ചെങ്കള ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെങ്കള ഗ്രാമ പഞ്ചായത്ത്.ഇവിടെയുള്ള മിക്ക ആൾക്കരും കർഷകരാണ്. NH 17 റോഡാണു ഇതിലെ കടന്നു പൊകുന്ന പ്രധാന പാത. കവുങ്ങ്, തെങ്ങ്, കുരുമുളക്,നെല്ല്, വാഴ തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു, കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണു ഇവിടെ.
അതിരുകൾതിരുത്തുക
- തെക്ക് - ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകൾ
- വടക്ക് - ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകൾ
- കിഴക്ക് - കിഴക്ക് മുളിയാർ, കാറഡുക്ക, കുംബഡാജെ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കാസർഗോഡ് നഗരസഭയും, മധൂർ, ചെമ്മനാട് പഞ്ചായത്തുകളും
വാർഡുകൾതിരുത്തുക
1 കല്ലക്കട്ട, 2 അടുക്കം, 3 നെല്ലിക്കട്ട, 4 പിലാക്കട്ട, 5 നാരന്വാടി, 6 അർളടുക്ക, 7 ബാലടുക്ക,8 എടനീർ 9 പാടി, 10 ആലംപാടി, 11 പടിഞ്ഞാർമൂല, 12 തൈവളപ്പ്, 13 ചെർക്കള വെസ്റ്റ്, 14 ചെർക്കള, 15 ബേർക്ക 16 പുലിക്കുണ്ട്, 17 ബേവിഞ്ച, 18 ചേരൂർ, 19 ചെങ്കള, 20 പാണലം, 21 നായന്മാർമൂല ടൗൺ, 22 സിവിൽ സ്റ്റേഷൻ, 23 എരുതുംകടവ്
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 53.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 38,550 |
പുരുഷന്മാർ | 19,607 |
സ്ത്രീകൾ | 18,943 |
ജനസാന്ദ്രത | 717 |
സ്ത്രീ : പുരുഷ അനുപാതം | 966 |
സാക്ഷരത | 79.96% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chengalapanchayat Archived 2016-08-07 at the Wayback Machine.
- Census data 2001