കേരളത്തിലെ കാസർഗോഡ് ജില്ലയിലാണ് മായിപ്പാടി കൊട്ടാരം (Maipady Palace). കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി.[1] കാസർഗോഡ്-പെർള റോഡിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയായി ആണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. മധൂർ നിന്ന് 3 കിലോമീറ്റർ അകലെയാണ് മായിപ്പാടി കൊട്ടാരം.

മായിപ്പാടി കൊട്ടാരം

ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു.

  1. "PLACES OF WORSHIP". Archived from the original on 2006-07-18.
"https://ml.wikipedia.org/w/index.php?title=മായിപ്പാടി_കൊട്ടാരം&oldid=3640903" എന്ന താളിൽനിന്ന് ശേഖരിച്ചത്