കൊടിത്തൂവ??--പ്രവീൺ:സംവാദം 05:21, 14 ഫെബ്രുവരി 2010 (UTC)Reply

float + അങ്ങനെ മാറ്റുന്നു. --Vssun 15:13, 16 ഫെബ്രുവരി 2010 (UTC)Reply

വലതുഭാഗത്തു കൊടുത്തിട്ടുള്ള കൊടിത്തൂവ എന്ന ചിത്രം ആനചൊറിയണത്തിന്റേതാണ്. Satheesan.vn 15:18, 25 ഒക്ടോബർ 2010 (UTC)Reply

വള്ളിയായുണ്ടാകുന്ന തുമ്പ/ചൊറിയണത്തിനെയാണോ കൊടിത്തൂവ എന്നു പറയുന്നത്? --Vssun (സുനിൽ) 15:27, 25 ഒക്ടോബർ 2010 (UTC)Reply
ഇത് ആരാണോ കറിവച്ചു തിന്നുന്നത്....ചൊറിഞ്ഞിട്ട് നിക്കാൻ പറ്റുമോ ആവോ...(ചിത്രം ആന ചൊറിതണത്തിന്റെയാണ്) --♔ കളരിക്കൻ ♔ | സംവാദം 16:26, 25 ഒക്ടോബർ 2010 (UTC)Reply
ചിത്രമാണ് ആദ്യം വന്നത് എന്നതിനാൽ (25 ആഗസ്റ്റ് 2009) കുറിപ്പ് അതിനനുസരിച്ചെഴുതിയതാവാം (25 ഒക്റ്റോബർ, 2009) എന്നാണ് കരുതുന്നത്. ഈ ചിത്രമെന്താണോ അതിന്റെ പേർ താളിനിടുക, അതല്ലെങ്കിൽ ചിത്രം മാറ്റുക! riyazahamed 16:31, 25 ഒക്ടോബർ 2010 (UTC)Reply
  • കൊടിത്തൂവ = ചൊറിയനം = Tragia involucrata ഭക്ഷണമായി ഉപയോഗിക്കും; പാചകം ചെയ്യുമ്പോൾ ചൊറിച്ചിൽ ഇല്ലാതെയാകും (അതിലടങ്ങിയ കാൽസിയം ഓക്സലേറ്റ് ചൂടാക്കുമ്പോൾ അത് മറ്റെന്തോ ആകും. ചേന യിൽ സംഭവിക്കുന്നതും അതു തന്നെ)--Arayilpdas 15:37, 27 ഒക്ടോബർ 2010 (UTC)Reply
വലതുവശത്തെ ചിത്രം ഒഴിവാക്കാമല്ലോ അല്ലേ? Tragia involucrata എന്ന് സെർച്ച് ചെയ്തപ്പോൾ‌ ആനചൊറിയനത്തിന്റേയും ചിത്രം വന്നിരുന്നു. Tragia involucrata എന്നത് സാധാ ചൊറിയനം തന്നെയാണല്ലോ അല്ലേ? --Vssun (സുനിൽ) 16:21, 27 ഒക്ടോബർ 2010 (UTC)Reply
സാധാരണ ചൊറിയനം (ഞങ്ങളുടെ നാട്ടിൽ തുമ്പ/ചൊറിയൻ തുമ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്) വള്ളിയായി ഉണ്ടാകുന്നതും, ആന ചൊറിയനം ചെറിയ ചെടിരൂപത്തിൽ ഉണ്ടാകുന്നതുമല്ലേ. കാര്യമായ വ്യത്യാസമുണ്ടല്ലോ. --Vssun (സുനിൽ) 02:29, 28 ഒക്ടോബർ 2010 (UTC)Reply
രണ്ടും രണ്ടാണ്. വള്ളിയെ ചൊറിയണം (ചൊറിതണം) എന്നും ചെടിയെ കൊടിത്തൂവ എന്നുമാണ് കേട്ടിട്ടുള്ളത്. ലതല്ലേ കറിവെക്കണത്? (കറിയായാ ചൊറിപോകും. പക്ഷേങ്കിൽ എങ്ങനെ പറിക്കും? എങ്ങനെ മുറിക്കും?!)--തച്ചന്റെ മകൻ 07:03, 28 ഒക്ടോബർ 2010 (UTC)Reply
      • ആനചൊറിയനം = Girardinia diversifolia ഹിമാലയൻ നെറ്റിൽ, നീൽഗിരി നെറ്റിൽ, Young leaves and inflorescences - cooked as a green vegetable. Care should be exercised when harvesting the leaves because they have stinging hairs. However, these hairs are neutralized by heat and so the cooked leaves are perfectly safe to eat.[1]English (1) nilgiri nettle;Hindi (3) bhainsya kandali, jhir kandali, ain/bichhu buti;Kannada (5) chelu urigida, surusurike, thurike, vrischika, turike;Malayalam (1) ana-chorienam;Mizoram (1) kangthai;Sanskrit laghukacchu, lomasa, romalu, santativardhini, vatavidhvamsini, vrsciyasaka, vrscika;Telugu (1) rakasi chettu
        ആനചൊറിയനം
        ചൊറിയനം

ഒരു തീരുമാനമായാൽ ലേഖനം വലുതാക്കാം. --Arayilpdas 13:05, 28 ഒക്ടോബർ 2010 (UTC)Reply


ആനച്ചൊറിയണം ശരിയാണ്. പക്ഷേ, താഴെക്കൊടുത്തത് കൊടിത്തൂവതന്നെയാണ്. ഇതാണ് ചൊറിയണം. ലേഖനത്തിൽ ചിത്രശാലയിൽ കൊടുത്തിരിക്കുന്നത് ചൊറിയണത്തിന്റെ ഇലയാണ്, കൊടിത്തൂവയുടേതല്ല.(ഇതോണ്ടൊന്നും ചൊറിഞ്ഞാപ്പോരേൽ നായ്ക്കുരണ കൂടി ആവാം.)--തച്ചന്റെ മകൻ 18:05, 28 ഒക്ടോബർ 2010 (UTC)Reply

D ചൊറിഞ്ഞ് ചൊറിഞ്ഞ്

കൊടിത്തൂവ/ചൊറിയനം indian stinging nettle/trajia involucrata ആണ്.[2] ഇതല്ലേ ചൊറിയനം? (പണ്ട് എടത്വാ പള്ളി കാണുവാൻ വന്ന ഒരു തമിഴൻ ചൊറിയനം എടുത്ത് പ്രയോഗിച്ച കഥ ഞങ്ങടെ നാട്ടിൽ ഫേമസ്സാ!)--Arayilpdas 02:30, 29 ഒക്ടോബർ 2010 (UTC)Reply

താഴെ കൊടുത്ത ലിങ്കുകൾ കാണുമല്ലൊ.

http://www.flowersofindia.net/catalog/slides/Climbing%20Nettle.html

http://ayurvedicmedicinalplants.com/plants/264.html

http://books.google.co.in/books?id=y3_vZIUVVj8C&pg=PA304&lpg=PA304&dq=Tragia+involucrata&source=bl&ots=noIth_GVZk&sig=CMOVZa4vOWkyYlKKP6Pgc_9Osmc&hl=en&ei=hEDKTPaODZGMvQOd7_AH&sa=X&oi=book_result&ct=result&resnum=10&ved=0CDkQ6AEwCTgU#v=onepage&q=Tragia%20involucrata&f=false

ഇതിലൊക്കെ ചൊറിയണം, കൊടിത്തൂവ, കൊടുത്തൂവ എന്നീ പേരുകളിൽ അറിയുന്നതു് പടരുന്ന ചെടിയാണെന്നു പറയുന്നു. Satheesan.vn

ഒരു കാര്യം ഉറപ്പ് കൊടിത്തൂവ പേജിലുള്ള വലതു ഭാഗത്തെ ചിത്രം ചൊറിയണത്തിന്റേതല്ല.അത് നീക്കം ചെയ്യാവുന്നതാണ്. അത് ആനചൊറിയണമാണൊ എന്നു കൂടുതൽ അന്വേഷിച്ചു വരുന്നു. പടരാത്ത കുറ്റിച്ചെടി പോലെ വളരുന്നതിനെ ആനത്തുമ്പ എന്നു ചിലയിടത്തു പറയുന്നുണ്ട്. Satheesan.vn 09:31, 31 ഒക്ടോബർ 2010 (UTC)Reply
  1. പ്ലാന്റ്സ് ഫൊർ എ ഫ്യൂച്ചർ
  2. Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty, R. Vasudevan Nair ISBN-8125007636 ISBN-9788125007630


ചൊറിയണം എന്ന പേരിൽ മറ്റൊരു സസ്യവുമുണ്ട്. ചിത്രത്തിൽ കാണുന്നത് മരങ്ങളിലൂടെ പടരുന്ന സസ്യമാണ്. ഇതിന് കൊടിത്തൂവ എന്നു തന്നെയാണ് മദ്ധ്യകേരളത്തിൽ പറയുന്നത്. ആനച്ചൊറുതണം നിലത്തു മാത്രം ഉണ്ടാകുന്നവയാണ്.ചിത്രത്തിൽ താഴെക്കാണുന്നത്. മുകളിലെ ചിത്രം ഒഴിവാക്കേണ്ടതില്ല. malikaveedu 12:46, 19 ഒക്ടോബർ 2017 (UTC)

ഭക്ഷ്യയോഗ്യമാണോ?

തിരുത്തുക
ചിത്രത്തിൽ (നിലവിൽ) നൽകിയിട്ടുള്ളതെല്ലാം കൊടിത്തൂവ എന്ന സസ്യത്തിന്റേതാണ്. (മദ്ധ്യകേരളത്തിൽ ഇതിനെയാണ് ചൊറിയണം അഥവാ വള്ളി ചൊറിയണം എന്നുവിളിക്കുന്നത്. ആയൂർവേദ ഔഷധ നിർമ്മാണത്തിനായി ഇവ വലിയരീതിയിൽ ശേഖരിക്കുന്നത് കണ്ടിട്ടുണ്ട്.)
ഇതിന്റെ ഇല ഏതെങ്കിലും തരത്തിൽ ഭക്ഷ്യയോഗ്യമാണോ എന്നതിന് ആധികാരികമായ വല്ല സ്രോതസ്സും ഉണ്ടോ?

N Sanu / എൻ സാനു / एन सानू (സംവാദം) 10:59, 2 മേയ് 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊടിത്തൂവ&oldid=4026008" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊടിത്തൂവ" താളിലേക്ക് മടങ്ങുക.