സാലി റൈഡ്
അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് (26 മേയ് 1951 - 23 ജൂലൈ 2012). 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്. സാലി റെഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡൻറ് ബറാക്ക് ഒബാമ. അമേരിക്കൻ ബഹിരാകാശ പദ്ധതിക്കും, വിദ്യാഭ്യാസ മേഖലക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സാലി റൈഡ് | |
---|---|
ജനനം | സാലി ക്രിസ്റ്റെൻ റൈഡ് മേയ് 26, 1951 |
മരണം | ജൂലൈ 23, 2012 | (പ്രായം 61)
മരണ കാരണം | ആഗ്നേയഗ്രന്ഥിയിലെ അർബുദം |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം |
|
തൊഴിൽ | ഊർജ്ജതന്ത്രജ്ഞ |
ജീവിതപങ്കാളി(കൾ) | സ്റ്റീവൻ ഹാവു്ലി (1982–1987; വിവാഹമോചനംനേടി) |
പങ്കാളി(കൾ) | Tam O'Shaughnessy (1985–2012; മരണം വരെ) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | കാരൻ ബെയർ റൈഡ്(സഹോദരി) |
നാസ ബഹിരാകാശസഞ്ചാരി | |
സ്ഥിതി | Deceased |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 14 ദിവസം 07 മണിക്കൂർ 46 മിനുട്ട് |
തിരഞ്ഞെടുക്കപ്പെട്ടത് | 1978 NASA Group |
ദൗത്യങ്ങൾ | STS-7, STS-41-G |
ദൗത്യമുദ്ര | |
റിട്ടയർമെന്റ് | ആഗസ്റ്റ് 15, 1987 |
ജീവിതരേഖ
തിരുത്തുകസാലി നാലു യൂനിവേഴ്സിറ്റികളിൽ നിന്നു ബിരുദവും ഊർജതന്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1978ൽ നാസയിൽ ചേർന്നു. 1983 ജൂൺ പതിനെട്ടിലെ രാത്രിയിൽ അമേരിക്കയുടെ ‘ചലഞ്ചർ’ എന്ന പേടകത്തിൽ സാലി ബഹിരാകാശത്തെത്തുന്ന അമേരിക്കയിലെ ആദ്യ വനിതാ യാത്രികയായി. മുപ്പത്തി രണ്ടാം വയസിലാണ് സാലി ഈ നേട്ടം കൈവരിച്ചത്. 1984ൽ സാലി രണ്ടാമതും ബഹിരാകാശ യാത്ര നടത്തിയതോടെ ബഹിരാകാശത്ത് 343 മണിക്കൂർ ചെലവഴിച്ച യുഎസ് വനിതയെന്ന വിശേഷണവും സാലിയ്ക്കു സ്വന്തമായി. 1987ൽ നാസയിൽ നിന്നു വിരമിച്ചു. അർബുദ ബാധയെത്തുടർന്ന് 2012 ൽ അന്തരിച്ചു.
താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചിരുന്നു.[1]
പുരസ്കാരങ്ങൾ
തിരുത്തുക- നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ്ളോയും ഒരുവർഷം ദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ പതിച്ച പ്രദേശം, സാലി റൈഡിന്റെ സ്മാരകമായാണ് അറിയപ്പെടുന്നത്.[2]
- മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "സാലി റൈഡ് സ്വവർഗ്ഗരതിക്കാരി". July 25th, 2012. ഇ പത്രം. Retrieved 2013 മേയ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "നാസ ഉപഗ്രങ്ങൾ ചന്ദ്രനിൽ പതിച്ചു; ഇനിയവിടം സാലി റൈഡിന്റെ സ്മാരകം". മാതൃഭൂമി. 18 Dec 2012. Archived from the original on 2013-05-31. Retrieved 2013 മേയ് 29.
{{cite news}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- Appearances on C-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സാലി റൈഡ്
- രചനകൾ സാലി റൈഡ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- സാലി റൈഡ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Obituary in The Independent
- NASA biography
- Sally Ride Science Festivals Archived 2016-09-26 at the Wayback Machine.
- Sally Ride Girls Science Camps Archived 2007-12-18 at the Wayback Machine.
- Sally Ride Science company website
- USA Today Q&A
- Sally Ride on The California Museum's California Legacy Trails Archived 2008-12-18 at the Wayback Machine.
- സാലി റൈഡ് at Find a Grave