കാറഡുക്ക ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാറഡുക്ക ബ്ളോക്കിൽ ആദൂർ, കാറഡുക്ക വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 41.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാറഡുക്ക ഗ്രാമപഞ്ചായത്ത്.

കാറഡുക്ക ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°33′18″N 75°10′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾപണിയ, മുണ്ടോൾ, മുച്ചിലോട്ട്, മല്ലാവര, മുള്ളെരിയ, ആലന്തടുക്ക, മഞ്ഞംപാറ, ആദൂർ, മിഞ്ചിപദവു, കുണ്ടാർ, കൊട്ടംകുഴി, കാറഡുക്ക, ബളക്ക, മൂടാംകുളം, ബെർലം
വിസ്തീർണ്ണം39.21 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ18,067 (2001) Edit this on Wikidata
പുരുഷന്മാർ • 9,154 (2001) Edit this on Wikidata
സ്ത്രീകൾ • 8,913 (2001) Edit this on Wikidata
സാക്ഷരത നിരക്ക്77.86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140204
LGD കോഡ്221270

അതിരുകൾതിരുത്തുക

  • തെക്ക്‌ - ദേലംപാടി, മുളിയാർ പഞ്ചായത്തുകൾ
  • വടക്ക് - ബെള്ളൂർ പഞ്ചായത്ത്
  • കിഴക്ക് - കർണ്ണാടക സംസ്ഥാനം, ദേലംപാടി പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെങ്കള, കുംബഡാജെ പഞ്ചായത്തുകൾ

സ്ഥാനംതിരുത്തുക

https://www.google.co.in/maps/place/Karadka,+Kerala/@12.5415604,75.126667,14z/data=!3m1!4b1!4m2!3m1!1s0x3ba485660a850303:0x7532d32aeecb514a

വാർഡുകൾതിരുത്തുക

  1. പണിയ
  2. മുണ്ടോൾ
  3. മുള്ളേരിയ
  4. ആലന്തടുക്ക
  5. മുച്ചിലോട്
  6. മല്ലാവര
  7. മിഞ്ചിപ്പദവ്
  8. കുണ്ടാർ
  9. മഞ്ഞംപാറ
  10. ആദൂർ
  11. ബളക്ക
  12. മൂടാംകുളം
  13. കൊട്ടംകുഴി
  14. കാറഡുക്ക
  15. ബേർളം[1]

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 41.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,067
പുരുഷന്മാർ 9154
സ്ത്രീകൾ 8913
ജനസാന്ദ്രത 439
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 77.86%

വിദ്യാഭാസ സ്ഥാപനങ്ങൾതിരുത്തുക

  • കാറഡുക്ക ഗവ ഹയർ സെക്കൻഡറി സ്കൂൾ ആൻഡ് വി എച്ച് എസ് സി
  • മുള്ളേരിയ ഗവ ഹൈസ്കൂൾ
  • ആദൂർ ഗവ ഹൈസ്കൂൾ
  • മുള്ളേരിയ എ യു പി സ്കൂൾ
  • കൊട്ടംകുഴി കെ പി എ എൽ പി സ്കൂൾ
  • മഞ്ഞപ്പാറ ജി എൽ പി എസ് കുണ്ടാർ
  • മുള്ളേരിയ എസ് ജി എ എൽ പി എസ്
  • പണിയെ എ എൽ പി എസ്
  • ചെന്നംകോട് എ എൽ പി സ്കൂൾ

മറ്റു സ്ഥാപനങ്ങൾതിരുത്തുക

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കർമ്മംതൊടി, മുള്ളേരിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. മൃഗാശുപത്രി മുള്ളേരിയയിൽ ഉണ്ട്. സിന്തിക്കേറ്റ് ബാങ്ക് കാടകം സർവ്വീസ് സഹകരണ ബേങ്ക് എന്നിവയും ഇവിടെയുണ്ട്.

പ്രാധാന്യമുള്ള സ്ഥലങ്ങൾതിരുത്തുക

മുള്ളേരിയ പ്രധാന ജംഗ്ഷനും പട്ടണവുമാണ്. ഇവിടെനിന്നും ബദിയഡുക്ക അടൂർ ആദൂർ ബെള്ളൂർ കാസർഗോഡ് പഞ്ചിക്കൽ സുള്ള്യ മെർക്കാറ കുടക് എന്നീ സ്ഥലങ്ങളിലേയ്ക്ക് വാഹനസൗകര്യമുണ്ട്. കുടകിലേയ്ക്ക് 80 കി മീ മാത്രമാണു ദൂരം. കർണ്ണാടക അതിർത്തിയുണ്ട്.

പ്രധാന വ്യക്തികൾതിരുത്തുക

  • പി.എസ്. പുണിഞ്ചിത്തായ

[1][2] പി.എസ്. പുണിഞ്ചിത്തായ അറിയപ്പെടുന്ന ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. ജലച്ചായം മാധ്യമമാക്കിയാണു കൂടുതൽ ചിത്രങ്ങളും വരച്ചത്. എണ്ണച്ചായം പോലുള്ള മറ്റു മാധ്യമങ്ങളും ഉപയോഗിച്ചുവരുന്നു. പ്രകൃതിദൃശ്യങ്ങൾ തനതായ ശൈലിയിൽ വരയ്ക്കുന്നു. ആധുനികചിത്രകലയുടെ പ്രോയോക്താവാണ്. കാരഡുക്കയിൽ കാഞ്ചൻ ഗംഗ കലാഗ്രാമം സ്ഥാപിച്ചു. ഇത് ഒരു റൂറൽ ആർട്ട് ഗാലറി ആണ്. മാത്രമല്ല കലാകാരന്മാർക്ക് ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാനുള്ള സൗകര്യമുണ്ട്. 1997ൽ അദ്ദേഹത്തിനു കർണ്ണാടക ലളിതകലാ അക്കാദമിയുടെ സീനിയർ ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും മുംബൈയിലേയും മാംഗലൂരുവിലേയും മൈസുരുവിലേയും മ്യൂസിയങ്ങളിൽ പുണിഞ്ചിത്തായയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. [3] Archived 2015-12-02 at the Wayback Machine.

  • കൃഷ്ണൻ നായർ

മുൻ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റും കമ്യൂണിസ്റ്റു പാർട്ടി നേതാവും ആയിരുന്നു. അദ്ദേഹം സ്വാതന്ത്ര്യ സമരചരിത്രത്തിലെ കാടകം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാർ ഒളിവിൽ കാടകത്തു (കാറഡുക്ക) വന്ന് താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായിരുന്നു, കൃഷ്ണൻ നായർ.

ചരിത്രപ്രാധാന്യംതിരുത്തുക

സ്വാതന്ത്ര്യസമരകാലത്തെ കാടകം സത്യഗ്രഹം നടന്നത് ഇവിടെയാണ്.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-20.