അനന്തപുര തടാകക്ഷേത്രം

(അനന്തപുരം തടാക ക്ഷേത്രം, കുമ്പള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°35′1″N 74°58′56″E / 12.58361°N 74.98222°E / 12.58361; 74.98222

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രം (തടാക ക്ഷേത്രം), കാസർഗോഡ്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം (അനന്തപുരം ലേക്ക് ടെമ്പിൾ). ത്രിമൂർത്തികളിൽ പ്രധാനിയും സർവ്വേശ്വരനുമായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തശയന ഭാവത്തിലാണ് പ്രതിഷ്ഠ. കേരളത്തിലെ ഏക തടാക ക്ഷേത്രമായ ഇത് പ്രസിദ്ധമായ ക്ഷേത്രമാണ്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.[1][2][3][4] കടുശർക്കരയോഗമെന്ന പുരാതന ശൈലിയിലാണ് ഇവിടുത്തെ മഹാവിഷ്ണുവിന്റെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.

എത്തിച്ചേരാൻ തിരുത്തുക

കാസർഗോഡ് ജില്ലാ ആസ്ഥാനത്തുനിന്നും പതിമൂന്ന് കിലോമീറ്റർ അകലെ, കുമ്പളയ്ക്ക് സമീപം, അനന്തപുരം എന്ന ഗ്രാമത്തിലാണ് അനന്തപദ്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 26 മിനിറ്റ് യാത്രാ സമയം. കാസർഗോഡ് നിന്നും ക്ഷേത്രത്തിലേക്ക് ബസ്, ടാക്സി എന്നിവ ലഭ്യമാണ്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് താമസിക്കാൻ അമ്പലത്തിന്റെ പുറത്തു തന്നെ സൗകര്യം ഉണ്ട്. തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി മായിപ്പാടി ശിവാജി നഗറിൽ നിന്നും ഇടത്തേക്ക് 2 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗം. ക്ഷേത്രത്തിന്റെ തൊട്ടടുത്തു അനന്തപുരം കുന്ന് ഉണ്ട്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- കുമ്പള (5 കിലോമീറ്റർ അകലെ). ഇവിടെ മംഗലാപുരം കാസർഗോഡ് പാതയിൽ സഞ്ചരിക്കുന്ന പാസ്സഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് നിർത്തുന്നത്. അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- കാസർഗോഡ്.

മുതല തിരുത്തുക

പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു.ബബിയ കഴിഞ്ഞ വർഷം 2022 ൽ അന്തരിച്ചു

ചിത്രങ്ങൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-29. Retrieved 2011-07-05.
  2. http://www.kamalkapoor.com/hindu-spiritual-places/ananthapura-temple.asp
  3. http://malayalam.webdunia.com/spiritual/religion/placespilgrimage/0803/06/1080306042_1.htm
  4. http://malayal.am/യാത്ര/സ്ഥലങ്ങൾ/204/ബേക്കൽ-കോട്ടയും-ചന്ദ്രഗിരി-കോട്ടയും[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനന്തപുര_തടാകക്ഷേത്രം&oldid=3988979" എന്ന താളിൽനിന്ന് ശേഖരിച്ചത്