പൊൻമുട്ടയിടുന്ന താറാവ്

മലയാള ചലച്ചിത്രം
(പൊന്മുട്ടയിടുന്ന താറാവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ഒരു നർമ്മപ്രധാനമായ മലയാള ചലച്ചിത്രമാണ് പൊൻമുട്ടയിടുന്ന താറാവ്.ശ്രീനിവാസൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രഘുനാഥ് പലേരിയാണ്[1]. ജയറാം, ഇന്നസെന്റ് , ഉർവശി, ശാരി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2]. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ[3] .

പൊൻമുട്ടയിടുന്ന താറാവ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംബി. ശശികുമാർ
രചനരഘുനാഥ് പലേരി
തിരക്കഥരഘുനാഥ്പലേരി
അഭിനേതാക്കൾശ്രീനിവാസൻ
ജയറാം
ഉർവശി
ശാരി
ഇന്നസെന്റ്
പാർവ്വതി
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ.രാജഗോപാൽ
സ്റ്റുഡിയോമുദ്ര പ്രൊഡക്ഷൻസ്
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി
  • 28 ഡിസംബർ 1988 (1988-12-28)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം122 മിനിറ്റ്

പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീടിത് മാറ്റുകയായിരുന്നു.[4]

അഭിനയിച്ചവർ

തിരുത്തുക

ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എൻ.വിയാണ്.

No. ഗാനം ആലപിച്ചവർ രചന ദൈർഘ്യം
1 കുന്നിമണി ചെപ്പുതുറന്ന് കെ.എസ്. ചിത്ര ഒ.എൻ.വി 4:29
2 തീയിലുരുക്കി കെ.ജെ. യേശുദാസ് ഒ.എൻ.വി 4:33
  1. "Ponmuttayidunna Thaaravu". www.malayalachalachithram.com. Retrieved 2014-10-24.
  2. "Ponmuttayidunna Thaaravu". malayalasangeetham.info. Retrieved 2014-10-24.
  3. "Ponmuttayidunna Thaaravu". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.
  4. "ജയറാം, ഉർവശി പൊൻമുട്ടയിടുന്ന താറാവിന് വെറും ക്ലൈമാക്‌സായിരുന്നില്ല, സത്യൻ അന്തിക്കാട്". 2016-04-02. Retrieved 2017-12-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക