ഉദുമ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഉദുമ

ഉദുമ
12°26′38″N 75°01′26″E / 12.444°N 75.024°E / 12.444; 75.024
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് - എം. ലക്ഷ്മി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം - 23.54ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ - 32441
ജനസാന്ദ്രത - 1378/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കാസർഗോഡ് ജില്ലയിലെ‌‍, ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ‌ ഉദുമ, ബാര, പള്ളിക്കര 2 എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉദുമ ഗ്രാമ പഞ്ചായത്ത്. 23.54 ചതുരശ്ര കിലോമീറ്റർ വിസ്തീർ‌ണ്ണമുള്ള ഈ പഞ്ചായത്തു രൂപം‌ കൊണ്ടത്‌ 1940 -ൽ‌ ആയിരുന്നു. പിന്നീട്‌ 1962 - ൽ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ‌ നിന്നും‌ പള്ളിക്കര 2 ഈ പഞ്ചായത്തോടു ചേർ‌ക്കുകയുണ്ടായി. ഇപ്പോൾ‌ ഇരുപത്‌ വാർ‌ഡുകളാണ്‌ ഈ പഞ്ചായത്തിനുള്ളത്. 2001 - ലെ സെൻ‌സസ്‌ പ്രകാരം‌ പഞ്ചായത്തിലെ സ്ത്രീ : പുരുഷ അനുപാതം 1108 ആണ്. മൊത്തം‌ സാക്ഷരത 81.62 ശതമാനമാണ്. പഞ്ചായത്തിലെ പുരുഷൻ‌മാരുടെ സാക്ഷരതാനിരക്ക്‌‌ 88.78 ശതമാനവും‌ സ്ത്രീസാക്ഷരതാ നിരക്ക്‌ 75.29 ശതമാനവും‌ ആണ്. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോട്ടിക്കുളം റെയിൽവേസ്റ്റേഷൻ‌ പഞ്ചായത്തിന്റെ വാണിജ്യരം‌ഗത്ത്‌ സജീവസാന്നിധ്യമായി വർത്തിക്കുന്നു. നൂമ്പിൽ പുഴയുടെയും ബേക്കലം പുഴയുടേയും മധ്യേ കിടക്കുന്ന ഉദുമ പഞ്ചായത്ത് പുഴകളും മലകളും, താഴ്‌വരകളും, വയലേലകളും, പടിഞ്ഞാറ് അറബിക്കടലും ഒത്തൊരുമിക്കുന്ന വൈവിധ്യവും‌ സമ്പന്നവുമായൊരു പൈതൃകം അവകാശപ്പെടാവുന്ന ഒരു പഞ്ചായത്താണ്‌. ഉത്സവങ്ങളും, നേർച്ചകളും, പൂരക്കളിയും, ദഫ്‌മുട്ടും‌ ഒപ്പനയും‌ ഈ സംസ്ക്കാരത്തിന്റെ തനിമയാർന്ന വക ഭേദങ്ങളായി ഇന്നും‌ നിലനിൽ‌ക്കുന്നു.

അതിരുകൾ‌

തിരുത്തുക
  1. വടക്ക്: ചെമ്മനാട് പഞ്ചായത്ത്‌
  2. തെക്ക്: പള്ളിക്കര പഞ്ചായത്ത്‌
  3. കിഴക്ക്: പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകൾ‌
  4. പടിഞ്ഞാറ്: അറബിക്കടൽ

പേരിനുപിന്നിൽ‌

തിരുത്തുക

ഐതിഹ്യ പ്രസിദ്ധമായിരുന്ന ഉദയമംഗലം ആണ്‌ ഉദുമ ആയിമാറിയത്. ഉദയമംഗലം എന്നത്‌ ഒദയോത്ത്‌, ഒതോത്ത്‌, എന്നിങ്ങനെ ക്രമേണ ഉദുമയായി മാറുകയാണുണ്ടായത്. ഇന്നും‌ പ്രായമുള്ളവർ‌ ഉദുമയെ ഒതോത്ത്‌ എന്നാണു വിളിച്ചു വരുന്നത്‌. ചില തെയ്യങ്ങളുടെ ഉരിയാടലുകളിലും‌ ഒതോത്ത്‌ എന്നു തന്നെയാണു കണ്ടുവരുന്നത്‌.

ചരിത്രം

തിരുത്തുക

ബേക്കൽ‌ കോട്ട നിർ‌മ്മിച്ചുവന്നു പറയപ്പെടുന്ന ഇക്കേരിവംശത്തിലെ ശിവപ്പനായ്‌ക്ക്‌ കർ‌ണ്ണാടകയിൽ‌ നിന്നും‌ ആളുകളെ കൊണ്ടുവന്ന്‌ ഇവിടെ താമസിപ്പിച്ചിരുന്നു. ഇവരുടെ പിൻ‌മുറക്കാർ‌ ഇന്നും‌ തിരുവക്കോളി, പട്ടത്താനം, മലാംകുന്ന്, മുതിയക്കാൽ എന്നീ പ്രദേശങ്ങളിൽ‌ അധിവസിച്ചു വരുന്നു. ഷേരിഗാരു എന്നറിയപ്പെടുന്ന ഈ ചേരിയക്കാർ (ചേലിയക്കാർ‌) ബേക്കൽ‌കോട്ടയുടെ കാവൽ‌ക്കാരായിരുന്നുവത്രേ. അന്നവർ‌ക്ക്‌ അധിവസിക്കാൻ‌ നൽ‌കിയ ഭൂമിയുടെ അവകാശികളായവർ‌ പിന്നീടു മാറുകയായിരുന്നു. പണ്ട്‌ കോലത്തിരിമാരുടെ കീഴിലായിരുന്നു ഈ പ്രദേശം‌. കോലത്തിരിരാജവം‌ശത്തിന്റെ ഉപവിഭാഗമായ മൂന്നാം‌കൂറിന്റെ ആസ്ഥാനം‌ തന്നെ ഇന്നത്തെ ബേക്കലത്തായിരുന്നു. അന്നത്‌ വേക്കളം‌ എന്നാണ് അറിയപ്പെട്ടിരുന്നത്. അന്നുതന്നെ ബേക്കൽ‌കോട്ടയുടെ പ്രാഗ്‌രൂപം‌ അവിടെ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്‌. ശിവപ്പനായ്‌ക്ക്‌ അതു വിപുലീകരിക്കുകയോ പുതുക്കിപ്പണിയുകയോ ആണു ചെയ്‌തത്‌. ബേക്കൽ‌ കോട്ട പിന്നീട്‌ മൈസൂർ‌ പുലി എന്നറിയപ്പെടുന്ന ടിപ്പു സുൽ‌ത്താൻ‌ പിടിച്ചെടുത്തു. ആ സമയത്ത്‌ പള്ളിക്കരയിലേക്കു വന്നു ചേർ‌ന്നവരാണ് ഹനഫി വിഭാഗത്തിൽ‌ പെട്ട മുസ്‌ളീം‌ങ്ങൾ‌. പടയാളികളായും അനുസാരികളായുമാണിവർ‌ പള്ളിക്കരയിൽ‌ എത്തിച്ചേർ‌ന്നത്‌. ഹിന്ദുസ്ഥാനി മാതൃഭാഷ സംസാരിക്കുന്ന ഹനഫി മുസ്ളീങ്ങൾ അവരുടെ തനിമ നിലനിർത്തിക്കൊണ്ട്‌ ഇന്നും‌ പള്ളിക്കരയിൽ‌ താമസിച്ചുവരുന്നു. ഭൂമിയുടെ ഉടമസ്ഥതയും‌ സമ്പത്തും‌ ജാതിവ്യവസ്ഥയെക്കാൾ‌ സ്വാധീനം‌ ചെലുത്തിപ്പോന്നിരുന്നു. ഭൂമിയുടെ ഭൂരിഭാഗവും‌ ഏതെങ്കിലും‌ ദേവസ്വത്തിനു കീഴിലായിരുന്നു. സാം‌സ്കാരിക സ്ഥാപനങ്ങളായി അന്ന്‌ ക്ഷേത്രങ്ങളും‌ പള്ളികളും‌ ഉണ്ടായിരുന്നു. സവർ‌ണരുടെ ഇടയിൽ‌ കഥകളി നല്ലൊരു വിനോദമായി നിലനിന്നപ്പോൾ‌ അവർ‌ണർ‌ കോൽക്കളി, പൂരക്കളി തുടങ്ങിയ വിനോദങ്ങളുമായി അവരുടെ പൈതൃകം‌ കാത്തുപോന്നിരുന്നു. പൗരാണിക പ്രശസ്തി ഉള്ളതും ഐതിഹ്യങ്ങൾ ഉറങ്ങിക്കിടക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങൾ തറവാട് വീടുകൾ, കാവുകൾ എന്നിവ ഉദുമയുടെ പലഭാഗത്തും‌ ഉണ്ട്.

വിദ്യാഭ്യാസമേഖല

തിരുത്തുക

പഞ്ചായത്തിൽ ഒരു വിദ്യാലയം ആദ്യമായി സ്ഥാപിക്കപ്പെടുന്നത് 1889 ലാണ്. മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബാസൽ മിഷൻ ക്രിസ്ത്യൻ സംഘം മതപ്രചാരണാർത്ഥം ഒരു വിദ്യാലയം ബേക്കലത്ത് മലാം‌കുന്നിൽ‌ സ്ഥാപിക്കുകയായിരുന്നു. കന്നടഭാഷയിലായിരുന്നു അവിടെ അധ്യയനം‌ നടത്തിയിരുന്നത്‌. ഉദുമയിൽ കുടിപ്പള്ളിക്കൂടമായി 1923 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയവും നിരവധി പേർക്ക് വിദ്യാഭ്യാസം നൽകിയ സ്ഥാപനമാണ്. ഉദുമ ഇസ്ളാമിയ സ്കൂൾ അക്കാലത്ത് തന്നെ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്. 1932 ൽ ഇന്നത്തെ ഉദുമ ഗവ. എൽ.പി. സ്കൂൾ ഉദുമ ടൗണിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയുണ്ടായി. തിരുവക്കോളി എൽ. പി. സ്കൂളും ഏതാണ്ട്‌ അതിനോടടുത്തു തന്നെ ആരംഭിക്കുകയുണ്ടായി. ബാരയിൽ ദുർബലവിഭാഗങ്ങൾക്ക് വേണ്ടി സ്ഥാപിതമായ വെൽഫെയർ സ്കൂളാണ് ഗവ. വെൽഫെയർ സ്കൂളായി വളർന്നു വന്നത്.

ഇതും കാണുക

തിരുത്തുക
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌


"https://ml.wikipedia.org/w/index.php?title=ഉദുമ_ഗ്രാമപഞ്ചായത്ത്&oldid=4112548" എന്ന താളിൽനിന്ന് ശേഖരിച്ചത്