സംവാദം:വലിയ അരയന്നക്കൊക്ക്
ഡോ. സലിം അലിയുടെ Birds of Kerala യിൽ ഫ്ലമിംഗോയുടെ പേര് വലിയ രാജഹംസം എന്നു പറ്യുന്നു. പേജ് 95.
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച Birds of Kerala status and distribution എന്ന് പുസ്തത്തിൽ (പേജ് 174) ഈ ശാസ്ത്രീയ നമമുള്ള പക്ഷിയെ Greaterr Flamingo എന്ന് ഇംഗ്ലീഷിലും വലിയ രാജഹംസം എന്ന് മലയാളത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുമല്ലൊ.Satheesan.vn (സംവാദം) 03:43, 20 ഫെബ്രുവരി 2014 (UTC)
ലേഖനം വലിയ അരയന്നക്കൊക്കിനെ കുറിച്ച് ആണ് പേര് തെറ്റിധാരണ ജനക്കം ആണ് , രാജഹംസം വരെ ജാതിയിൽ പെട്ട പക്ഷി ആണ് . പേര് വലിയ അരയന്നക്കൊക്ക് എന്ന് മാറ്റണം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:46, 19 ഫെബ്രുവരി 2014 (UTC)
�കേരളത്തിലെ പക്ഷികളുടെ പട്ടിക എന്ന താളിൽ വലിയ രാജഹംസം, വലിയ പൂനാര, ഫ്ലമിംഗോ� എന്ന പേരുകൾ നൽകിയിരുന്നതിൽ നിന്ന് പുതിയ താൾ ഉണ്ടാക്കിയതാണ്. വലിയ രാജഹംസം എന്നത് Greater Flamingo ആയും ചെറിയ രാജഹംസം എന്നത് Lesser Flamingo ആയും രാജഹംസം എന്നത് Mute Swan ആയുമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ആധികാരികമായി വലിയ അരയന്നക്കൊക്ക് എന്ന പേര് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.. Essarpee1 (സംവാദം) 13:32, 19 ഫെബ്രുവരി 2014 (UTC)
- ഉറപ്പുള്ള മാറ്റങ്ങൾ ഉടനടി മാറ്റണം എന്നെന്റെ അഭിപ്രായം. പേര് എവിടെ നിന്നാണ് പട്ടിക താളിൽ കിട്ടിയതെന്ന് ഓർമ്മയില്ല, എന്റെ കൈയിൽ പെട്ടന്ന് നോക്കാൻ കഴിയുന്ന അവലംബങ്ങളിൽ വലിയ രാജഹസം എന്ന പേര് കാണുന്നില്ല. മിക്കവാറും താളിലുണ്ടായിരുന്ന വിവരങ്ങൾ പട്ടിക രൂപമാറ്റം വരുത്തിയപ്പോൾ നിലനിർത്തുകയാവണം ഉണ്ടായിരിക്കുക. സതീശൻ മാഷാവണം വിവരങ്ങൾ ചേർത്തിട്ടുണ്ടാവുക (അറിയില്ല)--പ്രവീൺ:സംവാദം 05:36, 20 ഫെബ്രുവരി 2014 (UTC)
- മുകളിൽ സതീശൻ മാഷ് ഇട്ടിരുന്ന കുറിപ്പ് ശ്രദ്ധിച്ചിരുന്നില്ല. :-( ലോജിക്കലായി അരയന്നക്കൊക്ക് എന്ന പേര് കൂടുതൽ യോജിക്കുന്നതിനാൽ അങ്ങനെ മാറ്റിയും പോയി. ക്ഷമിക്കുക. തലക്കെട്ട് തിരിച്ച് മാറ്റണമെങ്കിൽ അങ്ങനെയാവാം.--പ്രവീൺ:സംവാദം 05:44, 20 ഫെബ്രുവരി 2014 (UTC)
- തിരിച്ചാക്കിയിട്ടുണ്ട്. :P--മനോജ് .കെ (സംവാദം) 17:44, 23 ഫെബ്രുവരി 2014 (UTC)
വലിയ രാജഹംസം എന്ന പേര് തീർത്തും തെറ്റാണെന്നും, ആരോ തെറ്റി ഉപയോഗിച്ച പേര് പിന്നീട് അത്ര ശ്രദ്ധയോടെയല്ലാതെ നടത്തിയ പരിഭാഷകളിൽ എടുത്തുപയോഗിക്കുകയായിരുന്നുവെന്നും അങ്ങനെ പ്രചാരം കിട്ടിയതെന്നും ഉപദേശം കിട്ടിയതിനാൽ വീണ്ടും തിരിച്ചാക്കുന്നു. നീർനാര (സ.വി.കോ), അരയന്നക്കൊക്ക് (സ.വി.കോ.) എന്നിവയും കാണുക.--പ്രവീൺ:സംവാദം 00:13, 1 മാർച്ച് 2014 (UTC)