നിഖില വിമൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

നിഖില വിമൽസത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടി.[1][2] കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവതി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തളിപ്പറമ്പ് സൈദ്‌ കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമൽ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിനൊപ്പം അഭിനയിച്ചു.രണ്ട് തമിഴ് ചിത്രത്തിന് ശേഷം നിഖില വിമൽ തെലുങ്കിലേക്ക് ചേക്കേറുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

നിഖില വിമൽ
നിഖില വിമൽ അരവിന്ദന്റെ അതിഥികൾഎന്ന ചിത്രത്തിൽ
ജനനം
തൊഴിൽസിനിമാ നടി
സജീവ കാലം2009–തുടരുന്നു.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

  • ലൗ × 24 (2015).... കബനി കാർത്തിക
  • തമ്പി (2020)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. https://www.imdb.com/title/tt8286926/
  2. https://in.bookmyshow.com/bengaluru/movies/njan-prakashan/ET00089182
"https://ml.wikipedia.org/w/index.php?title=നിഖില_വിമൽ&oldid=3346827" എന്ന താളിൽനിന്ന് ശേഖരിച്ചത്