേഷം ജർമ്മനിയുടെ തലസ്ഥാനം ബെർലിനിലേക്കു മാറ്റിയെങ്കിലും ചില പ്രധാന സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ബോണിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ജർമ്മനിയുടെ രണ്ടാമത്തെ അല്ലെങ്കിൽ അനൗദ്യോഗിക തലസ്ഥാനം എന്ന് ബോൺ വിശേഷിപ്പിക്കപ്പെടാറുണ്ട്. റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബോൺ ബീഥോവന്റെ ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമാണ്.