കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആശ്രമമാണ് നിത്യാനന്ദാശ്രമം. സ്വാമി നിത്യാനന്ദ ആണ് ഈ ആശ്രമം സ്ഥാപിച്ചത്. മുൻപ് ഈ ആശ്രമം നിൽക്കുന്ന സ്ഥലം വനപ്രദേശമായിരുന്നു. ഇവിടെ ഒരു മലയോരത്ത് സ്വാമി 45 ഗുഹകൾ നിർമ്മിച്ചു. ഈ ഗുഹകളിൽ ഇരുന്ന് ഭക്തർക്ക് ധ്യാനിക്കാം. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമ്മിച്ച ഒരു പൂർണ്ണകായ പ്രതിമയും ഇവിടെ ഉണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രം
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രം
നിത്യാനന്ദ സ്വാമി ഉപയോഗിച്ചിരുന്ന കിടക്കയും, കട്ടിലും
നിത്യാനന്ദ സ്വാമി ഉപയോഗിച്ചിരുന്ന കിടക്കയും, കട്ടിലും

ഹോസ്ദുർഗ്ഗ് കോട്ടയ്ക്ക് അടുത്തായി 25 ഏക്കർ സ്ഥലത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ഭഗവദ് ഗീതയിൽ നിന്നുള്ള രംഗങ്ങളുടെ ചില മനോഹരമായ ശില്പങ്ങളും ഈ ആശ്രമത്തിൽ ഉണ്ട്.

ഇതും കാണുക

തിരുത്തുക

അനുബന്ധം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിത്യാനന്ദാശ്രമം&oldid=3660671" എന്ന താളിൽനിന്ന് ശേഖരിച്ചത്