ഷെയ്ഖ് ഖലിഫ ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൽ ജസ്സിം ബിൻ മൊഹമ്മെദ് അൽ താനി (ഇംഗ്ലിഷ്:Khalifa bin Hamad bin Abdullah bin Jassim bin Mohammed Al Thani (1932 – 23 ഒക്ടോബർ 2016; അറബി: خليفة بن حمد آل ثاني) 1972 ഫെബ്രുവരി 27 മുതൽ 1995 ജൂൺ 27 ൽ തൻ്റെ മകൻ ഹമദ് ബിൻ ഖലിഫ അൽ താണിയാൽ സ്ഥാനഭൃഷടനാക്കപ്പെടുന്നതു വരെ ഖത്തറിൻ്റെ എമിർ (ഭരണാധികാരി) ആയിരുന്നു. [1]

Khalifa bin

Hamad Al Thani
الشيخ خليفة بن حمد آل ثاني

Emir of Qatar
ഭരണകാലം 22 February 1972 – 27 June 1995
മുൻഗാമി Ahmad ibn 'Ali Al Thani
പിൻഗാമി Hamad bin Khalifa Al Thani
രാജവംശം House of Thani
പിതാവ് Hamad bin Abdullah Al Thani
മാതാവ് Aisha bint Khalifa Al Suwaidi
കബറിടം Al Rayyan Cemetery
മതം Sunni Islam

ജീവിതരേഖ

തിരുത്തുക

ബാല്യകാലം

തിരുത്തുക

1932 ൽ ദോഹയിൽ ആണ് ഷെയ്ഖ് ഖലിഫ ജനിച്ചത്. [2][3] ഹമദ് ബിൻ അബ്ദുള്ള അൽ താനിയുടെ മകനും അബ്ദുള്ള ബിൻ ജാസ്സിം അൽ താനിയുടെ പൗത്രനുമായിരുന്നു അദ്ദേഹം.

ഔദ്യോഗികജീവിതം

തിരുത്തുക

1957 ൽ ഖലീഫയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.[4] തുടർന്ന് അദ്ദേഹത്തെ ഡെപ്യൂട്ടി എമിറായി നിയമിച്ചു. [4] 1960 ഒക്ടോബർ 24 ന് പ്രത്യക്ഷത്തിൽ കീരീട അവകാശിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[5] 1960 കളിൽ അദ്ദേഹം പ്രധാനമന്ത്രിയായും ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു. [4]

1972 ഫെബ്രുവരി 22 ന് ഷെയ്ഖ് ഖലീഫ ഖത്തറിന്റെ അമീറായി. അദ്ദേഹത്തിന്റെ കസിൻ എമിർ അഹ്മദ് ബിൻ അലി അൽ താനിയുടെ അധികാരം പിടിച്ചെടുത്തു.[6] പല പാശ്ചാത്യ വാർത്താ ഏജൻസികളും ഇതിനെ അട്ടിമറിക്കൽ എന്ന് വിശേഷിപ്പിക്കുമ്പോൾ ഖത്തരി ജനത ഇതിനെ അധികാരത്തിന്റെ തുടർച്ചയായി കണക്കാക്കി. [5]സർക്കാരിന്റെ പുനഃസംഘടനയുടെ പ്രക്രിയയായിരുന്നു അദ്ദേഹത്തിന്റെ പ്രാരംഭ പ്രവർത്തനം. [3] ഭരണകുടുംബത്തിലെ അംഗങ്ങളുടെ സാമ്പത്തിക ആനുകൂല്യങ്ങളും അദ്ദേഹം പരിമിതപ്പെടുത്തി. [5] അടുത്തതായി, ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം ഒരു വിദേശകാര്യമന്ത്രിയെയും ഉപദേശകനെയും നിയമിച്ചു.[3] 1972 ഏപ്രിൽ 19 ന് അദ്ദേഹം ഭരണഘടന ഭേദഗതി ചെയ്യുകയും കൂടുതൽ മന്ത്രിമാരെ നിയമിച്ച് മന്ത്രിസഭ വിപുലീകരിക്കുകയും ചെയ്തു. അംബാസഡോറിയൽ തലത്തിൽ നിരവധി വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു.

റഫറൻസുകൾ

തിരുത്തുക
  1. "Thani, Sheikh Khalifa bin Hamad al-". Hutchinson Encyclopedia. Farlex. Archived from the original on 2013-10-12. Retrieved 2021-06-25.
  2. "Qatar rulers". Rulers. Retrieved 27 June 2013.
  3. 3.0 3.1 3.2 "Line of succession: The Al Thani rule in Qatar". Gulf News. 24 June 2013. Retrieved 27 June 2013.
  4. 4.0 4.1 4.2 Kamrava, Mehran (Summer 2009). "Royal Factionalism and Political Liberalization in Qatar". The Middle East Journal. 63 (3): 401–420. doi:10.3751/63.3.13. Retrieved 27 June 2013.
  5. 5.0 5.1 5.2 Helem Chapin Metz, ed. (1993). "The Al Thani". Persian Gulf States: A Country Study. Washington: GPO for the Library of Congress.
  6. "Qatar PM seizes power from cousin". Ottawa Citizen. Beirut. AP. 23 February 1972. Retrieved 27 June 2013.
"https://ml.wikipedia.org/w/index.php?title=ഖലീഫ_ബിൻ_ഹമദ്_അൽതാനി&oldid=3803725" എന്ന താളിൽനിന്ന് ശേഖരിച്ചത്