ജൂൺ 21
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 21 വർഷത്തിലെ 172 (അധിവർഷത്തിൽ 173)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1798 - ഐറിഷ് കലാപം: വിനഗർ കുന്നിലെ യുദ്ധത്തിൽ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.
- 1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാൻസ് ജർമ്മനിയോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയുടേയും ജർമ്മനിയുടേയും സംയുക്തസേന ലിബിയയിലെ തോബ്രുക് പട്ടണം ആക്രമിച്ചു കീഴടക്കി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഒക്കിനാവ യുദ്ധത്തിന്റെ അന്ത്യം.
- 1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലൻ ലോക്സ് ഫെയർക്ലോ സത്യപ്രതിജ്ഞ ചെയ്തു.
- 1963 - പോൾ ആറാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
- 1977 - മെനാഷെം ബെഗിൻ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
- 2002 - ലോകാരോഗ്യസംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.
- 2004 - സ്പേസ്ഷിപ്പ്വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശവാഹനമായി.
- 2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.