സംവാദം:കേരളത്തിലെ പക്ഷികളുടെ പട്ടിക

ഇതൊരു പട്ടികയാക്കുന്നതിനെ പറ്റി എന്താണഭിപ്രായം ധ്രുവൻ 16:43, 3 നവംബർ 2007 (UTC)Reply

ഈ താളിന്റെ പേര്‌ കേരളത്തിലെ പക്ഷികളുടെ പട്ടിക എന്നാക്കുന്നതാകും ഉചിതം--അനൂപൻ 17:39, 17 നവംബർ 2007 (UTC)Reply

കേരളത്തിലെ പക്ഷികൾ പട്ടിക എന്നാക്കി അതിന്റെ ഇടയിൽ ഒരു '-' ഇടണമായിരുന്നോ ധ്രുവൻ 18:26, 17 നവംബർ 2007 (UTC)Reply

കുയിലിന്റെ വർഗ്ഗത്തില്പ്പെട്ടതാണ് കാക്കത്തമ്പുരാട്ടി‍ക്കുയിൽ(Surniculus lugubris dicruroids), കാക്കത്തമ്പുരാട്ടി(Dicrurus leucophaeus) കാക്കയടങ്ങുന്ന Corvidae കുടുംബത്തില്പ്പെട്ടതാണ് രൺടും രണ്ടാണ് മാറ്റങ്ങൾ നീക്കി ധ്രുവൻ 14:03, 19 നവംബർ 2007 (UTC)Reply

ആളകളെപ്പറ്റി ഒരു വിഭാഗം വേണമല്ലോ/ധ്രുവൻ? --ചള്ളിയാൻ ♫ ♫ 10:23, 22 മാർച്ച് 2008 (UTC)Reply

ചക്കക്കുപ്പുണ്ടോ‍ടോ കുയിൽ അഥവാ വിഷുപ്പക്ഷി

തിരുത്തുക

വിഷുപ്പക്ഷിയുടെ മറ്റു പേരുകളിൽ അച്ഛൻ‍‌കൊമ്പത്ത്,ചക്കക്കുപ്പുൺടോ കുയിൽ എന്നു കാണുന്നു. ഇങ്ങനെയൊക്കെ ആ പാവം പക്ഷിക്കു പേരുകളുണ്ടോ? ഇതു കൊണ്ടു തന്നെയാവണം ആരോ Unreferenced എന്നു ചേർത്തതും :)--അനൂപൻ 11:56, 24 മാർച്ച് 2008 (UTC)Reply

സഹായം

തിരുത്തുക

കേരളത്തിലെ പക്ഷികളുടെ പട്ടിക എന്നത് രണ്ടായി തിരിക്കണമെന്ന് തോന്നുന്നു. 1.കുടുംബം തിരിച്ചും 2. അകാരാദി ക്രമത്തിലും.എനിക്കത് ചെയ്യാൻ പറ്റുന്നില്ല. ശരിയെന്നു തോന്നുന്നെങ്കിൽ അതു പോലെയാക്കണം. കൂടാതെ കാണപ്പെടുന്ന സ്ഥലത്തിനും (ഉദാ: കേരളം മുഴുവൻ, കോൾ നിലങ്ങളിൽ), കാണപ്പെടുന്ന കാലത്തിനും (ഉദാ: resident, winter visiter) കൂടാതെ കുറിപ്പിനും (ഉദാ: endangered, threatened) ഇവ ചേർക്കാൻ കോളങ്ങൾ. അത്യാവശ്യമില്ലാത്ത കോളങ്ങൾ ഉപേക്ഷിക്കുകയുമാവാം.Satheesan.vn 17:00, 18 ഒക്ടോബർ 2010 (UTC)Reply

കേരളത്തിലെ പക്ഷികളുടെ അക്ഷരമാലാക്രമത്തിലുള്ള പട്ടിക കാണുക. പുതിയ നിരകൾ ആവശ്യമെങ്കിൽ ചേർക്കാം. ഒരു ഫലകം ആക്കുന്നതാകും ഭംഗി. സഹായമാവശ്യമെങ്കിൽ ചോദിച്ചോളൂ. വിഭാഗങ്ങളുടെ കണ്ണിയും മറ്റും ഏകരൂപത്തിലാക്കിയിട്ടുണ്ട്. പൊട്ടിയ ലിങ്കുകൾ ശരിയാക്കിയിട്ടുണ്ട്. അനാവശ്യ ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ട്--പ്രവീൺ:സംവാദം 15:17, 16 ജനുവരി 2011 (UTC)Reply

അടിയന്തിര ശ്രദ്ധക്ക്... വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു പക്ഷിയുടെ വിവരണം കൂടി കൂട്ടിച്ചേർത്താൽ നന്നായിരുന്നു. നെല്ലിയാമ്പതിയിൽ കഴിഞ്ഞ മാസം അതിനെ കാണാൻ കഴിഞ്ഞു. ലെസ്സർ ഫിഷ്‌ ഈഗിൾ എന്ന് വിളിക്കുന്ന Ichthyophaga humilis ആണ് പക്ഷി. https://en.wikipedia.org/wiki/Lesser_Fish_Eagle‎ എന്ന താളിൽ വിശദാംശങ്ങൾ ഉണ്ട്.— ഈ തിരുത്തൽ നടത്തിയത് Essarpee1 (സംവാദംസംഭാവനകൾ)

ചെറിയ മീൻ പരുന്ത്‌ കൂട്ടിച്ചേർത്തിട്ടുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം തിരുത്തുമല്ലോ... Essarpee1

ഈ പട്ടിക പൂർണ്ണമാക്കാൻ സഹായമായേക്കാവുന്ന ലിസ്റ്റുകൾ

തിരുത്തുക
  1. . https://docs.google.com/spreadsheet/ccc?key=0AkzufXP7aCjEcFBnWnlJam1ILWQwOTI3VThnZWpDSEE&authkey=CJHHg7sI

(ഗൂഗിൾ സ്പ്രെഡ്ഷീറ്റ്).

ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:17, 5 മേയ് 2012 (UTC)Reply

പട്ടിക പുനഃക്രമീകരണം

തിരുത്തുക

പട്ടിക ഈ താളിൽ കാണുന്നതു പോലെ മാറ്റിയാലോ എന്നാലോചിക്കുന്നു. അഭിപ്രായങ്ങൾ? ശാസ്ത്രീയനാമങ്ങൾ പരിശോധിക്കേണ്ടതുമുണ്ട്.--പ്രവീൺ:സംവാദം 03:55, 18 ജൂലൈ 2012 (UTC)Reply

നിലവിലുള്ള പട്ടികയെ വെച്ച് നോക്കുമ്പോൾ ഇത് കൊള്ളാം. ഇംഗ്ലീഷിലുള്ള പേര് , ശാസ്ത്രീയനാമത്തിനു ശേഷം കൊടുക്കുന്നതാവും നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. അത് ആദ്യത്തെ കോളത്തിൽ മലയാളം പേരിന്റെ അടിയിൽ കൊടുത്താലും പ്രശ്നമില്ല. ചിത്രവും ശബ്ദവും എന്നതിനു പകരം മീഡിയ എന്ന് മാത്രം ഉപയോഗിച്ചാൽ പൊരേ?--ഷിജു അലക്സ് (സംവാദം) 04:28, 18 ജൂലൈ 2012 (UTC)Reply

  •   അനുകൂലിക്കുന്നു ഇംഗ്ലീഷ് പേര് നേരെ ഇംഗ്ലീഷ് വിക്കിയിലേക്ക് ലിങ്ക് ചെയ്യുന്നത് നന്നായിരിക്കും. മറ്റുവിവരങ്ങളിൽ എന്തൊക്കെ ഉൾക്കൊള്ളിക്കണമെന്ന് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്. എന്തായാലും ശബ്ദവും കോമൺസ് ആല്ബവും ഒക്കെയായി സൂപ്പറായിട്ടുണ്ട്.--മനോജ്‌ .കെ 07:11, 18 ജൂലൈ 2012 (UTC)Reply
ഇംഗ്ലീഷ് പേര്, ശാസ്ത്രീയ നാമത്തിന്റെ താഴെ ആക്കി (പഴയരൂപം). ഇംഗ്ലീഷ് വിക്കിപീഡിയയിലോട്ട് കണ്ണി ചേർക്കേണ്ടതുണ്ടോ? നമ്മുടെ ലേഖനങ്ങളിൽ നിന്ന് അവിടേയ്ക്ക് ലിങ്ക് ഉണ്ടല്ലോ. മറ്റുവിവരങ്ങൾ, ഈ താളിൽ തന്നെ സതീശൻ ഇട്ടിരിക്കുന്ന അഭിപ്രായത്തിന്റെ ചുവട് പിടിച്ച് സാമ്പിളായി ഇട്ടതാണ്. എന്ത് വിവരങ്ങളാണ് മാറ്റിച്ചേർക്കേണ്ടത്?--പ്രവീൺ:സംവാദം 12:50, 18 ജൂലൈ 2012 (UTC)Reply
നന്നായിട്ടുണ്ട്. പക്ഷികളുടെ ചിത്രങ്ങൾ വേണം. പക്ഷിയെകണ്ട ഒരാൾക്ക് പേരറിയില്ലെങ്കിൽ അതൊരു സഹായമാവും. Satheesan.vn (സംവാദം) 16:35, 18 ജൂലൈ 2012 (UTC)Reply
ശാസ്ത്രീയനാമങ്ങൾ ആരെങ്കിലും പരിശോധിക്കുമോ?--പ്രവീൺ:സംവാദം 16:44, 18 ജൂലൈ 2012 (UTC)Reply


ഇപ്പോൾ വരുത്തിയ മാറ്റങ്ങൾ കൊള്ളാം. ചിത്രത്തിനും ശബ്ദത്തിനും ഒപ്പം വീഡിയോയ്ക്ക് കൂടെ സാദ്ധ്യത ഉണ്ട് എന്നതിനാലാണ് മീഡിയ എന്ന കോളം ഹെഡിങ്ങ് നിർദ്ദേശിച്ചത്. എന്തായാലും ഇപ്പോഴുള്ള മാറ്റം നന്നായിരിക്കുന്നു.--ഷിജു അലക്സ് (സംവാദം) 04:04, 19 ജൂലൈ 2012 (UTC)Reply

അടിപൊളി Satheesan.vn (സംവാദം) 03:23, 2 ഓഗസ്റ്റ് 2012 (UTC) പട്ടികയുടെ പുനക്രമീകരണം വളരെ നന്നായിരിക്കുന്നു. Satheesan.vn (സംവാദം) 02:21, 28 ഒക്ടോബർ 2012 (UTC)Reply

കടൽക്കാട

തിരുത്തുക

Curlew Sandpiper, Greater Painted-snipe രണ്ടു പക്ഷികൾക്കും കടൽക്കാട എന്നായിരുന്നു പട്ടികയില്പേര്. birds of kerala status and distribution എന്ന പുസ്തകത്തിൽ വേറെ പേരുകൾ കണ്ടു. അറ്റനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. Satheesan.vn (സംവാദം) 12:25, 3 മേയ് 2014 (UTC)Reply

വിഭജിക്കണോ ? വേണ്ടയോ ?

തിരുത്തുക

ഇനി കൂടുതൽ കൂടിച്ചേർക്കലുകൾ നടത്താൻ കഴിയാത്ത വിധം ഈ ലേഖനം വളർന്നിരിക്കുന്നു , കുടുംബം/നിര അനുസരിച്ച് വിഭജിച്ചു തുടരുന്നതാണ് നല്ലതെന്ന് തോനുന്നു അഭിപ്രായം അറിയിക്കുക . --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:01, 15 ജനുവരി 2018 (UTC)Reply

വിക്കി പട്ടികയുടെ ഉപയോഗ പരിധി കടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ ഈ മാതൃകയിൽത്തന്നെ നിലനിർത്തണമെങ്കിൽ വിഭജിക്കേണ്ടിവരും. കുറച്ചധികം തിരുത്തലുകൾ വരുത്താനുണ്ട്. c:Birds_of_Kerala യുമായി താരതമ്യം ചെയ്യുക. ജീ 10:47, 15 ജനുവരി 2018 (UTC)Reply
കോമ്മൺസിലെ താൾ മലയാളത്തിലാക്കി തൽക്കാലത്തേക്ക് ഇവിടെ ഇറക്കുമതി ചെയ്തു വച്ചിട്ടുണ്ട്. അതുമായി താരതമ്യം ചെയ്ത തിരുത്തലുകൾ വരുത്തുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ആകാം. അതല്ല; അതിലേക്ക് ഈ താളിന്റെ നാൾവഴി ലയിപ്പിച്ചാൽ മതിയെങ്കിൽ അങ്ങനെയുമാകാം. ഈ താളിൽ തിരുത്തലുകൾ വരുത്തിയ കുറേപ്പേരുടെ അഭിപ്രായങ്ങൾ തേടുന്നു. @Praveenp, Irvin calicut, and Ansha.vs:, @Dhruvarahjs, Challiyan, and കൈപ്പള്ളി: , ...പട്ടിക കാലഹരണപ്പെട്ടതാകരുത് എന്നതാണ് പ്രധാനം. ജീ 09:06, 16 ഫെബ്രുവരി 2018 (UTC)Reply

ലേഖനം കൂടുതൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ല എന്ന് പറയുന്നതെന്താണ്? Phab:T59499 ഈ പ്രശ്നമാണോ?--പ്രവീൺ:സംവാദം 15:20, 16 ഫെബ്രുവരി 2018 (UTC)Reply

കുടുംബങ്ങൾ കാലാനുസൃതമായി നവീകരിക്കണ്ടേ?ധ്രുവരാജ്‌:സംവാദം 23:05 , 16 മാർച്ച് 2020 (UTC)

"കേരളത്തിലെ പക്ഷികളുടെ പട്ടിക" താളിലേക്ക് മടങ്ങുക.