ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി (കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942)[1]. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്‌. മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്[2]. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽവച്ച് അദ്ദേഹം അന്തരിച്ചു.[3][4][5]

മുഹമ്മദ് അലി

Muhammad Ali NYWTS.jpg

സ്ഥിതി വിവര കണക്കുകൾ
പേര്‌ മുഹമ്മദ് അലി
യഥാർത്ഥ നാമം കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ
അപര നാമം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
നീളം 6' 3" (1.91m)
Reach 80 inches (2m)
Weight division Heavyweight
മതം [[ഇസ്ലാം

]]

പൗരത്വം അമേരിക്കൻ
Ethnicity ആഫ്രിക്കൻ-അമേരിക്കൻ
ജന്മ ദിനം (1942-01-17) ജനുവരി 17, 1942  (81 വയസ്സ്)
ജന്മ സ്ഥലം ലൂയിസ് വെല്ലി, യു.എസ്.എ.
Death date ജൂൺ 3, 2016(2016-06-03) (പ്രായം 74)
Death place അരിസോണ, യു.എസ്.എ.
Stance Orthodox
Boxing record
Total fights 61
Wins 56
Wins by KO 37
Losses 5
Draws 0
No contests 0

കുടുംബംതിരുത്തുക

കാഷ്യസ് മാർസലസ് ക്ലേ സീനിയർ എന്ന ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോർഡ്‌ എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്‌. ഇളയ ഒരു സഹോദരനും അലിക്കുണ്ടായിരുന്നു. പേര് റുഡോൾഫ്‌.

ബോക്സിംഗ്തിരുത്തുക

1954 ഒക്ടോബർ മാസം. 12 വയസുള്ള ക്ലേ തന്റെ സൈക്കിളിൽ സുഹൃത്തും ഒന്നിച്ച് കൊളംബിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ലുയിസ്‌ വില്ലി ഹോം ഷോ എന്നാ പ്രദർശനം കാണാൻ പുറപ്പെട്ടു. പ്രദർശന ഹാളിൽ കറങ്ങി നടന്നു പുറത്തെത്തിയപ്പോൾ ക്ലേയുടെ സൈക്കിൾ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാർട്ടിൻ അവിടെ അടുത്തുള്ള ജിംനേഷ്യത്തിൽ ബോക്സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുതതനുസരിച്ച് ക്ലേ പരാതിയുമായി മാർട്ടിനെ സമീപിച്ചു. ക്ലേയുടെ കാണാതെ പോയ സൈക്കിൾ മാര്ട്ടിന് ഒരിക്കലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പക്ഷേ മറ്റൊന്ന് സംഭവിച്ചു, ജിംനേഷ്യത്തിൽ ചേർന്ന് ബോക്സിംഗ് പരിശീലിക്കാൻ മാർട്ടിൻ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്സിങ്ങിൽ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോൾ ക്ലേ ബോക്സിംഗ് റിങ്ങിൽ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവൻ സമയവും ഉർജ്ജവും ക്ലേ ബോക്സിങ്ങിനായി മാറ്റിവച്ചു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വർ ബോക്സിംഗ് മൽസരങ്ങളിൽ പങ്കെടുത്തു കഴിഞ്ഞിരുന്നു. കേന്ടുക്കി ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം ആറ് തവണയും നാഷണൽ ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ൽ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലിൽ എത്തി. മൂന്നു തവണ യുറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്കി ആയിരുന്നു ഫൈനലിൽ എതിരാളി. എങ്കിലും മൂന്നാമത്തെ റൌണ്ടിൽ തന്നെ ക്ലേ വിജയിച്ചു.

ചാമ്പ്യൻ പട്ടങ്ങൾതിരുത്തുക

 • 1978 - ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
 • 1974 - ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
 • 1964 - ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
 • 1960 - ൽ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ്.

വർണ്ണ വിവേചനംതിരുത്തുക

ക്ലേയുടെ കുട്ടിക്കാലത്ത്‌ അമേരിക്കയിൽ വർണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവർക്കും വെളു ത്തവർക്കും വെവ്വേറെ ഹോട്ടലുകൾ, പാർക്കുകൾ, പള്ളികൾ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ' വെള്ളക്കാർക്ക് മാത്രം' എന്നെഴുതിയ ബോർഡുകൾ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വർഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസ്സില്ലും വർണ വിവേചനം മുറിവുകൾ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു ക്ലേ കരുത്ത് നേടിയത്‌ ഈ ജീവിതാനുഭവങ്ങളിൽ നിന്നാണ്.

കറുത്തവർഗ്ഗക്കാരനായത് കൊണ്ട് ഒരു റെസ്‌റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വർണ്ണമെഡൽ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചു.[6]

വിയറ്റ്നാം യുദ്ധവിരുദ്ധ നായകൻതിരുത്തുക

അമേരിക്കയിൽ ചെറുപ്പക്കാർക്ക് സൈനിക സേവനം നിർബന്ധമാണ്. അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധത്തിലേർപ്പെട്ട കാലത്ത്, 1967 ഏപ്രിൽ 28 ന് നടന്ന പട്ടാള റിക്ക്രൂട്ട്‌മെന്റെ് ക്യാമ്പിൽ തന്റെ പേര് വിളിച്ചപ്പോൾ മുന്നോട്ട് വരാതിരുന്ന മുഹമ്മദലിയെന്ന ബോക്‌സർ രാഷ്ട്രീയ കായിക രംഗത്ത് ചർച്ചയായി. തന്റെ വിശ്വാസം തന്നെ യുദ്ധം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ മുഹമ്മദലി പിന്നീട് വിവേചനത്തിനും അനീതിക്കുമെതിരെയുള്ള പോരാട്ടത്തിലേക്ക് എത്തപ്പെടുകയായിരുന്നു.

‘എന്റെ മന:സ്സാക്ഷി എന്റെ സഹോദരങ്ങളേയോ കൂടുതൽ കറുത്തവരായവരേയോ, പാവങ്ങളേയോ, വിശക്കുന്നവരേയോ, വലിയ ശക്തരായ അമേരിക്കക്ക് വേണ്ടി വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്നില്ല. ഞാൻ എന്തിനു വേണ്ടി അവരെ വെടിവെച്ചു വീഴ്ത്തണം? അവരെന്നെ നീഗ്രോ എന്നു വിളിച്ചിട്ടില്ല, എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല’ എന്നെല്ലാം ന്യായങ്ങൾ നിരത്തി നിർബദ്ധിത പട്ടാള സേവനം ചെയ്യാതിരുന്ന അലിയുടെ ചാമ്പ്യൻ പട്ടങ്ങളെല്ലാം അമേരിക്ക തിരിച്ചെടുത്തു. 5 വർഷത്തെ തടവും 10,000 ഡോളർ പിഴയുമാണ് അലിക്ക് വിധിച്ചത്. തുടർന്ന് നൽകിയ അപ്പീലിന്മേൽ സ്വതന്ത്രനാക്കപ്പെട്ട മുഹമ്മദലി കോളേജ് ക്യാമ്പസ്സുകളിൽ യുദ്ധവിരുദ്ധ പ്രചാരണങ്ങളുമായി ശ്രദ്ധേയനായി.

‘എന്റെ ശത്രുക്കൾ വെള്ളക്കാർ തന്നെയാണ്, ജപ്പാനികളോ, വിയന്റാമികളോ അല്ല. എന്റെ സ്വാതന്ത്യത്തിന് നിങ്ങളെതിരാണ്. എന്റെ നീതിക്ക് നിങ്ങളെതിരാണ്. എന്റെ സമത്വത്തിന് നിങ്ങളെതിരാണ്. എന്റെ വിശ്വാസങ്ങൾക്ക് വേണ്ടി ഇവിടെ അമേരിക്കയിൽ നിങ്ങൾക്ക് നില കൊള്ളാനാവുന്നില്ല. ഞാൻ എവിടെയെങ്കിലും പോയി മെഡൽ വാങ്ങണമെന്ന് നിങ്ങളാഗ്രഹിക്കുന്നു, എന്നാലിവിടെ അമേരിക്കയിൽ എന്റെ കൂടെ നിൽക്കാൻ നിങ്ങൾക്കാവുന്നില്ല’. ഇതെല്ലാമായിരുന്നു മുഹമ്മദ് അലിയുടെ നിലപാട്.

‘The Greatest’ എന്ന് സ്വയം വിശേഷിപ്പികയും ചെയ്തിരുന്നു.

രാജ്യാന്തര പ്രവർത്തനങ്ങൾതിരുത്തുക

 • 1985 ൽ ലബനലിലെ അമേരിക്കൻ ബന്ദികളുടെ മോചനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.
 • 1990 ൽ ഇറാഖിലെ അമേരിക്കൻ ബന്ദികളുടെ മോചനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

അംഗീകാരങ്ങൾതിരുത്തുക

 • 1996 ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സ് ദീപം കൊളുത്തിയത് മുഹമ്മദലി ആയിരുന്നു.

സംഗീതംതിരുത്തുക

ഒരു പാട്ടുകാരൻ കൂടിയായിരുന്ന അലി. ലിസറ്റണുമായുള്ള പോരാട്ടത്തിനു മുമ്പ് മൂന്നു ദിവസം ആഘോഷമായി നടത്തിയ ബൗട്ടിനു വേണ്ടി സ്വന്തമായ വരികളും സ്വന്തമായ ട്യൂണും ചേർത്ത് തയ്യാറാക്കിയ ‘ഐ ആം ദ ഗ്രേറ്റസ്റ്റ് ‘ എന്ന ആൽബമിറക്കി. 1976 ൽ ‘അലി ആൻഡ് ഹിസ് ഗാങ് വേഴ്‌സസ് ട്രൂത്ത് ഡിക്കേ’ എന്ന ആൽബം.

ജീവചരിത്രവും ഡോക്യുമെന്ററികളുംതിരുത്തുക

 • തോമസ് ഹൗസർ ‘Muhammad Ali – His Life and Times’ എന്ന പേരിൽ ജീവചരിത്രം എഴുതിയിട്ടുണ്ട്.
 • ‘ഐ അം അലി’ എന്ന ഡോക്യമെന്ററിയും പ്രസിദ്ധമാണ്.
 • മുഹമ്മദ് അലി ദ ഗ്രേറ്റസ്റ്റ് (മലയാളം)

കുടുംബജീവിതംതിരുത്തുക

നാലുതവണ വിവാഹിതനായ ഇദ്ദേഹത്തിന് ഏഴു പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. 1964 ആഗസ്ത് 14ന് ആണ് അദ്ദേഹത്തിന്റെ ആദ്യവിവാഹം. ഒരു ബാർജീവനക്കാരിയായിരുന്ന സോൻജി രോയി ആയിരുന്നു ഭാര്യ. എന്നാൽ ഈ ബന്ധം അധികമൊന്നും നീണ്ടുനിന്നില്ല. 1966 ജനുവരിയിൽ ഇവർ ബന്ധം വേർപിരിഞ്ഞു. മകൾ ലൈല അലി ബോക്സിംഗ് ചാമ്പ്യനാണ്.

മലയാളത്തിൽതിരുത്തുക

മുഹമ്മദ് അലിയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ജീവ ചരിത്ര കൃതിയാണ് ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച "മുഹമ്മദ് അലി ദ ഗ്രേറ്റസ്റ്റ്'. അബ്ദുറഹ്മാൻ മുന്നൂര് ആണ് രചയിതാവ്.[7]

അവലംബംതിരുത്തുക

 1. "Muhammad Ali - Boxer". Boxrec.com. ശേഖരിച്ചത് September 5, 2011.
 2. Plimpton, George (June 14, 1999). "MUHAMMAD ALI: The Greatest". TIME. മൂലതാളിൽ നിന്നും 2012-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 5, 2011.
 3. Schuppe, John (June 3, 2016). "Muhammad Ali, 'The Greatest of All Time', Dead at 74". NBC News. NBC News. ശേഖരിച്ചത് June 3, 2016.
 4. "Marlins prematurely announce death of Muhammad Ali". SI. SI. June 3, 2016. ശേഖരിച്ചത് June 3, 2016.
 5. Muhammad Ali Dies: 'The Greatest' Boxer Dead at 74
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-06-05.
 7. http://www.iphkerala.com/index.php?route=product/product&product_id=746

Biography Online
English Wikipedia

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അലി&oldid=3753838" എന്ന താളിൽനിന്ന് ശേഖരിച്ചത്