ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, ഭൂമിയിൽ മനുഷ്യനല്ലാതെ ഒരുപാട് ജീവ ജാലങ്ങൾ വേറെയുമുണ്ട് അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂമിശാസ്ത്രം&oldid=3260398" എന്ന താളിൽനിന്ന് ശേഖരിച്ചത്