വെള്ളരിക്കുണ്ട് താലൂക്ക്

കേരളത്തിലെ താലൂക്ക്

2014-ൽ കാസർഗോഡ് ജില്ലയിൽ രൂപീകൃതമായ താലൂക്കാണ് വെള്ളരിക്കുണ്ട് താലൂക്ക്.[1] അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു താലൂക്കിന്റെ ഉദ്ഘാടനം നടത്തിയത്.[2] ഹോസ്ദുർഗ് താലൂക്കിൽ പെട്ടിരുന്ന കള്ളാർ , പനത്തടി, കോടോം ബേളൂർ , ബളാൽ , കിനാനൂർ കരിന്തളം, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി എന്നീ ഗ്രമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് വെള്ളരിക്കുണ്ട് തന്നെ ആസ്ഥാനമാക്കി ഇത് രൂപീകരിക്കപ്പെട്ടത്.[3][4]

വെള്ളരിക്കുണ്ട് താലൂക്ക്

താലൂക്കിലെ ബ്ലോക്കുകൾ തിരുത്തുക

 
വെള്ളരിക്കുണ്ട് താലൂക്ക് - ഒരു വശം

കാഞ്ഞങ്ങാട് ബ്ലോക്ക് തിരുത്തുക

പനത്തടി, കള്ളാർ, ബളാൽ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം എന്നുള്ള കാഞ്ഞങ്ങാട് ബ്ലോക്കിലെ ആറു പഞ്ചായത്തുകൾ വെള്ളരിക്കുണ്ട് താലൂക്കിൽ പെടുന്നു.

തൃക്കരിപ്പൂർ ബ്ലോക്ക് തിരുത്തുക

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നുള്ള തൃക്കരിപ്പൂർ ബ്ലോക്കിലെ രണ്ടു പഞ്ചായത്തുകളും വെള്ളരിക്കുണ്ട് താലൂക്കിൽ പെടുന്നുണ്ട്.

അവലംബം തിരുത്തുക

  1. "പഞ്ചായത്ത് പോർട്ടൽ". Archived from the original on 2016-06-23. Retrieved 2016-11-12.
  2. ടൈംസ് ഓഫ് ഇന്ത്യ
  3. ദ് ഹിന്ദു പത്രം
  4. Kasargod to get 2 more taluks