മഞ്ചേശ്വരം താലൂക്ക്

കേരളത്തിലെ താലൂക്ക്

കാസർഗോഡ് ജില്ലയിൽ 2014 മാർച്ച് 20 -ഇൽ ഉദ്ഘാടനം കഴിഞ്ഞ് പുതിയതായി രൂപം കൊണ്ട താലൂക്കായിരുന്നു മഞ്ചേശ്വരം താലൂക്ക്. താലൂക്കിൽ പെടുന്ന പഞ്ചായത്തുകൾ ആദ്യം കാസർഗോഡ് താലൂക്കിലായിരുന്നു ഉണ്ടായിരുന്നത്, പിന്നീട് ഇതിനെ രണ്ടായി വിഭജിച്ച് മഞ്ചേശ്വരം താലൂക്ക് എന്ന പേരു നൽകുക ആയിരുന്നു. കേരളത്തിന്റെ വടക്കേ അറ്റത്തുള്ളതും കർണാടക സംസ്ഥാനത്തോട് ചേർന്നു നിൽക്കുന്നതുമായ താലൂക്കാണിത്. താലൂക്കിന്റെ ആസ്ഥാനം മംഗൽപാടി പഞ്ചായത്തിലെ ഉപ്പളയിൽ ആണ്. ജില്ലാ ആസ്ഥാനമായ കാസർഗോഡു നിന്നും 28 കിലോമീറ്ററും സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 609 കിലോമീറ്ററും വടക്കു മാറിയാണിതിന്റെ സ്ഥാനം. [1] [2]

മഞ്ചേശ്വരം താലൂക്ക് പഞ്ചായത്തുകളോടെ

താലൂക്കിന്റെ കെട്ടിട നിർമ്മാണത്തിനായി രണ്ടു കോടി രൂപ മാറ്റിവെച്ചിരുന്നു, മതിയായ ഗവണ്മെന്റ് സ്ഥലങ്ങൾ തന്നെ മഞ്ചേശ്വരത്ത് ഉണ്ടായിരുന്നുവെങ്കിലും ഉപ്പളയിൽ ഓഫീസ് മതി എന്നൊരു വാദം വന്നതിനാൽ ഉപ്പളയിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത്, ഏറെ പരിമിതികളോടെ ആരംഭിക്കുകയായിരുന്നു. [3]

ഉൾപ്പെടുന്ന പഞ്ചായത്തുകൾ

തിരുത്തുക

എൻമകജെ, കുമ്പള, മംഗൽപാടി , മഞ്ചേശ്വരം, മീഞ്ച, പൈവളികെ, പുത്തിഗെ, വോർക്കാടി എന്നീ പഞ്ചായത്തുകൾ ഈ താലൂക്കിൽ പെടുന്നുണ്ട്.[4]

ജനങ്ങൾ മലയാളം, തുളു, ബ്യാരി, കന്നഡ, ഉർദു, മറാഠി, കൊങ്കണി എന്നീ ഭാഷകൾ സംസാരിച്ചു വരുന്നു. മലയാളവും തുളുവും ആണു പ്രധാനഭാഷകൾ.

  1. വിവരശേഖരണം 1
  2. Kasargod to get 2 more taluks
  3. "മാതൃഭൂമി വാർത്ത". Archived from the original on 2016-02-26. Retrieved 2016-11-16.
  4. റവന്യൂ ഗൈഡ് 119-ആം പേജ് കാണുക
"https://ml.wikipedia.org/w/index.php?title=മഞ്ചേശ്വരം_താലൂക്ക്&oldid=3905656" എന്ന താളിൽനിന്ന് ശേഖരിച്ചത്