മേനക
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.[1] പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
മേനക | |
---|---|
തൊഴിൽ | അഭിനേത്രി, ചലച്ചിത്രനിർമ്മാതാവ് |
സജീവ കാലം | 1980 - 1988 |
ജീവിതപങ്കാളി(കൾ) | സുരേഷ് കുമാർ (? - present) |
കുട്ടികൾ |
|
19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.[2]
മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകമലയാളം
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|
2021 | ഭ്രമം | ഉദയുടെ പഴയ നായിക | ||
2021 | 8 1/2 ഇന്റർകട്ട്സ് : ലൈഫ് ആൻഡ് ഫിലംസ് ഓഫ് കെ. ജി. ജോർജ് | മേനക | ഡോക്യമെന്ററി | |
2017 | ഇമ | രാധു | ഹ്രസ്വ ചിത്രം | |
2015 | ഞാൻ സംവിധാനം ചെയ്യും | ശോഭ | ബാലചന്ദ്രമേനോൻ | |
2013 | അഭിയും ഞാനും | ദേവിക | S. P. മഹേഷ് | |
2013 | കുറ്റീം കോലും | സുഭദ്ര | ഗ്വിന്നസ് പക്രു | |
2013 | പകരം | പാർവ്വതി | ||
2012 | ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് | വേണി | ||
2012 | വാദ്ധ്യാർ | സുഭദ്ര | നിധീഷ് ശക്തി | |
2011 | ലിവിംഗ് ടുഗദർ | വത്സല | ഫാസിൽ | |
1994 | ചാണക്യ സൂത്രങ്ങൾ | ലീല | ||
1987 | കിളിപ്പാട്ട് | |||
1987 | നീയെത്ര ധന്യ | ശോഭ | ||
1987 | ഒന്നാം മാനം പൂമാനം | രെമ | ||
1987 | അമ്മേ ഭഗവതി | പാർവ്വതി | ||
1987 | കൊട്ടും കുരവയും | വിമല | ||
1986 | വർഷങ്ങൾ പോയതറിയാതെ | ലക്ഷ്മി | ||
1986 | ദൂരെ ദൂരെ ഒരു കൂടുകൂട്ടാം | സുജാത | സിബി മലയിൽ | |
1986 | സ്നേഹമുള്ള സിംഹം | വിലാസിനി | സാജൻ | |
1986 | അയൽവാസി ഒരു ദരിദ്രവാസി | കാവേരി | പ്രിയദർശൻ | |
1986 | നാളെ ഞങ്ങളുടെ വിവാഹം | ഇന്ദു | D. ശശി | |
1986 | പൊന്നുംകുടത്തിനു പൊട്ട് | സേതുഭായി | സുരേഷ് ബാബു | |
1986 | രേവതിക്കൊരു പാവക്കുട്ടി | ഇന്ദു | സത്യൻ അന്തിക്കാട് | |
1986 | യുവജനോത്സവം | നിർമ്മല | ശ്രീകുമാരൻ തമ്പി | |
1986 | ആളൊരുങ്ങി അരങ്ങൊരുങ്ങി | മേരിക്കുട്ടി | ||
1986 | വിശ്വസിച്ചാലും ഇല്ലെങ്കിലും | |||
1986 | ഒപ്പം ഒപ്പത്തിനൊപ്പം | രാജമ്മ | അമ്പാട്ട് സോമൻ | |
1986 | ഭാര്യ ഒരു മന്ത്രി | ജയദേവി | ||
1986 | മലരും കിളിയും | മായ | ||
1986 | ഭഗവാൻ | |||
1986 | ഹലോ മൈഡിയർ റോംഗ് നമ്പർ | ശോഭ | ||
1986 | കുളമ്പടികൾ | സൂസൻ | ക്രോസ് ബൽറ്റ് മണി | |
1985 | അക്കരെ നിന്നൊരു മാരൻ | നന്ദിനി | ഗിരീഷ് | |
1985 | ബോയിംഗ് ബോയിംഗ് | ശ്രീക്കുട്ടി | പ്രിയദർശൻ | |
1985 | പറയാനും വയ്യാ പറയാതിരിക്കാനും വയ്യാ | ശാലിനി | പ്രിയദർശൻ | |
1985 | മൌനനൊമ്പരം | ഇന്ദു | ||
1985 | വെള്ളം | അംബിക | ഹരിഹരൻ | |
1985 | മുഖ്യമന്ത്രി | അനു | ആലപ്പി അഷ്റഫ് | |
1985 | ഓർമ്മിക്കാൻ ഓമനിക്കാൻ | - | ശശികുമാർ | |
1985 | സമ്മേളനം | ശാലിനി | C. P. വിജയ്കുമാർ | |
1985 | ഒരു നോക്കു കാണാൻ | സന്ധ്യ | സാജൻ | |
1985 | അർച്ചന ആരാധന | ആരാധന | സാജൻ | |
1985 | ഇടനിലങ്ങൾ | ഭാനു | ഐ.വി. ശശി | |
1985 | ആനക്കൊരുമ്മ | ദേവി | എം. മണി | |
1985 | സൌന്ദര്യപ്പിണക്കം | മാലിനി | ||
1985 | പ്രിൻസിപ്പാൾ ഒളിവിൽ | മാലതി | ||
1985 | അമ്പട ഞാനേ! | ദേവയാനി | ||
1985 | ഈ തലമുറ ഇങ്ങനെ | |||
1985 | ഒഴിവുകാലം | |||
1985 | ഓരോ പൂവിലും | |||
1985 | കണ്ടു കണ്ടറിഞ്ഞു | അമ്മിണി | സാജൻ | |
1984 | മുത്തോടുമുത്ത് | ആച്ചിമോൾ (അശ്വതി) | എം. മണി | |
1984 | എങ്ങനെയുണ്ടാശാനേ | സുനന്ദ | ബാലു കിരിയത്ത് | |
1984 | മൈനാകം | ജയ | K. G. രാജശേഖരൻ | |
1984 | മനസേ നിനക്കു മംഗളം | സോഭ | A. B. രാജ് | |
1984 | പിരിയില്ല നാം | ഷേർളി | ജോഷി | |
1984 | പൂച്ചക്കൊരു മൂക്കുത്തി | രേവതി | പ്രിയദർശൻ | |
1984 | അപ്പുണ്ണി | അമ്മു | സത്യൻ അന്തിക്കാട് | |
1984 | സ്വന്തമെവിടെ ബന്ധമെവിടെ | ഇന്ദുലേഖ | ശശികുമാർ | |
1984 | തിരക്കൽ അൽപ്പസമയം | സഫിയ | P. G. വിശ്വംഭരൻ | |
1984 | എതിർപ്പുകൾ | ലക്ഷ്മി | ഉണ്ണി ആരന്മുള | |
1984 | അമ്മേ നാരായണാ | |||
1984 | സൂര്യനെ മോഹിച്ച പെൺകുട്ടി | |||
1984 | ഒരു തെറ്റിന്റെ കഥ | - | ||
1984 | വീണ്ടും ചലിക്കുന്ന ചക്രം | പ്രമീള | P. G. വിശ്വംഭരൻ | |
1984 | വെളിച്ചമില്ലാത്ത വീഥി | - | J. കല്ലാൻ | |
1984 | ഒന്നും മിണ്ടാത്ത ഭാര്യ | ആശാ തമ്പി | ബാലു കിരിയത്ത് | |
1984 | ആഗ്രഹം | - | രാജസേനൻ | |
1984 | കൃഷ്ണാ ഗുരുവായൂരപ്പാ | ഉണ്ണിയുടെ പത്നി | ||
1984 | പാവം പൂർണ്ണിമ | പൂർണ്ണിമ | ബാലു കിരിയത്ത് | |
1984 | വെപ്രാളം | ബീന | മേനോൻ സുരേഷ് | |
1984 | ആയിരം അഭിലാഷങ്ങൾ | സോമൻ അമ്പാട്ട് | ||
1984 | ഓടരുതമ്മാവാ ആളറിയാം | ശോഭാ ഗോവിന്ദ് | പ്രിയദർശൻ | |
1984 | കരിമ്പ് | പ്രിൻസി | K. വിജയൻ | |
1984 | വെള്ളം | അംബിക | ഹരിഹരൻ | |
1984 | കൂട്ടിനിളംകിളി | രാധിക | ബാലു കിരിയത്ത് | |
1984 | അടിയൊഴുക്കുകൾ | മാധവി | ഐ.വി. ശശി | |
1984 | തിരകൾ | രാധ | ||
1983 | പ്രേം നസീറിനെ കാണ്മാനില്ല | മേനക | ||
1983 | രതിലയം | മാക്കുട്ടി | ||
1983 | എങ്ങനെ നീ മറക്കും | ശോഭ | M. S. മണി | |
1983 | പൌരുഷം | ജാനു | ശശികുമാർ | |
1983 | ജസ്റ്റീസ് രാജ | തുളസി | R. കൃഷ്ണമൂർത്തി | |
1983 | താളം തെറ്റിയ താരാട്ട് | സിന്ധു | എ.ബി. രാജ് | |
1983 | താവളം | രമണി | തമ്പി കണ്ണന്താനം | |
1983 | അറബിക്കടൽ | – | ശശികുമാർ | |
1983 | അഷ്ടപദി | രാധ | അമ്പിളി | |
1983 | നദിമുതൽ നദി വരെ | തളസി | ||
1983 | ശേഷം കാഴ്ച്ചയിൽ | ലതിക | ||
1983 | കത്തി | |||
1983 | ഈറ്റില്ലം | ആബിത | ||
1983 | രുഗ്മ | എലസബത്ത് | ||
1983 | കൊലകൊമ്പൻ | ഡോ. ലീല | ശശികുമാർ | |
1983 | അരുണയുടെ പ്രഭാതം | |||
1983 | ഒരു മൊട്ടു വിരിഞ്ഞാൽ | |||
1982 | പൊന്നും പൂവും | സുഭദ്ര | A. വിൻസന്റ് | |
1982 | എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ശ്രീദേവി | ഭദ്രൻ | |
1982 | ദ്രോഹി | ഭവാനി | P. ചന്ദ്രകുമാർ | |
1982 | കണ്മണിക്കൊരുമ്മ | |||
1982 | കാലം | ജയ | ഹേമചന്ദ്രൻ | |
1982 | രക്തസാക്ഷി | ഗീത | ||
1982 | ആയുധം | ഉഷ | ||
1982 | ആദർശം | മാലതി | ||
1981 | കോലങ്ങൾ | കുഞ്ഞമ്മ | K. G. ജോർജ്ജ് | |
1981 | അഹിംസ | സപിയ | ഐ.വി. ശശി | |
1981 | മുന്നേറ്റം | ഇന്ദു | ശ്രീകുമാരൻ തമ്പി | |
1981 | ഗുഹ | സുവർണ്ണ | ||
1981 | വിഷം | ശോഭ | ||
1981 | വേലിയേറ്റം | ജാനു | ||
1981 | ഓപ്പോൾ | മാളു | കെ.എസ്. സേതുമാധവൻ |
അവലംബം
തിരുത്തുക- ↑ http://www.indiaglitz.com/channels/malayalam/article/13626.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-18. Retrieved 2009-11-25.