സഹകരണ പ്രസ്ഥാനം
ആമുഖം
കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ന് വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ്. വികസനത്തിന്റെയും പുരോഗതിയുടെയും ജനകീയ ബദൽ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു ഈ പ്രസ്ഥാനം. ജനജീവിതവുമായി ഇഴുകിചേർന്നുകൊണ്ട് വളർന്ന ഈ ജനകീയ സംഘശക്തി കേരളത്തിലെ സാധാരണക്കാാരുട ആശയും പ്രതീക്ഷയും അത്താണിയുമാണ്.
അന്തരാഷ്ട്ര സഹകരണ കൂട്ടായ്മ
തിരുത്തുക92 രാജ്യങ്ങളിലെ 248 സഹകരണ ഫെഡറേഷനുകളുടെ സംഗമവേദിയാണ്, ഇന്റർ നാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ഐ.സി.എ)
സഹകരണ പതാക
തിരുത്തുക1923ൽ ഐ.സി.എ യുടെ സമ്മേളനത്തിൽ തീരുമാനിച്ചതനുസരിച്ചാണ് പതാക ഉണ്ടാക്കിയത്. 2:3 അനുപാതത്തിൽ മഴവില്ലിന്റെ നിറങ്ങൾ ചുവപ്പ് മുകളിലായി, നെടുനീളത്തിലാണ്.
സഹകരണ ദിനം
തിരുത്തുകജൂലൈയിലെ ആദ്യ ശനിയാഴ്ച അന്തരാഷ്ട്ര സഹകരണദിനമാണ്.
സഹകരണവാരം
തിരുത്തുകനവംബർ 14 മുതൽ ഒരാഴ്ച ഇന്ത്യയിൽ സഹകരണവാരം ആചരിക്കുന്നു.
കേരളത്തിൽ
തിരുത്തുകഇന്ത്യയിൽ കേരളത്തിലാണ് സഹകരണ പ്രസ്ഥാനം ഏറ്റവും നന്നായി മുന്നോട്ട് പോകുന്നത്. 25000ൽ പരം സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു.[1] 1904ൽ സഹകരണ നിയമമനുസരിച്ച് മലബാറിൽ സ്ഥാപിതമായ ആദ്യസംഘം കൊടുവായൂർ ഐക്യനാണയ സംഘമാണ്. 1913ൽ കൊച്ചിൻ പരസ്പര സഹായ റെഗുലേഷൻ പ്രകാരം എടവനക്കാട് പരസ്പര സഹായ സഹകരണ സംഘം രജിസ്റ്റർ ചെയ്തു. 1914ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ സഹകരണ നിയമത്തിന് നാന്ദി കുറിച്ചു. ഈ നിയമമനുസരിച്ച് ആദ്യം രൂപീകരിച്ച സംഘമാണ്, ഇന്നത്തെ സംസ്ഥാന സഹകരണ ബാങ്കായി അറിയപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്.
കേരള സർക്കാർ സംവിധാനം
തിരുത്തുകസംസ്ഥാന തലത്തിൽ സഹകരണ രജിസ്‌റ്റ്രാരും, അഡീഷണൽ റജിസ്റ്റ്രാർമാരും, ജില്ലക്കളിൽ ജോയിന്റ് രജിസ്‌റ്റ്രാർ, ഡപ്യൂട്ടി റജിസ്റ്റ്രാർമാർ, അസിസ്റ്റന്റ് രജ്ജിസ്‌റ്റ്രാർ, ഇൻസ്പെൿറ്റർമാരും ഈ സംവിധാനത്തിന്റെ ഭാഗമായുണ്ട്. സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കാൻ ഓഡിറ്റ് ഡയറക്ടർ, ജോയന്റ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഓഡിറ്റർമാർ എന്നീ ഉദ്യോഗസ്ഥരുമുണ്ട്.
അവലംബം
തിരുത്തുക- ↑ ജനപഥം, ഫെബ്രുവരി2012 ലക്കം