സത്യൻ അന്തിക്കാട്
മലയാളചലച്ചിത്ര സംവിധായകൻ. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽസത്യൻ അന്തിക്കാടൈനോട് ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇന്നസെന്റ്, നെടുമുടി, ശ്രീനിവാസൻ, കെപിഎസി ലളിത , ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ , ശങ്കരാടി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. മോഹൻലാൽ, ജയറാം എന്നിവരാണ് അധികം ചിത്രങ്ങളിൽ നായകനായിട്ടുള്ളത്
സത്യൻ അന്തിക്കാട് | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് |
സജീവ കാലം | 1982 - ഇപ്പോഴും |
ജീവിതപങ്കാളി(കൾ) | നിർമ്മല |
കുട്ടികൾ | അരുൺ,അഖിൽ,അനൂപ് |
മാതാപിതാക്ക(ൾ) | എം.വി.കൃഷ്ണൻ, എം.കെ.കല്യാണി |
ജനനം
തിരുത്തുക1954 നവംബർ 3-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ ജനിച്ചു.
ചലച്ചിത്രലോകത്തിൽ
തിരുത്തുക1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ലഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു. അമ്പതാമത്തെ ചിത്രം കഥ തുടരുന്നു ആയിരുന്നു.
ചലച്ചിത്രങ്ങൾ
തിരുത്തുക
ഗാനരചയിതാവ്
തിരുത്തുക- പട്ടണത്തിൽ സുന്ദരൻ (2003)
- വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
- തൂവൽകൊട്ടാരം (1996)
- അസ്ത്രം (1983)
- കുറുക്കന്റെ കല്യാണം (1982)
- ആരതി (1981)
- ഞാൻ എകനാണ്
- മണ്ടന്മാർ ലണ്ടനിൽ (1983)
- സരിത (1977)
കഥകൾ
തിരുത്തുക- ഇന്നത്തെ ചിന്താവിഷയം (2008)
- രസതന്ത്രം (2006)
- ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)
- സന്മനസ്സുള്ളവർക്ക് സമാധാനം (1986)
സഹസംവിധായകൻ
തിരുത്തുക- ആരതി (1981) (സംവിധായകൻ :പി. ചന്ദ്രകുമാർ)
- അധികാരം (1980) (സംവിധായകൻ :പി. ചന്ദ്രകുമാർ)
- അഗ്നി പർവ്വതം (1979)(സംവിധായകൻ :പി. ചന്ദ്രകുമാർ)
കുടുംബം
തിരുത്തുകഭാര്യ: നിർമ്മല സത്യൻ
മക്കൾ: അരുൺ, അഖിൽ, അനൂപ്
അവലംബം
തിരുത്തുകസത്യൻ അന്തിക്കാട് [1]