ജൂൺ 26
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 26 വർഷത്തിലെ 177 (അധിവർഷത്തിൽ 178)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 684 - ബെനഡിക്റ്റ് രണ്ടാമൻ മാർപ്പാപ്പയായി.
- 1483 - റിച്ചാഡ് മൂന്നാമൻ ഇംഗ്ലണ്ടിലെ രാജാവായി.
- 1819 - ബൈസിക്കിളിന് പേറ്റന്റ് ലഭിച്ചു.
- 1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വൾഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കൽ.
- 1945 - ഐക്യരാഷ്ട്ര ചാർട്ടർ സാൻഫ്രാൻസിസ്കോയിൽ ഒപ്പുവക്കപ്പെട്ടു.
- 1975 - ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- 1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിൻ ഹമദ് അൽതാനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രൻ ഹമദ് ബിൻ ഖലീഫ അൽതാനി ഭരണത്തിലേറി.
- 2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
ജന്മദിനങ്ങൾ
1958- സുരേഷ് ഗോപി (മലയാള ചലച്ചിത്ര നടൻ)
ചരമവാർഷികങ്ങൾ
- 2008 - ഇന്ത്യയുടെ കരസേനാധിപനായിരുന്ന സാം മനേക് ഷാ മരണമടഞ്ഞു.
- 2010 - അടൂർ പങ്കജം, മലയാള ചലച്ചിത്ര നടി
- 2016 - കാവാലം നാരായണപ്പണിക്കർ, നാടകാചാര്യൻ
മറ്റു പ്രത്യേകതകൾ
- അന്താരാഷ്ട്രമയക്കുമരുന്നു വിരുദ്ധ ദിനം