നമസ്കാരം Satheesan.vn !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സുഗീഷ് 15:05, 2 ഒക്ടോബർ 2009 (UTC)Reply

വിഷ്ണുക്രാന്തി

തിരുത്തുക

വിഷ്ണുക്രാന്തിയിൽ താങ്കൾ നിർദ്ദേശിച്ചതുപോലെ തിരുത്ത് വരുത്തിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ കണ്ടാൽ താങ്കൾക്കും അവ തിരുത്താവുന്നതാണ്. തെറ്റിപ്പോകുന്നെ ഭയപ്പെടാതെ തിരുത്തലുകൾ‌ നടത്തുക. ആശംസകളോടെ --Vssun (സുനിൽ) 14:12, 8 ഓഗസ്റ്റ് 2010 (UTC)Reply

അവലംബം

തിരുത്തുക

തുടക്കത്തിൽത്തന്നെ, താങ്കൾ എഴുതിച്ചേർക്കുന്ന വിവരങ്ങളോടൊപ്പം, അവലംബം ചേർക്കാൻ താങ്കൾ‌ ശ്രദ്ധിക്കുന്നു എന്ന കാര്യം വളരെ സന്തോഷപ്രദമാണ്. താങ്കൾക്ക് പ്രയോജനപ്രദമായേക്കും എന്ന വിശ്വാസത്തിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടട്ടെ.

  1. അവലംബം ചേർക്കുമ്പോൾ‌ പുസ്തകത്തിന്റെ പേരിനും രചയിതാവിനും പ്രസാധകന്റെ വിവരത്തിനുമൊപ്പം, ഏത് അദ്ധ്യായം, താൾ, ഐ.എസ്.ബി.എൻ. തുടങ്ങിയവയൊക്കെ ചേർക്കാൻ ശ്രമിക്കുക.
  2. അവലംബം ലേഖനത്തിന് മൊത്തമായി നൽകാതെ, താങ്കൾ ചേർക്കുന്ന വരിക്ക് അവസാനമായി നൽകുക. അതിനുള്ള സഹായം, സഹായം:എഡിറ്റിങ് വഴികാട്ടി#അവലംബം എന്ന താളിൽ കൊടുത്തിട്ടുണ്ട്. സംശയമുണ്ടെങ്കിൽ ചോദിക്കുക.
  3. വേറെ അവലംബങ്ങൾ നൽകി എഴുതിയിട്ടുള്ള വാചകങ്ങൾക്കിടയിൽ താങ്കൾ‌ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തതായി ശ്രദ്ധയിൽപ്പെട്ടു. നിലവിലുള്ള വാചകത്തോടൊപ്പമുള്ള അവലംബത്തിന്റെ </ref> ടാഗിനു ശേഷം മാത്രം താങ്കളുടെ വാചകം കൂട്ടിച്ചേർക്കുക.

ഒരു പുതിയ ഉപയോക്താവെന്ന നിലയിൽ ഈ വിക്കി എഴുത്തുരീതികൾ‌ വഴങ്ങാൻ താങ്കൾക്ക് അൽപ്പം ബുദ്ധിമുട്ടാണെന്നറിയാം. എന്നിരുന്നാലും ഇതിൽ സാധ്യമായ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുല്ലോ. സംശയങ്ങൾ ചോദിക്കാനും മടിക്കരുത്. ആശംസകളോടെ. --Vssun (സുനിൽ) 01:56, 11 ഓഗസ്റ്റ് 2010 (UTC)Reply

മലയാളം വായിക്കുന്നതിൽ/എഴുതുന്നതിൽ ഉള്ള പ്രശ്നം

തിരുത്തുക

താങ്കൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ എന്നിവ ഏതെന്ന് പറയുകയാണെങ്കിൽ ഇക്കാര്യത്തിൽ സഹായിക്കാമായിരുന്നു. --Vssun (സുനിൽ) 02:13, 12 ഓഗസ്റ്റ് 2010 (UTC)Reply

Hi Satheesan.vn , I am writing here in English as you have mentioned problem in reading Malayalam in your computer. If you are using WinXp, better use Firefox for windows as browser. First you download the Anjalioldlipi font from here. Ensure that you have installed the AnjaliOldlipi in your computer. Now install firefox if not installed. Once the firefox is installed, then go to Tools>Options from the Menu. Click on Content tab, Click on Advanced under Fonts& Colors , select Fonts for Malayalam as AnjaliOldlipi. This should solve your problem in seeing the Chillu charactors.--RameshngTalk to me 17:16, 12 ഓഗസ്റ്റ് 2010 (UTC)Reply

രമേഷിന്റെ നിർദ്ദേശമനുസരിച്ച് ഫയർഫോക്സും അഞ്ജലിയും ഇൻസ്റ്റോൾ ചെയ്തുവോ? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. --Vssun (സുനിൽ) 15:58, 13 ഓഗസ്റ്റ് 2010 (UTC)Reply

താങ്കൾ വീണ്ടും എഴുതാൻ തുടങ്ങിയതു കണ്ടപ്പോൾ വളരെ സന്തോഷം. --Vssun (സുനിൽ) 15:59, 14 ഓഗസ്റ്റ് 2010 (UTC)Reply

‌‌:ഇന്റെർനെറ്റ് എക്സ്പ്ലൊറർ ശരിയായി. ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നന്ദി. ‌- സതീശൻ.വി.എൻ.

സംവാദം:നാഗദന്ദി

തിരുത്തുക

സംവാദം:നാഗദന്ദി കാണുക--Vssun (സുനിൽ) 15:55, 25 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:പു.jpg

തിരുത്തുക

പ്രമാണം:പുളിയാറൽ.jpg എന്ന ചിത്രത്തിന്റെ വിവരണം, ഉറവിടം, രചയിതാവ്, അനുമതി എന്നിവ ചേർക്കുമല്ലോ? --Vssun (സുനിൽ) 03:00, 26 ഓഗസ്റ്റ് 2010 (UTC)Reply

ചിത്രത്തിന്റെ പേര് പുളിയാറൽ എന്നാക്കിയിട്ടുണ്ട്. --കിരൺ ഗോപി 05:01, 29 ഓഗസ്റ്റ് 2010 (UTC)Reply

കരിവേലം

തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കരിവേലം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- കിരൺ ഗോപി 17:16, 29 ഓഗസ്റ്റ് 2010 (UTC)Reply

താങ്ങളുടെ സം വാദ താളിൽ ഒരു ക്റിപ്പു ഇട്ടിരുന്നു.സേവ് ആയോ എന്നു സംശയം. ഇല്ലെങ്കിൽ മറുകുറിപ്പിടണം. Satheesan.vn 16:28, 31 ഓഗസ്റ്റ് 2010 (UTC)Reply

ആശംസകൾ

തിരുത്തുക

താങ്കളുടെ എഡിറ്റുകൾ അടുത്തിടെയാണ്‌ ശ്രദ്ധിച്ചത്. നന്നാകുന്നുണ്ട്. ആശംസകൾ --റസിമാൻ ടി വി 18:01, 30 ഓഗസ്റ്റ് 2010 (UTC)Reply

കരിവേലം

തിരുത്തുക

കരിവേലം എന്ന ലേഖനം ആവശ്യത്തിന്‌ വിവരങ്ങളില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:24, 31 ഓഗസ്റ്റ് 2010 (UTC)Reply

ഞാൻ പതുക്കെ ശരിയാക്കാം. സമയം, റ്റൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒക്കെയാണു് കാരണങ്ങൾ. കുറെ പുസ്തകങ്ങൾ വീട്ടിലും ഞാൻ ജോലിയുമായി അകലെ ലോഡ്ജിലും. അതിനിടെ നീക്കം ചെയ്താലും സാരല്ല്യ. പതുക്കെ ശരിയാക്കാം.‌Satheesan.vn 16:25, 31 ഓഗസ്റ്റ് 2010 (UTC)Reply

കുഴപ്പമില്ല, സമയം കിട്ടുന്ന മുറയ്ക്ക് പൂർത്തിയാക്കുക. സഹായങ്ങൾക്ക് വേണ്ടി ഇവിടെ ഇഷ്ടം പോലെ ആൾക്കാരുണ്ട്. കരിവേലം വികസിപ്പിക്കാൻ ഞാനും കൂടാം --കിരൺ ഗോപി 17:54, 31 ഓഗസ്റ്റ് 2010 (UTC)Reply

ദന്തവും ഗന്ധവും

തിരുത്തുക

ഒരു സംശയം ശ്രദ്ധിക്കുക. --Vssun (സുനിൽ) 12:25, 4 സെപ്റ്റംബർ 2010 (UTC)Reply

മുകളിലെ കണ്ണിയിൽ അല്പം വിശദീകരണം കൂടി തരാമോ? --Vssun (സുനിൽ) 02:16, 5 സെപ്റ്റംബർ 2010 (UTC)Reply

കുറിപ്പ് ദന്തപ്പാല സംവാദത്തിലൂണ്ട്Satheesan.vn 15:03, 27 സെപ്റ്റംബർ 2010 (UTC)Reply

ചിത്രശാല

തിരുത്തുക

ലേഖങ്ങളിൽ എങ്ങിനെ ചിത്രം ചേർക്കണം എന്ന രീതി ഇവിടെ ഉണ്ട്. ചിത്രശാല ചേർക്കുനതിന് പലകപ്പ‌യ്യാനി എന്ന താളിൽ നടത്തിയ തിരുത്ത് ശ്രദ്ധിച്ചാൽ മനസ്സിലാകും. സംശയം വല്ലതുമുണ്ടങ്കിൽ ചോദിക്കാം; ലേഖനങ്ങൾ നിലവാരം പുലർത്തുന്നു, ആശംസകളോടെ --കിരൺ ഗോപി 18:57, 5 സെപ്റ്റംബർ 2010 (UTC)Reply

നന്ദി. അറിവുകൾക്കു നന്ദി Satheesan.vn 15:30, 6 സെപ്റ്റംബർ 2010 (UTC)Reply

ഡോളായന്ത്രവിധി

തിരുത്തുക

ഡോളായന്ത്രവിധി എന്ന ലേഖനത്തിന് ഒരു ആമുഖം എഴുതാമോ? --Vssun (സുനിൽ) 14:49, 13 സെപ്റ്റംബർ 2010 (UTC)Reply

ഔഷധ സസ്യങ്ങളെ ഒന്നു ശരിയാക്കീട്ട് അടുത്തതിലേക്ക് കടക്കാം. Satheesan.vn 14:33, 14 സെപ്റ്റംബർ 2010 (UTC)Reply

ആടലോടകം

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Adalotakam12.jpg കാണുക. --Vssun (സുനിൽ) 03:32, 17 സെപ്റ്റംബർ 2010 (UTC)Reply

കുറിപ്പ് ആടലോടകം സംവാദ താളിലുണ്ട്.Satheesan.vn 09:48, 25 സെപ്റ്റംബർ 2010 (UTC)Reply

മുകളിലെ ലിങ്ക് ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ. --Vssun (സുനിൽ) 09:50, 25 സെപ്റ്റംബർ 2010 (UTC)Reply
പുതിയ കുറിപ്പ് ശ്രദ്ധിക്കുമല്ലൊ.Satheesan.vn 10:07, 25 സെപ്റ്റംബർ 2010 (UTC)Reply

വിശദീകരണത്തിന് നന്ദി. ചിത്രത്തിന്റെ തെളിച്ചം വർദ്ധിപ്പിച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൊള്ളില്ലെങ്കിൽ പഴയ വെർഷനിലേക്ക് മാറ്റാം. --Vssun (സുനിൽ) 07:26, 26 സെപ്റ്റംബർ 2010 (UTC)Reply

നന്നായിട്ടുണ്ട്. നന്ദി ‌Satheesan.vn 15:05, 27 സെപ്റ്റംബർ 2010 (UTC)Reply

അയ്യപ്പന

തിരുത്തുക

സംവാദം:അയ്യപ്പന കാണുക. --Vssun (സുനിൽ) 08:18, 17 സെപ്റ്റംബർ 2010 (UTC)Reply


കുറിപ്പ് അയ്യപ്പന സംവാദ താളിലുണ്ട്.Satheesan.vn 09:47, 25 സെപ്റ്റംബർ 2010 (UTC)Reply

സംവാദം:കർപ്പൂര തുളസി

തിരുത്തുക

സംവാദം:കർപ്പൂര തുളസി കാണുക. --Vssun (സുനിൽ) 04:10, 25 സെപ്റ്റംബർ 2010 (UTC)Reply

കുറിപ്പ് കർപ്പൂര തുളസി സംവാദ താളിലുണ്ട്.Satheesan.vn 09:46, 25 സെപ്റ്റംബർ 2010 (UTC)Reply

കേരളത്തിലെ പക്ഷികളുടെ പട്ടിക

തിരുത്തുക

പലതിനും മലയാളത്തിൽ പേരുകളില്ലേ?--പ്രവീൺ:സംവാദം 14:38, 19 ഒക്ടോബർ 2010 (UTC)Reply

പലതിനും മലയാളത്തിൽ പേരുകളില്ല. എന്നാൽ ഇനിയും മലയാളത്തിൽ പേരുകളുള്ളവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമയം കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നുണ്ട്. Satheesan.vn 17:03, 19 ഒക്ടോബർ 2010 (UTC)Reply

വഷളച്ചീര

തിരുത്തുക

വഷളച്ചീര എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 12:35, 20 ഒക്ടോബർ 2010 (UTC)Reply

വിരോധമില്ല. . നയങ്ങൾക്ക് എതിരായ ഒന്നു് നീക്കം ചെയ്യേണ്ടതു തന്നെ. Satheesan.vn 18:09, 20 ഒക്ടോബർ 2010 (UTC)Reply

നീല‌മ്പരണ്ട

തിരുത്തുക

നീല‌മ്പരണ്ട എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:00, 20 ഒക്ടോബർ 2010 (UTC)Reply

വിരോധമില്ല. പിന്നീട് സമയം കിട്ടുമ്പോൾ ശരിയാക്കിക്കൊള്ളാം. നയങ്ങൾക്ക് എതിരായ ഒന്നു് നീക്കം ചെയ്യേണ്ടതു തന്നെ. Satheesan.vn 18:08, 20 ഒക്ടോബർ 2010 (UTC)Reply

മാഷെ കുറച്ച് വിവരങ്ങൾ എങ്കിലും ചേർക്കാൻ ശ്രമിക്കാമോ? തലക്കെട്ട് മാത്രമായുള്ള ലേഖങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ്, താങ്കൾ സാവധാനം വിവരങ്ങൾ ചേർത്താലും മതിയാകും, ലേഖനത്തിൽൽ ഫലകം കിടക്കുന്നത് കൊണ്ട് കുഴപ്പമ്മില്ല. ധൈര്യമായി വിവരങ്ങൾ ചേർക്കൂ ആശംസകളോടെ --കിരൺ ഗോപി 18:15, 20 ഒക്ടോബർ 2010 (UTC)Reply
സുഹൃത്തെ, ഇപ്പോൾ ഒന്നു രണ്ടാഴ്ച്യ്ക്ക് തിരക്കായ കാരണം പറ്റില്ലെന്നേയുള്ളു. ചിത്രം കണ്ടാൽ തിരിച്ചറിയുന്നവരുണ്ടെങ്കിൽ കൂടുതൽ ചേർക്കട്ടെ എന്നു തോന്നി.

വിക്കിപീഡിയയിൽ കിട്ടുന്ന ചിത്രങ്ങൾ എവിടെ സൂക്ഷിക്കുന്നു? ഞാൻ അപ്‌ലോഡ് ചെയ്ത ചിത്രം അക്ഷരതെറ്റുണ്ടെങ്കിൽ ലിങ്ക് ചെയ്യാനാവുന്നില്ല. അതിന് എന്തു ചെയ്യാനാവും? Satheesan.vn 17:00, 22 ഒക്ടോബർ 2010 (UTC)Reply

കണ്ണൂർ പഠനശിബിരം

തിരുത്തുക

2010 ഒക്ടോബർ 30-നു കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപഠനശിബിരത്തിൽ താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പഠനശിബിരത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ പഠനശിബിരത്തിന്റെ താൾ കാണുക. ആശംസകളോടെ --Anoopan| അനൂപൻ 07:47, 21 ഒക്ടോബർ 2010 (UTC)Reply

പങ്കെടുക്കുന്നുണ്ട്. Satheesan.vn 17:03, 22 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Kodithuva -l2.jpg

തിരുത്തുക

പ്രമാണം:Kodithuva -l2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:35, 24 ഒക്ടോബർ 2010 (UTC)Reply

ചിത്രം സ്വയം സ്കാൻ ചെയ്തതാണ്. ഉടമസ്ഥാവകാശം ചേർക്കാൻ വിട്ടുപോയതിനും താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നുSatheesan.vn 15:10, 25 ഒക്ടോബർ 2010 (UTC)Reply

സമയത്തിനൊന്നും ഇപ്പൊ പഴയ വില ഇല്ലെന്നേ :). ആ ചിത്രത്തിന്റെ {{വിവരങ്ങൾ}} എന്ന ഫലകത്തിൽ ഉള്ള കാര്യങ്ങൾ പൂരിപ്പിച്ചാൽ ചിത്രം നിലനിർത്താവുന്നതേ ഉള്ളൂ. പക്ഷെ ഇതൊന്നും ഇല്ലാതെ ഒരുപാടു കാലം ചിത്രം നിലനിർത്താൻ പറ്റില്ല. --ശ്രീജിത്ത് കെ (സം‌വാദം) 05:00, 26 ഒക്ടോബർ 2010 (UTC)Reply
ഒപ്പം ലൈസൻസും ചേർക്കുമല്ലോ? --കിരൺ ഗോപി 05:04, 26 ഒക്ടോബർ 2010 (UTC)Reply
വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയാകുമല്ലൊ Satheesan.vn

മതിയാകും --കിരൺ ഗോപി 14:46, 26 ഒക്ടോബർ 2010 (UTC)Reply

സംവാദം:കൊടിത്തൂവ കണ്ട് കൂടുതൽ അഭിപ്രായങ്ങൾ പങ്കവെക്കാമോ? --Vssun (സുനിൽ) 17:19, 28 ഒക്ടോബർ 2010 (UTC)Reply

അഭിപ്രായം കൊടിത്തൂവ സംവാദം പേജിൽ കൊടുത്തിട്ടുണ്ട്Satheesan.vn 09:24, 31 ഒക്ടോബർ 2010 (UTC)Reply

ലൈസൻസ്

തിരുത്തുക

താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾക്കൊന്നിനും ലൈസൻസ് കാണുന്നില്ല. ഉദാഹരണത്തിന് ഈ ലിസ്റ്റ് കാണുക. പ്രമാണം:Vashala cheera 127.jpg, പ്രമാണം:Vishnukraanthi3.jpg, പ്രമാണം:Uzhinja78.jpg, പ്രമാണം:Thulasi s (2).jpg, പ്രമാണം:Thrikolpa konna 25.jpg, ... ഇവയ്ക്കെല്ലാം ലൈസൻസ് കൊടുക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.

താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക ഇവിടെ കാണാം. [1]. അതിൽ Tags എന്ന കോളത്തിൽ ലൈസൻസ് ഇല്ലാത്ത ചിത്രങ്ങളിൽ ലൈസൻസ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിവരണം ഇല്ലാത്തവ എന്ന് കാണുന്നവയിൽ ഒരു ചെറു വിവരണവും നൽകാൻ താത്പര്യപ്പെടുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 18:32, 29 ഒക്ടോബർ 2010 (UTC)Reply

ഉടൻ ശരിയാക്കാംSatheesan.vn 09:21, 31 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Vishnukraanthi3.jpg

തിരുത്തുക

പ്രമാണം:Vishnukraanthi3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:26, 2 നവംബർ 2010 (UTC)Reply

പ്രമാണം:Uzhinja78.jpg

തിരുത്തുക

പ്രമാണം:Uzhinja78.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:26, 2 നവംബർ 2010 (UTC)Reply

അനുമതി കൊടുത്തിട്ടുണ്ട്.

പ്രമാണം:Thulasi s (2).jpg

തിരുത്തുക

പ്രമാണം:Thulasi s (2).jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:27, 2 നവംബർ 2010 (UTC)Reply

അനുമതി കൊടുത്തിട്ടുണ്ട്.

പ്രമാണം:Thrikolpa konna 25.jpg

തിരുത്തുക

പ്രമാണം:Thrikolpa konna 25.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:27, 2 നവംബർ 2010 (UTC)Reply

അനുമതി കൊടുത്തിട്ടുണ്ട്.

പ്രമാണം:Paathiri 57.jpg

തിരുത്തുക

പ്രമാണം:Paathiri 57.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:28, 2 നവംബർ 2010 (UTC)Reply

അനുമതി കൊടുത്തിട്ടുണ്ട്.

അവലംബം

തിരുത്തുക

ഊരം ഇതിനു ഇംഗ്ലീഷ്‌വിക്കി അവലംബമായി ചേർത്തിരിക്കുന്നു. അങ്ങനെ ചെയ്യുവാൻ പാടുള്ളതല്ലല്ലോ?. Rojypala 15:05, 4 നവംബർ 2010 (UTC)Reply

അറിയില്ലായിരുന്നു. നമുക്കതു മാറ്റാം Satheesan.vn

കൊടിത്തൂവ

തിരുത്തുക

ഇത് ഒന്ന് കാണുമല്ലോ --Arayilpdas 17:03, 4 നവംബർ 2010 (UTC)Reply

കൊടിത്തൂവയുടെ പൂവ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ആ ലിങ്കിലും പറയുന്നു പടരുന്ന ചെടിയാണെന്ന്്. ചെടി കണ്ടാൽ തിരിച്ചറിയാം. കൂടാതെ ഒരു സസ്യ വിദഗ്ദനല്ലെന്നു ഓർമിപ്പിക്കട്ടെ Satheesan.vn 16:24, 5 നവംബർ 2010 (UTC)Reply

തൃശ്ശൂർ

തിരുത്തുക

ഇവിടെ ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 19:40, 5 നവംബർ 2010 (UTC)Reply

വികസിപ്പിക്കുക

തിരുത്തുക

ദയവായി താങ്കൾ തുടക്കമിട്ട ഔഷധസസ്യങ്ങളുടെ താളുകളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.

ലേഖനങ്ങളിൽ ചിത്രം ചേർക്കുന്നതിനെപ്പറ്റി അറിയുന്നതിനായി ഈ താൾ കാണുക --അഖിൽ ഉണ്ണിത്താൻ 04:32, 7 നവംബർ 2010 (UTC)Reply

തഗരം/തകരം

തിരുത്തുക

താങ്കൾ തുടങ്ങിയ തഗരം/തകരം എന്ന ലേഖനം കണ്ടു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു.

  1. വിക്കിപീഡിയയിൽ ഉപതാളുകൾക്കായി ഉപയോഗിക്കുന്ന / ചിഹ്നം ലേഖനങ്ങളുടെ പേരിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രണ്ടു പേരിൽ അറിയപ്പെടുന്ന ഒന്നിനെക്കുറീച്ചുള്ള ലേഖനമാണെങ്കിൽ താൽപര്യമുള്ള ഒരു പേരിൽ ലേഖനം തുടങ്ങുക. രണ്ടാമത്തെ പേര് തിരിച്ചുവിടൽ ആക്കി നൽകുക. തിരിച്ചുവിടലിനെക്കുറീച്ചുള്ള കൂടുതൽ വിവരങ്ങൾ സഹായം:എഡിറ്റിങ് വഴികാട്ടി#തിരിച്ചുവിടൽ എന്ന താളിൽ ലഭ്യമാണ്. ഈ ലേഖനത്തെ തഗരം എന്ന പേരിലാക്കിയിട്ടുണ്ട്. തകരം എന്നതിൽ നിന്നും തിരിച്ചുവിടലും നൽകിയിട്ടുണ്ട്.
  2. ലേഖനങ്ങൾ വെറൂം പട്ടിക മാത്രമാക്കാതെ കുറച്ചു വിവരങ്ങൾ ഗദ്യരൂപത്തിൽ ചേർക്കാൻ ശ്രമിക്കുക.

ആശംസകളോടെ --Vssun (സുനിൽ) 10:47, 7 നവംബർ 2010 (UTC)Reply

ആദ്യം നീലിപ്പിക്കാം പിന്നെ കനപ്പെടുത്താം എന്നുവച്ചു. സഹായങ്ങൾക്ക് നന്ദി. ഇനി ശ്രദ്ധിക്കാം. പലതും പഠിച്ചു വരുന്നേയുള്ളു. Satheesan.vn 10:52, 7 നവംബർ 2010 (UTC)Reply

സഹായം:ലേഖനങ്ങളുടെ എണ്ണം

തിരുത്തുക

സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ. അതൊരിക്കലും ഒരു ശല്യമായി തോന്നാറില്ല. :)

പ്രധാന താളിൽ ലേഖനങ്ങളുടെ എണ്ണം കൃത്യമായെത്താൻ കുറച്ചു സമയം എടുക്കുന്നതായി കാണാറുണ്ട്. ആകെയുള്ള ലേഖനങ്ങളുടെ എണ്ണം കൃത്യമായറിയാൻ പ്രധാന താളിലെ ലേഖനങ്ങളുടെ എണ്ണത്തിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്ന പ്രത്യേകം:സ്ഥിതിവിവരം എന്ന താളിലെ ലേഖനങ്ങളുടെ എണ്ണം നോക്കിയോ അല്ലെങ്കിൽ എന്ന കണ്ണിയിലെ ;good എന്നതിനു നേരെയുള്ള വില നോക്കിയോ കാണാവുന്നതാണ്.--Anoopan| അനൂപൻ 17:17, 7 നവംബർ 2010 (UTC)Reply

സംവാദം:നാഗദന്ദി

തിരുത്തുക
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:നാഗദന്ദി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 18:12, 7 നവംബർ 2010 (UTC)Reply

പ്രമാണം:Vashala cheera 127.jpg

തിരുത്തുക

പ്രമാണം:Vashala cheera 127.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:10, 9 നവംബർ 2010 (UTC)Reply

പ്രമാണാത്തിൽ മാറ്റങ്ങൾ വരുത്തിയിടുണ്ട്.Satheesan.vn 03:58, 10 നവംബർ 2010 (UTC)Reply

Image:Vishnukraanthi3.jpg

തിരുത്തുക
Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Vishnukraanthi3.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 06:44, 9 നവംബർ 2010 (UTC)Reply
തിരുത്തിയിട്ടുണ്ട് Satheesan.vn 03:59, 10 നവംബർ 2010 (UTC)Reply

ഒറ്റ വരി ലേഖനങ്ങൾ

തിരുത്തുക

താങ്കൾ ഒറ്റ വരി ലേഖനങ്ങൾ വളരെയധികം ഉണ്ടാക്കിക്കാണുന്നു. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലല്ല, ഗുണനിലവാരം വർധിപ്പിക്കുന്നതിലാണ് മലയാളം വിക്കിപീഡിയ ഊന്നൽ നൽകുന്നതെന്ന് അറിയാമല്ലോ. നിഘണ്ടുനിർവചനരീതി ഒഴിവാക്കി ദയവായി, ലേഖനങ്ങൾ എഴുതുമ്പോൾ വിഷയവുമായി ബന്ധപ്പെട്ട 5-6 പ്രസക്തവാക്യങ്ങളെങ്കിലും എഴുതാൻ ശ്രദ്ധിക്കുക; അവലംബം നൽകാനും. വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ പരിശോധിച്ച് താങ്കൾക്ക് വികസിപ്പിക്കാനാവുന്ന ലേഖനങ്ങളിൽ ശ്രദ്ധിക്കുമെന്നും കരുതട്ടെ. ആശംസകൾ--തച്ചന്റെ മകൻ 19:25, 9 നവംബർ 2010 (UTC)Reply

ലേഖനങ്ങൾക്കുള്ള വ്യക്തമായ നിർദ്ദേശങ്ങൾ എവിടെ കാണും? ഒരോ ലേഖനവും എങ്ങിനെ വേണമെന്ന് വ്യക്തതയോടെ സഹായം പേജിലൊ മറ്റൊ ചേർക്കുക. പുതുതായി തുടങ്ങുന്നവർക്ക് ലേഖനം ചേർക്കണോ വേണ്ടയോ എന്നു മുമ്പെ തീരുമാനിക്കമല്ലൊ. സമയം കളയേണ്ടല്ലൊ. ഗുണനിലവാരം വർധിപ്പിക്കുന്നതിലാണ് മലയാളം വിക്കിപീഡിയ ഊന്നൽ നൽകുന്നതെന്ന് അറിയാമല്ലോഎന്നു താങ്കൾ പറഞ്ഞിരുന്നല്ലൊ. ഈ ഊന്നൽ എവിടെ നിന്നണ് മൻസ്സിലാക്കേണ്ടത്? ഞാൻ കണ്ട പല ലേഖനങ്ങളും ഇങ്ങിനെ തുടങ്ങിയതും പിന്നീട് വികസിപ്പിച്ചതുമാണ്. എല്ലാവർക്കും വികസിപ്പിക്കമല്ലൊ. ഞാൻ വിക്കിപീഡിയയിൽ തിരുത്തൽ തുടങ്ങിയതു തന്നെ ഞാൻ അന്വേഷിച്ച ചില ലേഖനങ്ങൾ ഇത്തരം ശൂഷ്ക ലേഖനങ്ങൾ കണ്ടതുകൊണ്ടാണ്. പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവലംബം കൂടി ചേർക്കുക. പുതുതായി വരുന്നവരെ വ്യക്തതയോടെ തിരുത്തുക. കൂടുതൽ സഹായം പ്രതീക്ഷിച്ചുകൊണ്ട്. Satheesan.vn 04:14, 10 നവംബർ 2010 (UTC)Reply
പ്രിയ സതീശൻ തച്ചന്റെ മകൻ പറഞ്ഞത് മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾ പൊതുവേ കൈക്കൊണ്ടിരിക്കുന്ന ഒരു നിലപാടാണ്. ഒരു വരി ഉപയോഗിച്ച് ഒരു ലേഖനം സൃഷ്ടിച്ച് വെയ്ക്കുമ്പോൾ ആ ലേഖനത്തിൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നവരാർക്കും അതൊരു ഗുണവും നൽകുകയില്ല. ഒരു ലേഖനത്തിൽ അടിസ്ഥാന വിവരങ്ങളെങ്കിലും ഉൾപ്പെടുത്തി സൃഷ്ടിക്കുന്നതാണ് വിജ്ഞാനകോശം എന്ന നിലയ്ക്ക് വിക്കിപീഡിയയ്ക്ക് ഗുണകരം. ആശംസകൾ--പ്രവീൺ:സംവാദം 08:28, 10 നവംബർ 2010 (UTC)Reply
ഞാൻ ഉദ്ദേശിച്ചതു് എന്താണെന്നു് വ്യക്തമായില്ലെന്ന് തോന്നുന്നു. വിക്കിപീഡിയയിലെ ഉപയോക്താക്കൾ പൊതുവെ കൈകൊണ്ടിരിക്കുന്ന നിലപാട് എങ്ങിനെയാണ് പുതിയതായി തുടങ്ങുന്ന ഒരാൾക്ക് അറിയാൻപറ്റും? അങ്ങിനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് പുതിയ ഉപയോക്താക്കൾക്ക് ആദ്യം അയക്കുന്ന മെയിലിലോ സഹായം താളിലൊ ഉൾപ്പെടുത്തണം. താങ്കളെങ്കിലും അതിനു വേണ്ടതു ചെയ്യുമല്ലൊ. നമുക്ക് മലയാളം വിക്കിപീഡിയയെ ശക്തിമത്താക്കാം. ഞാൻ ചേർത്ത രണ്ടുവരി (ഒറ്റ വരിയല്ല) ലേഖനങ്ങൾ കുറച്ചു സമയത്തിനുള്ളിൽ ഞാൻ തന്നെ ശരിയാക്കും. വേറെ ആരെങ്കിലും തിരുത്തുമെങ്കിൽ ആവട്ടെ. Satheesan.vn 13:34, 10 നവംബർ 2010 (UTC)Reply

പൊതുനിലപാടല്ലേ സതീശാ ഇങ്ങനെ ഓരോരുത്തരായി പറയുമ്പഴും കിട്ടുന്നത് :)--പ്രവീൺ:സംവാദം 18:16, 11 നവംബർ 2010 (UTC)Reply

ഇനിയും പറയുന്നതു് മനസ്സിലാവാത്തതെന്താ? ഒരു പൊതുസ്ഥലത്തു കൊടിത്താൽ എല്ലാവർക്കും ഉപകാരമാവുമല്ലൊ. പിന്നെ ഒരോരുത്തർക്കും വേറെ വേറെ സംവാദം കൊടുക്കേണ്ടി വരില്ലല്ലൊ.പ്രവീണെ, താങ്കൾക്ക് പൊതു നിലപാട് എവിടെ നിന്നു് കിട്ടുന്നു? അവലംബം പറയൂ. ഇതു വരെ ഇല്ലെങ്കിൽ അതിന് ശ്രമിക്കുന്നത് നന്നായിരിക്കും.( താങ്കളുടെ മറുപടിയിൽ നിന്നും അത്തരമൊന്ന് നിലവിലില്ലെന്ന് മനസ്സിലാവുന്നുണ്ട്). Satheesan.vn 03:40, 12 നവംബർ 2010 (UTC)Reply
നിലവിലുണ്ടെന്നു മാത്രമല്ല, വിക്കിപീഡിയ ഒരു നിഘണ്ടുവല്ല എന്നത് വിക്കിപീഡിയയുടെ (മലയാളത്തിൽ മാത്രമല്ല) അടിസ്ഥാനനയവുമാണ്. വായിച്ചുനോക്കുക. വിശദമായ നയം ഇവിടെ.
അങ്ങിനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് പുതിയ ഉപയോക്താക്കൾക്ക് ആദ്യം അയക്കുന്ന മെയിലിലോ സഹായം താളിലൊ ഉൾപ്പെടുത്തണം.
താങ്കളുടെ സംവാദത്താളിലെ സ്വാഗതക്കുറിപ്പിലെ സഹായം:കീഴ്‌വഴക്കം, വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ, തുടങ്ങിയ കണ്ണികളിലെല്ലാം വിക്കിപീഡിയ എന്താണെന്നും നയങ്ങളെന്താണെന്നുമൊക്കെ വിശദീകരിക്കുന്നുണ്ടല്ലോ.
ഞാൻ കണ്ട പല ലേഖനങ്ങളും ഇങ്ങിനെ തുടങ്ങിയതും പിന്നീട് വികസിപ്പിച്ചതുമാണ്.
പുതിയതായി വരുന്നവർ ഒറ്റ വരി ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് പലപ്പൊഴും വിക്കിയിൽ പ്രവേശിക്കുന്നത്. ഒറ്റ വരി ലേഖനങ്ങൾ അക്കാരണത്താൽ മായിക്കരുത് എന്ന നയമുണ്ടായത് അത്തരം സംഭാവനകളെ അവഗണിക്കുന്നത് ശരിയല്ലെന്നു കണ്ടുകൊണ്ടാണ്. എന്നാൽ താങ്കൾ പുതിയതല്ലെന്നും താങ്കളോട് ഇക്കാര്യം മുമ്പ് സൂചിപ്പിച്ചിട്ടുണ്ടെന്നും അത് പാലിക്കപ്പെട്ടില്ലെന്നും കണ്ടപ്പോഴാണ് കുറിപ്പിട്ടത്.
ഞാൻ ചേർത്ത രണ്ടുവരി (ഒറ്റ വരിയല്ല) ലേഖനങ്ങൾ കുറച്ചു സമയത്തിനുള്ളിൽ ഞാൻ തന്നെ ശരിയാക്കും.
ഒറ്റ വരി എന്നത് എത്ര ഫുൾസ്റ്റോപ്പുണ്ടെന്നു നോക്കിയല്ല പറയുന്നത്. ഒരു വിജ്ഞാനകോശലേഖനത്തിനു വേണ്ട മിനിമം വിവരങ്ങൾ ഇല്ലാത്ത ലേഖനങ്ങളെയാണ് അക്കൂട്ടത്തിൽപ്പെടുത്തുന്നത്. രണ്ടു വരിയായാലോ എന്ന് ചോദ്യത്തിന് ഇത് വായിക്കുക. ഇതും ഉപകാരപ്പെടും. താങ്കൾ തുടങ്ങിവെച്ച കണ്ണികളെല്ലാം നീലിപ്പിക്കുകയാണ് താങ്കളുടെ ലക്ഷ്യം എന്നു തോന്നുന്നു. അത് വിക്കിപീഡിയ ഉപയോഗിക്കുന്നവർക്ക് യാതൊരുപകാരവും ചെയ്യില്ലെന്ന് ഓർക്കുക. ഉദാഹരണത്തിന് താങ്കൾ ചേർത്ത ഭൂഗർഭ ഖനനം എന്ന ലേഖനം(?) നോക്കുക. പേരിൽനിന്ന് ഊഹിക്കാവുന്നതിലധികമൊന്നും ആ ലേഖനത്തിൽനിന്ന് കിട്ടുന്നില്ല. ഇതൊരു നിഘണ്ടുനിർവചനം മാത്രമാണ്. താങ്കൾ ചേർത്ത നൂറോളം ലേഖനങ്ങളിൽ വലിയൊരു ശതമാനം നിഘണ്ടുനിർവചനമാണ്. വികസിച്ചോളും എന്ന വിചാരം ഒരിക്കലും ഗുണകരമല്ല.

നേരെ മറിച്ച് സൂരജ് എന്ന ഉപയോക്താവ് ആദ്യംതന്നെ ചേർത്ത ആസ്മ എന്ന ലേഖനം കാണുക. വിഷയവുമായി ബന്ധപ്പെട്ട് വിവരമന്വേഷിക്കുന്ന ഒരാൾക്ക് ആ ലേഖനം വളരെ ഉപകാരപ്പെടുന്നു. താങ്കളുടേത് വളരെ അപര്യാപ്തവുമാകുന്നു. q:സൂകരപ്രസവന്യായം വിക്കിപീഡിയയ്ക്ക് നയമായി സ്വീകരിക്കാൻ വിഷമമുണ്ട്.

താങ്കൾക്ക് നയങ്ങളെക്കുറിച്ച് ധാരണയില്ലാതിരുന്നതുകൊണ്ടാണെന്നും, വ്യക്തമായെന്നും, ഇനി ആവർത്തിക്കില്ലെന്നും വിശ്വസിക്കുന്നു. താങ്കളിൽനിന്ന് മികച്ച ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. എന്തു സഹായവും ആവശ്യപ്പെടാൻ മടിക്കേണ്ടതില്ല.--തച്ചന്റെ മകൻ 13:36, 12 നവംബർ 2010 (UTC)Reply

നിഘണ്ടു സ്വഭാവമുള്ള ഒരു താൾ ധാരാളം പേർ തിരുത്തി തിരുത്തി ഉടനേ വിജ്ഞാനകോശ ലേഖനമാക്കാൻ മലയാളം വിക്കിപീഡിയയിൽ അത്രയധികം ഉപയോക്താക്കൾ ഇല്ലെന്ന് താങ്കൾക്കറിയാമായിരിക്കുമല്ലോ. വിജ്ഞാനകോശമെന്ന നിലയ്ക്ക് പ്രാഥമിക വിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങൾ ഒട്ടും ഗുണവുമല്ല. വിക്കിപീഡിയയിൽ ഒട്ടനവധി ലേഖനങ്ങൾ തുടങ്ങിയത് ഞാനാണ് എന്ന് പറഞ്ഞ് ഞെളിയാനല്ലല്ലോ മറിച്ച് വിജ്ഞാനകോശം സൃഷ്ടിക്കാനല്ലേ നമ്മൾ ഒരു സമൂഹമായി പ്രവർത്തിക്കുന്നത്. ചെറിയ ഒരു സമൂഹത്തിന് ഒട്ടനവധി ഒറ്റവരി ലേഖനങ്ങൾ വളർത്തി വലുതാക്കുക ഒട്ടും എളുപ്പമല്ല, അതുകൊണ്ട് തന്നെയാണ് വിക്കിപീഡിയയിലെ ഓരോ നിലപാടും വിശദീകരിച്ച് എഴുതിയ താളുകൾ നമുക്കില്ലാത്തതും. അതേ സമയം തന്നെ ലളിതമായി മനസ്സിലാക്കാവുന്ന കാര്യങ്ങളേ നമ്മുടെ നിലപാടുകളിലുള്ളു എന്നിരിക്കെ, അവയ്ക്ക് ഓരോന്നിനും പ്രത്യേക പ്രത്യേക താളുകൾ വേണമെന്ന് ചെറിയൊരു സമൂഹത്തോട് വാശിപിടിക്കുന്നതും ഗുണകരമല്ല. താങ്കൾ തുടക്കമിട്ട പ്രാഥമികവിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങൾ താങ്കൾ തന്നെ അടിസ്ഥാന വിവരങ്ങളെങ്കിലുമുള്ള താളുകളാക്കും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. മറ്റൊരു ഒറ്റവരി ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുമ്പ് തുടങ്ങിയവ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരുതട്ടെ. ആശംസകൾ--പ്രവീൺ:സംവാദം 15:54, 12 നവംബർ 2010 (UTC)Reply
ഇത്രയും വിവരങ്ങൾ നേരത്തെ തരാമായിരുന്നു. വിശദീകരിച്ചതിന് നന്ദി. Satheesan.vn 22:09, 12 നവംബർ 2010 (UTC)Reply

കാക്കത്തുടലി

തിരുത്തുക

കാക്കത്തുടലി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:11, 11 നവംബർ 2010 (UTC)Reply

മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മതിയെങ്കിൽ ലേഖനം നിലനിർത്തുക. പോരെങ്കിൽ നീക്കം ചെയ്യുക. എന്റെ ഏതു ലേഖനവും നീക്കപ്പെടേൺറ്റ താണെങ്കിൽ ഉടനെ നീക്കം ചെയ്തോളൂ.Satheesan.vn 03:56, 12 നവംബർ 2010 (UTC)Reply

ചരളം

തിരുത്തുക

ചരളം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:11, 11 നവംബർ 2010 (UTC)Reply

മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പോരെങ്കിൽ ലേഖനം നീക്കം ചെയ്യാവുന്നതാണ്Satheesan.vn 04:18, 12 നവംബർ 2010 (UTC)Reply

ചന്ദനവേമ്പ്

തിരുത്തുക

ചന്ദനവേമ്പ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:19, 11 നവംബർ 2010 (UTC)Reply


മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലൊ. ഇനി നീക്കണമെങ്കിൽ നീക്കിക്കോളു, Satheesan.vn 14:37, 13 നവംബർ 2010 (UTC)Reply

ഉദ്യാവർ പള്ളി

തിരുത്തുക

ഉദ്യാവർ പള്ളി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 14:18, 13 നവംബർ 2010 (UTC)Reply

ഇതിൽ കൂടുതൽ വിവരങ്ങൾ ഇല്ലാത്തതിനാൽ നീക്കം ചെയ്യആവുന്നതാണ്. Satheesan.vn 14:57, 13 നവംബർ 2010 (UTC)Reply

ആനന്ദാശ്രമം (മാവുങ്ങൽ)

തിരുത്തുക

ആനന്ദാശ്രമം (മാവുങ്ങൽ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 17:47, 13 നവംബർ 2010 (UTC)Reply

ഇതിൽ കൂടുതൽ വിവരങ്ങൾ ഇല്ലാത്തതിനാൽ നീക്കം ചെയ്യാവുന്നതാണ്Satheesan.vn 06:03, 14 നവംബർ 2010 (UTC)Reply

പ്രമാണം:ചെത്തി പൂവ്.jpg

തിരുത്തുക

പ്രമാണം:ചെത്തി പൂവ്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:31, 22 നവംബർ 2010 (UTC)Reply

ചിത്രം ലിങ്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിന് അനുമതി കൊടുത്തിരുന്നതു കാണാനില്ല. അതും ശരിയാക്കിയിട്ടുണ്ട്.Satheesan.vn 15:41, 23 നവംബർ 2010 (UTC)Reply

കിരിയാത്ത് ചെടി

തിരുത്തുക

പ്രമാണം:കിരിയാത്ത്‌ചെടി.jpg ഇതിൽ ലൈസൻസ് ചേർക്കുമല്ലോ?‌--Vssun (സുനിൽ) 16:39, 1 ഡിസംബർ 2010 (UTC)Reply

CC-BY-SA-2.5.ഇങ്ങിനെ ഒരു അനുമതി ഉണ്ടല്ലൊ. അതു മതിയാവില്ലെങ്കിൽ ഏതാവും ആവശ്യമെന്നറിഞ്ഞാൽ നന്നായിരുന്നു.Satheesan.vn 19:12, 10 ജനുവരി 2011 (UTC)Reply

വിക്കിപീഡിയ:പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ

തിരുത്തുക

2011 ജനുവരി 15-നു് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപീഡിയ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പത്താം വാർഷികം/കണ്ണൂർ എന്ന താൾ കാണുക. ആശംസകളോടെ --Anoopan| അനൂപൻ 07:44, 10 ജനുവരി 2011 (UTC)Reply

ക്ഷണത്തിനു നന്ദി. Satheesan.vn 09:03, 15 ജനുവരി 2011 (UTC)Reply

വിക്കിപീഡിയ:വിക്കിപഠനശിബിരം തൃശ്ശൂർ 1

തിരുത്തുക

വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ 1, ഏപ്രിൽ 3 ഞായറാഴ്ച ചാലക്കുടിയിൽ നടക്കുന്നു. താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു പി എസ് ദീപേഷ് 19:12, 10 മാർച്ച് 2011 (UTC)Reply


തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില ചുമതലകൾ ഉള്ളതിനാൽ തൃശ്ശൂരിൽ എത്തിച്ചേരാനാവുമെന്ന് ഉറപ്പുപറയാനാവില്ല. തൃശ്ശൂരുണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കുന്നതാണ്. Satheesan.vn 15:06, 16 മാർച്ച് 2011 (UTC)Reply

സംവാദം:ഈശ്വരമൂലി

തിരുത്തുക

സംവാദം:ഈശ്വരമൂലി കാണുക. --Vssun (സുനിൽ) 06:00, 17 ജൂലൈ 2011 (UTC)Reply

മലതാങ്ങി

തിരുത്തുക

സംവാദം:മലതാങ്ങി കാണുക --അഖിലൻ‎ 14:07, 27 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Satheesan.vn,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ഐസ്ക്രീമിന് ഒരു കേക്ക്!

തിരുത്തുക
  ഐസ്ക്രീം കലക്കി, ഏറെ സൗഹൃദത്തോടേ നൽകുന്ന വിക്കി സമ്മാനം ഒരു കേക്ക് കഴിച്ചോളു :) കിരൺ ഗോപി 05:53, 29 ഓഗസ്റ്റ് 2011 (UTC)Reply

സംവാദം:പൊങ്ങല്ല്യം

തിരുത്തുക
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:പൊങ്ങല്ല്യം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 06:30, 14 സെപ്റ്റംബർ 2011 (UTC)Reply


സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Satheesan.vn, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 18:52, 16 സെപ്റ്റംബർ 2011 (UTC)Reply

ഇലപൊഴിയുന്ന വരണ്ട കാടുകൾ

തിരുത്തുക

ഇലപൊഴിയുന്ന വരണ്ട കാടുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 06:33, 20 ഒക്ടോബർ 2011 (UTC)Reply

നീക്കം ചെയ്യാവുന്നതാണ്. Satheesan.vn 02:43, 25 ഒക്ടോബർ 2011 (UTC)Reply

അഭിപ്രായം ഇവിടെ അറിയിക്കാവുന്നതാണ്.--റോജി പാലാ 02:48, 25 ഒക്ടോബർ 2011 (UTC)Reply

നമസ്കാരം

തിരുത്തുക

പെട്ടെന്നു ശ്രദ്ധയിൽ പെടാഞ്ഞ ഈ ഉപയോക്താവിനെ ഇതുവരെ തിരിച്ചറിയാൻ കഴിയാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:44, 11 ജനുവരി 2012 (UTC)Reply

ഒരേ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കുന്നവർക്കിടയിൽ ക്ഷമ ചോദിക്കേണ്ടകാര്യമില്ല. തൃശൂരാ?ണെന്നു് അറിഞ്ഞപ്പോൾ ഒരു ജിജ്ഞാസ, സന്തോഷം Satheesan.vn (സംവാദം) 03:21, 17 ജനുവരി 2012 (UTC)Reply

പൂർണ്ണതയ്കായി ശ്രമിക്കണേ

തിരുത്തുക

മാഷേ, താങ്കൾ വിക്കിപീഡിയയ്കായി നന്നായി പരിശ്രമിക്കുന്നതായി കാണുന്നു. നന്ദി. പക്ഷേ സഹകരണ പ്രസ്ഥാനം എന്ന താങ്കളുടെ ലേഖനം ഒരു ലേഖന സ്വാഭാവം കാണിക്കുന്നില്ലല്ലോ... വിക്കിപീഡിയ ലേഖനം ചോദ്യോത്തരങ്ങൾ പോലെ ആവുന്നത് മോശമല്ലേ... വിക്കിവിന്യാസത്തെക്കുറിച്ച് ഇവിടെ കൊടുത്തിട്ടുള്ളത് താങ്കളുടെ ശ്രദ്ധിയിൽപ്പെട്ടിട്ടില്ലെങ്കിൽ നോക്കുമല്ലോ... ആശംസകളോടെ--Adv.tksujith (സംവാദം) 14:32, 8 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Satheesan.vn,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:17, 29 മാർച്ച് 2012 (UTC)Reply

തിരിച്ചുവിടൽ

തിരുത്തുക

തിരിച്ചുവിടുന്ന രീതി കാണുക--റോജി പാലാ (സംവാദം) 09:55, 14 ഏപ്രിൽ 2012 (UTC)Reply

ഇതും കാണുക--റോജി പാലാ (സംവാദം) 09:58, 14 ഏപ്രിൽ 2012 (UTC)Reply
ദയവുചെയ്ത് മുറിഞ്ഞകണ്ണിയായി തിരിച്ചുവിടരുത്. ഇതുപോലുള്ളവ. മോതിരക്കോഴി, കാക്ക പട്ട, താലിക്കഴുകൻ തുടങ്ങി...!--എഴുത്തുകാരി സംവാദം 10:30, 17 ജൂൺ 2012 (UTC)Reply

നിലവില്ലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽ

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ നിലവിലില്ലാത്ത താളുകളിലേക്ക് ഇത്തരം തിരിച്ചുവിടലുകൾ സൃഷ്ടിക്കേണ്ടതില്ല. ലേഖനം ആരംഭിച്ച ശേഷം മാത്രം അത്തരത്തിൽ തിരിച്ചുവിടലുകൾ സൃഷ്ടിച്ചാൽ മതിയാകും. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.--റോജി പാലാ (സംവാദം) 05:45, 7 ജൂലൈ 2012 (UTC)Reply

അഭിപ്രായം പ്രതീക്ഷിക്കുന്നു

തിരുത്തുക

സംവാദം:കേരളത്തിലെ പക്ഷികളുടെ പട്ടിക#പട്ടിക പുനഃക്രമീകരണം--പ്രവീൺ:സംവാദം 03:57, 18 ജൂലൈ 2012 (UTC)Reply

ഒന്നു പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സുനിൽജിയും സഹായിച്ചു. അഭിപ്രായം പട്ടികയുടെ സംവാദം താളിൽ ഇട്ടോളൂ. --പ്രവീൺ:സംവാദം 17:16, 26 ജൂലൈ 2012 (UTC)Reply

യോഗാഭ്യാസം

തിരുത്തുക

വൃത്തിയാക്കലിന്റെ ഭാഗമായി, സംവാദം:യോഗാഭ്യാസം#അഷ്ടാംഗയോഗം എന്ന ഭാഗത്ത് ഒരു സംശയമിട്ടിട്ടുണ്ട്. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 07:32, 11 ഒക്ടോബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:ശല്ലകി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:ശാലമരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:ശീമഅത്തി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ആനച്ചുണ്ട, ഊർപ്പം

തിരുത്തുക

പുതിയ ലേഖനം തുടങ്ങുന്നതിനു മുൻപ് അതിന്റെ ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ളത് ഒന്ന് തിരഞ്ഞുനോക്കുമല്ലോ. ആനച്ചുവടി നേരത്തേയുണ്ട്. അതുപോലെ തന്നെ ഊർപ്പം, ഊരം എന്ന പേരിൽ നേരത്തെയുണ്ട്. --Vinayaraj (സംവാദം) 14:44, 24 ജനുവരി 2013 (UTC)Reply

മലയാളം വിക്കിപീഡിയയിൽ ഇഒഗ്ലീഷിലെ ശാസ്ത്രീയനാമം തിരയാൻ ഇനി പഠിക്കേണ്ടിയിരിക്കുന്നു.Satheesan.vn (സംവാദം) 14:20, 25 ജനുവരി 2013 (UTC)Reply

ശാസ്ത്രീയനാമം ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞ് അവിടെ നിന്ന് മലയാളലേഖനത്തിലേക്ക് കണ്ണിയുണ്ടോ എന്ന് നോക്കുന്നതും നന്നാവും -- റസിമാൻ ടി വി 14:21, 25 ജനുവരി 2013 (UTC)Reply

നന്ദിSatheesan.vn (സംവാദം) 14:24, 25 ജനുവരി 2013 (UTC)Reply

തവിട്ടുകൊക്ക് ഇതും പ്രശ്നമായി -- റസിമാൻ ടി വി 08:54, 2 ഫെബ്രുവരി 2013 (UTC)Reply

ചരളം

തിരുത്തുക

ഇത്, ചരളം തന്നെയാണെന്ന് ഒന്ന് ഉറപ്പിക്കാമോ? പടത്തിൽ നിന്ന് ലേഖനത്തിലേക്ക് ലിങ്ക് നൽകാനായിരുന്നു. --Vssun (സംവാദം) 03:42, 17 മാർച്ച് 2013 (UTC)Reply


ഈ വൃക്ഷം കേരളത്തിൽ കണ്ടിട്ടില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചിത്രങ്ങളുമായി ഒത്തുപോകുന്നുണ്ട്.Satheesan.vn (സംവാദം) 05:48, 17 മാർച്ച് 2013 (UTC)Reply

അഭിപ്രായത്തിന് നന്ദി. --Vssun (സംവാദം) 10:36, 17 മാർച്ച് 2013 (UTC)Reply

ആന

തിരുത്തുക

ലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കുമ്പോൾ ഇതുപോലെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.--Anoop | അനൂപ് (സംവാദം) 05:50, 31 മേയ് 2013 (UTC)Reply

ക്ഷമിക്കണം. ഒരു ശീർഷകം തിരുത്തുമ്പോൾ എങ്ങിനെ മറ്റുള്ളവ നഷ്ടപ്പെട്ടു എന്നു മനസ്സിലായില്ല. എന്തായാലും കൂറ്റുതൽ ശ്രദ്ധിക്കുന്ന്താണ്. Satheesan.vn (സംവാദം) 17:20, 1 ജൂൺ 2013 (UTC)Reply

 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:കേരളത്തിലെ നാടൻ വാദ്യോപകരണങ്ങളുടെ പട്ടിക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റോന്തുചുറ്റാൻ സ്വാഗതം

തിരുത്തുക
 

നമസ്കാരം Satheesan.vn, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 17:09, 8 ഒക്ടോബർ 2013 (UTC)Reply

മുൻപ്രാപനം ചെയ്യൽ

തിരുത്തുക
 

നമസ്കാരം Satheesan.vn, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 17:12, 8 ഒക്ടോബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Satheesan.vn

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:56, 16 നവംബർ 2013 (UTC)Reply

താങ്കളുടെ അഭിപ്രായം അറിയിക്കുക

തിരുത്തുക
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:വലിയ രാജഹംസം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:53, 19 ഫെബ്രുവരി 2014 (UTC)Reply

അഭിപ്രായം മേൽ താളിൽ കൊടുത്തിട്ടുണ്ട്.Satheesan.vn (സംവാദം) 03:44, 20 ഫെബ്രുവരി 2014 (UTC)Reply

വെൺ കൊതുമ്പന്നം

തിരുത്തുക

വെൺ കൊതുമ്പന്നം എന്ന താൾ ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. അഭിപ്രായം ഇവിടെ പ്രകടിപ്പികുക.--atnair (സംവാദം) 09:33, 22 ഫെബ്രുവരി 2014 (UTC)Reply

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം

തിരുത്തുക

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം പുള്ളിച്ചുണ്ടുള്ള പെലിക്കൺ എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. (അഭിപ്രായം പ്രകടിപ്പിക്കുക).--atnair (സംവാദം) 09:40, 22 ഫെബ്രുവരി 2014 (UTC)Reply


ലയിപിക്കേണ്ടതാണ്. ലയിപ്പിക്കുമ്പോൾ പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്നതിൽ നിന്നു് തിരിച്ചുവിടലും വേണം.Satheesan.vn (സംവാദം) 13:15, 22 ഫെബ്രുവരി 2014 (UTC)Reply

 Y ചെയ്തു --മനോജ്‌ .കെ (സംവാദം) 19:45, 23 ഫെബ്രുവരി 2014 (UTC)Reply
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:കുരുടിപ്പാമ്പുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കേഴമാൻ

തിരുത്തുക

കേഴമാൻ നും കുരക്കും മാൻനും ഒന്നാണെന്ന് കാണുന്നു. അഭിപ്രായം പറയാമോ ? --മനോജ്‌ .കെ (സംവാദം) 19:10, 23 ഫെബ്രുവരി 2014 (UTC)Reply

അഭിപ്രായം പറഞ്ഞിട്ടുണ്ട് --Satheesan.vn (സംവാദം) 11:24, 24 ഫെബ്രുവരി 2014 (UTC)Reply


 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:കിന്നരി മീൻകാക്ക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചിത്രങ്ങൾ

തിരുത്തുക

Satheesan.vn-ജീ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:14, 2 ജൂലൈ 2014 (UTC)Reply

തീർച്ചയായും നോക്കാം Satheesan.vn (സംവാദം) 07:25, 2 ജൂലൈ 2014 (UTC)Reply

നന്ദി

തിരുത്തുക

യഥാർത്ഥതാരകത്തിന് നന്ദി.--Babug** (സംവാദം) 06:44, 7 ജൂലൈ 2014 (UTC)Reply

ബുദ്ധിപ്പല്ലുകൾ‎

തിരുത്തുക

ഇങ്ങനെ ഒരു മലയാളം പേര് നിലവിലുണ്ടെന്നതിന് തെളിവു ചേർക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:56, 28 ജൂലൈ 2014 (UTC)Reply

പക്ഷി താരകം

തിരുത്തുക
  പക്ഷി താരകം
പക്ഷികളെ വിക്കിയിൽ ചേർക്കുന്ന പരിശ്രമത്തിന് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:32, 5 ഒക്ടോബർ 2015 (UTC)Reply
ഞാനും ഒപ്പുവയ്ക്കുന്നു. ♥--മനോജ്‌ .കെ (സംവാദം) 08:12, 15 ഒക്ടോബർ 2015 (UTC)Reply

കരണ്ടിക്കൊക്കൻ മണലൂതി

തിരുത്തുക
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:കരണ്ടിക്കൊക്കൻ മണലൂതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 14:01, 15 ഒക്ടോബർ 2015 (UTC)Reply

 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് വിക്കിപീഡിയ:ഏഷ്യൻ മാസം 2015#പങ്കെടുക്കുന്നവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:കരിംകഴുകൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:52, 8 ഡിസംബർ 2015 (UTC)(9446541729)Reply

ഏഷ്യൻമാസം പോസ്റ്റ്കാർഡ് വിലാസം

തിരുത്തുക

സതീശൻ മാഷേ ഏഷ്യൻമാസം പോസ്റ്റ്കാർഡ് ലഭിക്കാനുള്ള വിലാസം എത്രയും വേഗം ചേർക്കുമല്ലോ ----രൺജിത്ത് സിജി {Ranjithsiji} 03:37, 12 ഡിസംബർ 2015 (UTC) satheesan, vaikkattil, 543, new gardens, ayyanthole, thrissur 680003 സതീശൻ.വിഎൻ (സംവാദം) 14:02, 22 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:06, 16 ജനുവരി 2016 (UTC)Reply

 
You have new messages
നമസ്കാരം, Satheesan.vn. താങ്കൾക്ക് സംവാദം:ഊരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Wikipedia Asian Month Ambassadors

തിരുത്തുക

Hi Satheesan.vn. We will give you a digital certificate of Wikipedia Asian Month Ambassadors soon, please email me the name (real name, first name, nickname or username) you wish to appear on the certificate. Send me an Email even the username is what you want to display on the certificate so I can have your Email address. This will not be public and only you can access the digital copy. Besides that, we are displaying our ambassadors on this page. If you wish to display another name instead of your username, please feel free to make a change. Any question please leave it on my meta talk page. Thanks!--AddisWang (സംവാദം) 16:15, 19 ഏപ്രിൽ 2016 (UTC)Reply

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:18, 31 ഒക്ടോബർ 2016 (UTC)Reply

ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ

തിരുത്തുക

വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.   ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:10, 20 നവംബർ 2017 (UTC)Reply

ആദരാഞ്ജലികൾ

തിരുത്തുക

പ്രിയപ്പെട്ട സതീശനു് ആദരാഞ്ജലികൾ! വിശ്വപ്രഭViswaPrabhaസംവാദം 11:49, 14 ഡിസംബർ 2017 (UTC) Reply

ആദരാഞ്ജലികൾ malikaveedu 17:51, 15 ഡിസംബർ 2017 (UTC)

 
ആദരാഞ്ജലികൾ

വിലയേറിയ സംഭാവനകൾക്കു നന്ദി... അങ്ങേക്കു നിത്യശാന്തി നേരുന്നു. - അരുൺ സുനിൽ കൊല്ലം (സംവാദം) 02:09, 16 ഡിസംബർ 2017 (UTC) : ആദരാഞ്ജലികൾ -- രൺജിത്ത് സിജി {Ranjithsiji} 02:58, 16 ഡിസംബർ 2017 (UTC)Reply

ആദരാഞ്ജലികൾ--Mpmanoj (സംവാദം) 15:27, 23 മാർച്ച് 2018 (UTC)Reply

വിനീത ബാൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

വിനീത ബാൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിനീത ബാൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 14:18, 28 ഓഗസ്റ്റ് 2020 (UTC)Reply

അസ്മ റഹിം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

അസ്മ റഹിം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അസ്മ റഹിം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 14:44, 14 ഒക്ടോബർ 2022 (UTC)Reply