കാസർഗോഡ് ജില്ല
കാസറഗോഡ് ജില്ല | |
അപരനാമം: സപ്തഭാഷാസംഗമ ഭൂമി | |
12°30′N 75°00′E / 12.5°N 75.0°E | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കാസറഗോഡ് |
ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജില്ലാ കളക്ടർ |
ബേബി ബാലകൃഷ്ണൻ[1] ശ്രീ. ഇൻബശേഖർ കെ ഐഎഎസ് [2] |
വിസ്തീർണ്ണം | 1992 [3]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
13,02,600 [4] 6,26,617[4] 6,75,983[4] 1079 |
ജനസാന്ദ്രത | 654/ച.കി.മീ |
സാക്ഷരത | 89.85[5] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
671xxx +91-499 & 467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
വെബ്‌സൈറ്റ് | https://kasargod.gov.in |
കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസറഗോഡ് ജില്ല. ആസ്ഥാനം കാസറഗോഡ്. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസറഗോഡ്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(സൗത്ത് കാനറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസറഗോഡ്ൻ്റെ അതിർത്തികൾ. കാസറഗോഡ് ജില്ല കാസറഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.
പേരിനു പിന്നിൽ
തിരുത്തുക- കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ് കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു. മലയാളികളും അതിനു സമാനമായ കാഞ്ഞിരക്കോട്/കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം.[അവലംബം ആവശ്യമാണ്]
- സംസ്കൃതപദങ്ങളായ കാസാര- (കുളം, തടാകം),ക്രോദ(നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളിൽനിന്നാണ് ഈ പേരു വന്നതെന്നും വാദമുണ്ട്.[6]
ഇപ്പോൾ ഈ ജില്ലയുടെ പേര് എഴുതുന്ന രീതികൾ
തിരുത്തുകകാസർക്കോട്, കാസർഗോഡ്, കാസറഗോഡ്, കാസർകോട്, കാസറകോട് എന്നിങ്ങനെ വിവിധ പേരുകൾ ഈ ജില്ലയ്ക്ക് ഉപയോഗിച്ച് വരുന്നുണ്ട്. ഏകീകൃതമായ ഒരു പേരിനായുള്ള ദേശവാസികളും ഗവണ്മെന്റും തമ്മിൽ ഇന്നും തർക്കം തുടരുകയാണ്. മലയാളം ഗവേഷകരെയാണ് ഈ സ്ഥലനാമം എഴുതുന്നതിലുള്ള വ്യക്തതയില്ലായ്മ ഏറെ ബാധിക്കുന്നത്.
പണ്ട് പൊതുവെ ഇവിടുത്തെ നിവാസികൾ എഴുതിയിരുന്നത് "കാസറഗോഡ്" എന്നാണ്. ദക്ഷിണ കേരളത്തിലെ എഴുത്തുകാരാണ് ഈ സ്ഥലപ്പേരിനെ മറ്റുവിധത്തിൽ എഴുതിത്തുടങ്ങിയത്. കർണ്ണാടകത്തിൽ സംശയലേശമെന്യേ പണ്ടും ഇന്നും "കാസറഗോഡു" എന്നാണ് എഴുതുന്നത്. ഇംഗ്ലീഷിൽ KASARAGOD എന്നാണ് മിക്കവാറും എല്ലായിടത്തും കാണുന്നത്. അതുകൊണ്ടു "കാസറഗോഡ്" എന്നെഴുതുന്നതാണ് അവ്യക്തത കുറക്കുവാനും അഭികാമ്യം.
ഭാഷകൾ
തിരുത്തുകഒരു ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. ഇവിടെയുള്ളവർ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം , കന്നഡ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും തുളു, കൊങ്കണി, ബ്യാരി, മറാഠി, കൊറഗഭാഷ, ഉർദു എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. കാസറഗോഡ് ഭാഷാ മലയാളത്തിൽ കന്നഡ, ഉർദു, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം.
ചരിത്രം
തിരുത്തുകഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ 'ഹർക്‌വില്ലിയ'(Harkwillia)എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം, അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്തളം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻമാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി. കുമ്പള കോട്ട, ചന്ദ്രഗിരിക്കോട്ട, ബേക്കൽ കോട്ട എന്നീ കോട്ടകൾ ശിവപ്പ നായ്ക് നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻമാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായി.[7] 1956 നവംബർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാംകൂർ,കൊച്ചി, മലബാർ , ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും( കാാസർകോട് ജില്ല) വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.[8]
സംസ്കാരം
തിരുത്തുകഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നീ വിവിധ മത വിശ്വാസികൾ സൗഹാർദ പൂർവ്വം വസിക്കുന്നു. ഓരോരുത്തരും പരസ്പരം തങ്ങളുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം മറ്റു മതക്കാരെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്നു. വർഗീയ ഐക്യവും മതപരമായ സഹിഷ്ണുതയും ജനങ്ങളുടെ ശ്രദ്ധേയമായ സ്വഭാവങ്ങളാണ്. ജനങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരാണെങ്കിലും സാംസ്കാരിക ഐക്യത്തിൽ ഒരു തടസ്സം ഇല്ല. മസ്ജിദ്, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങളായി നിലകൊള്ളുന്നു.
ഔദ്യോഗിക ജീവജാലങ്ങൾ
തിരുത്തുകഭാരതത്തിൽ ആദ്യമായി ഔദ്യോഗിക പുഷ്പവും, പക്ഷിയും വൃക്ഷവും പ്രഖ്യാപിച്ച ജില്ലയാണു കാസറഗോഡ് ജില്ല. ജില്ലാപഞ്ചായത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രഖ്യാപനം നടന്നത്.[9] കാസറഗോഡ് എന്ന പേരിനാധാരമായി കരുതുന്ന കാഞ്ഞിരമരമാണ് കാസറഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം. പക്ഷികുടുംബത്തിൽ പെട്ട പ്രാപിടിയനായ വെള്ളവയറൻ കടൽപ്പരുന്താണ് (അസിപിട്രിഡേ (Accipitridae)) ഔദ്യോഗിക പക്ഷി. ജലസസ്യമായ പെരിയ പോളത്താളിയാണ് ഔദ്യോഗിക പുഷ്പം.[10] വംശനായ ഭീഷണി നേരിടുന്ന പാലപ്പൂവൻ ആമയാണ് ഔദ്യോഗിക ജീവി. ജില്ലയിലെ ഇരിയണ്ണി, പാണ്ടിക്കണ്ടം മേഖലയിൽ പയസ്വിനിപ്പുഴയിലാണ് ഈ ആമയെ കണ്ടു വരുന്നത്.
വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ
തിരുത്തുക- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസറഗോഡ്
- കേരള കേന്ദ്ര സർവ്വകലാശാല,കാസറഗോഡ്
- ഗവണ്മെന്റ് കോളേജ്, കാസറഗോഡ്
- ഗവണ്മെന്റ് കോളേജ്, മഞ്ചേശ്വരം
- കേന്ദ്ര സർവ്വകലാശാല
- നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്, പടന്നക്കാട്
- സെന്റ്. പയസ് ടെൻത് കോളേജ്, രാജപുരം
- ഗവൺമെന്റ് കോളേജ്, ഉദുമ
- ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) മായിപ്പാടി, കാസറഗോഡ്.
- ഗവണ്മെന്റ് കോളേജ്, എളേരിത്തട്ട്, കാസറഗോഡ്.
- ആലിയാ അറബിക് കോളേജ്, പരവനടുക്കം, ചെമ്മനാട്, കാസറഗോഡ്.
- കോളേജ് ഓഫ് എൻജിനീയറിങ് തൃക്കരിപ്പൂർ
- എൽ ബി എസ എൻജിനീയറിങ് കോളേജ്, പൊവ്വൽ
- സ്വാമി നിത്യാനന്ദ പോളിടെക്നിക് , കാഞ്ഞങ്ങാട്
- ഖന്സാ വിമൻസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് , കാസറഗോഡ്
- ജാമിഅഃ സഅദിയ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാസറഗോഡ്
- ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് പടന്ന
- ഐ ടി എഡ്യൂക്കേഷൻ സെന്റർ , വിദ്യാനഗർ, കാസറഗോഡ്
- ഐ ടി എഡ്യൂക്കേഷൻ സെന്റർ , നീലേശ്വരം
- സൈനബ് മെമ്മോറിയ ബി എഡ്കോളേജ് ചെർക്കള, കാസറഗോഡ്
- ഡോ.പി.കെ രാജൻ സ്മാരക കാമ്പസ് പാലാത്തടം, നീലേശ്വരം
- ഗവ.കോളേജ് കരിന്തളം
- മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്റർ പുത്തിഗ
- പീപ്പിൾസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,മുന്നാട്
ജില്ലയിലെ പ്രധാന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ
തിരുത്തുക- ബേക്കൽ കോട്ട
- ജൈനക്ഷേത്രം
- മധൂർ ശ്രീ അനന്തേശ്വര വിനായക ക്ഷേത്രം
- മല്ലികാർജ്ജുന ക്ഷേത്രം, കാസറഗോഡ്
- അനന്തപുരം തടാക ക്ഷേത്രം, കുമ്പള (പദ്മനാഭസ്വാമി ക്ഷേത്രം)
- തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം, നീലേശ്വരം
- ഐല ദുർഗ്ഗാപരമേശ്വരി ക്ഷേത്രം
- തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം
- വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം (പൊങ്കാല)
- മാലിക് ദീനാർ,തളങ്കര
- കൊട്ടംകുഴി
- കിനാവൂർ മൊലോം
- തായലങ്ങാടി പള്ളി
- മായിപ്പാടി കൊട്ടാരം
- ചേരൂർ തൂക്കുപാലം
- THALANGARA HARBOUR
കോട്ടകൾ
തിരുത്തുകചെറുതും വലുതുമായ നിരവധി കോട്ടകൾ കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, പൊവ്വൽ കോട്ട കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു.
നദികൾ
തിരുത്തുകകേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. മൗര്യ സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ് ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ് നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്. മറ്റുള്ള പുഴകൾ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ പുഴ(34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നീലേശ്വരം പുഴ (47 കിലോമീറ്റർ), കവ്വായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ), കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ പുഴ(11 കിലോമീറ്റർ) കളനാട് പുഴ(8 കിലോമീറ്റർ).
ഗതാഗതം
തിരുത്തുകദേശീയപാത 66 കാസറഗോഡ് ജില്ലയിലൂടെ കടന്നുപോകുന്നു. പനവേൽ എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്.
പഞ്ചായത്തുകളും മുനിസിപാലിറ്റികളും
തിരുത്തുകജില്ലയിൽ മൂന്ന് മുനിസിപാലിറ്റികളും 38 പഞ്ചായത്തുകളും ഉണ്ട്. അവ യഥാക്രമം താഴെ കൊടുത്തിരിക്കുന്നു.
പേര് | പേര് | പേര് | പേര് | പേര് | |||||
---|---|---|---|---|---|---|---|---|---|
1 | മഞ്ചേശ്വരം | 11 | ബദിയഡുക്ക | 21 | പള്ളിക്കര | 31 | കിനനൂർ - കരിന്തളം | 41 | തൃക്കരിപ്പൂർ |
2 | വോർക്കാഡി | 12 | കുമ്പഡാജെ | 22 | ബേഡഡുക്ക | 32 | ബളാൽ | ||
3 | മീഞ്ച | 13 | ബേലൂർ | 23 | കുറ്റിക്കോൽ | 33 | നിലേശ്വരം മുനിസിപാലിറ്റി | ||
4 | മംഗൽപാടി | 14 | കാസറഗോഡ് മുനിസിപാലിറ്റി | 24 | അജാനൂർ | 34 | കയ്യൂർ - ചീമേനി | ||
5 | പൈവളികെ | 15 | ചെങ്കള | 25 | പുല്ലൂർ - പെരിയ | 35 | വെസ്റ്റ് എളേരി | ||
6 | കുമ്പള | 16 | കാറഡുക്ക | 26 | കോടോം - ബേളൂർ | 36 | ഈസ്റ്റ് എളേരി | ||
7 | പുത്തിഗെ | 17 | ചെമ്മനാട് | 27 | കള്ളാർ | 37 | ചെറുവത്തൂർ | ||
8 | എൻമകജെ | 18 | മുളിയാർ | 28 | പനത്തടി | 38 | വലിയപറമ്പ | ||
9 | മൊഗ്രാൽ - പുത്തൂർ | 19 | ദേലംപാടി | 29 | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി | 39 | പടന്ന | ||
10 | മധൂർ | 20 | ഉദുമ | 30 | മടിക്കൈ | 40 | പിലിക്കോട് |
നിയമസഭാമണ്ഡലങ്ങൾ
തിരുത്തുകവിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുക- കോട്ടപ്പുറം
- ബേക്കൽ കോട്ട
- നിത്യാനന്ദാശ്രമം
- ചന്ദ്രഗിരി കോട്ട
- ആനന്ദാശ്രമം
- റാണിപുരം
- കോട്ടഞ്ചേരി മലനിരകൾ
- ആനക്കല്ല് വെള്ളച്ചാട്ടം
- എടക്കാനം വെളളച്ചാട്ടം
- വലിയ പറമ്പ ( ഇടയിലക്കാട്)
- പൊസാടി ഗുംപെ
- മാലിക് ദിനാർ പള്ളി തളങ്കര
- മധൂർ ക്ഷേത്രം
- ചെമ്പരിക്ക ബീച്ച്
- പള്ളിക്കര ബീച്ച്
- തേൻവാരിക്കല്ല് വെള്ളച്ചാട്ടം
- അനന്തപുര തടാക ക്ഷേത്രം
- അഴിത്തല ബീച്ച്
ചിത്രങ്ങൾ
തിരുത്തുക-
കാസറഗോഡ് പട്ടണം 2009ലെ ചിത്രം
-
മാലിക്ദീനാർ പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്ന്
-
തെയ്യം
-
റാണിപുരം / മാടത്തുമല
-
സന്ധ്യാരാഗം ഓപ്പൺ എയർ തീയേറ്റർ പുലിക്കുന്ന്
-
ആലിയ മസ്ജിദ്
-
കാഞ്ഞങ്ങാട്
-
നെഹ്റു കോളേജ് പടന്നക്കാട്. കാഞ്ഞങ്ങാട്
കൂടുതൽ വിവരങ്ങൾക്ക്
തിരുത്തുക- ജില്ലാ വെബ്സൈറ്റ് Archived 2010-11-08 at the Wayback Machine.
- കേരള സര്ക്കാറിന്റെ പേജ് Archived 2011-03-23 at the Wayback Machine.
- ദക്ഷിണ കന്നഡ
അവലംബം
തിരുത്തുക- http://www.kasargod.nic.in/ Archived 2019-06-16 at the Wayback Machine.
- ↑ https://web.lsgkerala.gov.in/reports/lbMembers.php?lbid=166[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://kasargod.gov.in/district-collector
- ↑ കേരള ഔദ്യോഗിക വെബ്സൈറ്റ്
- ↑ 4.0 4.1 4.2 2011 ഇന്ത്യ സെൻസസ് വെബ്സൈറ്റ്
- ↑ http://www.mapsofindia.com/census2011/kerala-sex-ratio.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2008-02-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2008-02-23.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ വാർത്ത
- ↑ ഔദ്യോഗിക പുഷ്പം
see, V.Sankaran Nair,Biography of the Place Named Kasaragod - Boloji