മൊഗ്രാൽപ്പുഴ
(മൊഗ്രാൽ പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ നദികളിലൊന്നാണ് മൊഗ്രാൽപ്പുഴ.
പൂർവ്വഘട്ടത്തിലെ കാനത്തൂർ വില്ലേജിൽ നിന്നാരംഭിച്ച് 121.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 34 കിലോ മീറ്റർ സഞ്ചരിച്ച് മൊഗ്രാൽ പുഴ പടിഞ്ഞാറ് അഴിമുഖത്തെത്തി അറബിക്കടലിലേക്ക് ലയിക്കുന്നു.[1] മുളിയാർ, മധൂർ, പാട്‌ല, മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകുന്ന മൊഗ്രാൽപ്പുഴ അവിടെങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
അവലംബം
തിരുത്തുക- ↑ "മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2016-03-04. Retrieved 2012-12-16.