കളിയിൽ അൽപ്പം കാര്യം
കളിയിൽ അൽപം കാര്യം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഭുവന (നീലിമ), റഹ്മാൻ, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1984 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു.[1][2][3][4]
കളിയിൽ അൽപം കാര്യം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | പാവമണി |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | മോഹൻലാൽ നീലിമ അസീം ജഗതി റഹ്മാൻ ലിസി |
സംഗീതം | രവീന്ദ്രൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ഷീബ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസന്ദർഭം
തിരുത്തുകഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള വിനയന് ആധുനിക ജീവിതശൈലിക്കൊത്ത് നിലകൊള്ളാൻ കഴിയുന്നില്ല. അയാളുടെ സഹോദരൻ ക്ലബുകളിൽ സമയം നൃത്തം ചെയ്യാൻ സമയം കണ്ടെത്തുന്നു; സഹോദരി എപ്പോഴും റേഡിയോ ശ്രവിക്കുന്നു; മാതാപിതാക്കൾ എല്ലായ്പ്പോഴും തിരക്കിലുമാണ്. നഗരജീവിതം മടുത്ത അയാൾ ഒരു ഗ്രാമത്തിലേയ്ക്കു താമസം മാറുകയും അവിടെ ഒരു വില്ലേജ് ഓഫീസറായി ഒരു ചെറിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവിടെ അയാൾ ഒരു ഗ്രാമീണ പെൺകൊടിയുമായി പ്രണയത്തിലാവുന്നുവെങ്കിലും അയാളുടേതിനു നേരേ വിപരീതമായ ഒരു ജീവിതമാണ് അവൾ സ്വപ്നം കാണുന്നത്. ഒരു നഗരത്തിലെ ആഡംബര ജീവിതം ആസ്വദിക്കാൻ അവൾ ആഗ്രഹിക്കുന്നു. അവർ വിവാഹിതരാകുകയും വിനയൻ ഗ്രാമത്തിൽത്തന്നെ തുടരുകയും ഭാര്യ നഗരത്തിലേയ്ക്കു താമസം മാറ്റുകയും ചെയ്യുന്നു. കുറച്ചു നാളുകൾക്ക് ശേഷം ഗ്രാമ ജീവിതം നഗരജീവിതത്തേക്കാൾ ഏറെ മെച്ചപ്പെട്ടതാണെന്നുള്ള തിരിച്ചറിവിൽ അവൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുകയും ദമ്പതികൾ ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | വിനു/വിനയൻ |
2 | ഭുവന (നീലിമ) | രാധ |
3 | ജഗതി ശ്രീകുമാർ | വാസുണ്ണി |
4 | റഹ്മാൻ | ബാബു (വിനുവിന്റെ അനുജൻ) |
5 | സുകുമാരി | ലീല-(വിനുവിന്റെ അമ്മ) |
6 | ലിസി | കൽപ്പന(വിനുവിന്റെ അനുജത്തി) |
7 | കെ.പി. ഉമ്മർ | (വിനുവിന്റെ അച്ഛൻ) |
8 | ബഹദൂർ | രാരിച്ചൻ നായർ (രാധയുടെ അച്ഛൻ) |
9 | മാള അരവിന്ദൻ | ശങ്കരൻകുട്ടി |
10 | ശങ്കരാടി | ശങ്കരൻ നായർ (നേതാവ്) |
11 | മാസ്റ്റർ അരവിന്ദ് (M. P. രാംനാഥ്) | രാധയുടെ അനുജൻ |
12 | നെടുമുടി വേണു | കുടിയനായ അയൽക്കാരൻ |
13 | കുഞ്ചൻ | കന്നുപൂട്ടുകാരൻ |
14 | മീന | ലക്ഷ്മി(രാധയുടെ അമ്മ) |
15 | ബീന (നടി) | ഭാരതി- ശങ്കരൻ നായരുടേ ഭാര്യ |
പാട്ടുകൾ: സത്യൻ അന്തിക്കാട് ഈണം: രവീന്ദ്രൻ
ക്ര. നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | ഡിസ്കോ ഡിസ്കോ | കെ.എസ്. ചിത്ര രവീന്ദ്രൻ | |
2 | കണ്ണോടു കണ്ണായ സ്വപ്നങ്ങൾ | കെ ജെ യേശുദാസ് കെ.എസ്. ചിത്ര | മോഹനം |
3 | മനതാരിലെന്നും | യേശുദാസ് | ഹംസധ്വനി |
4 | പട്ടണത്തിലെന്നും | കെ.എസ്. ചിത്ര | ചക്രവാകം |
അവലംബം
തിരുത്തുക- ↑ "Kaliyil Alpam Karyam". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Kaliyil Alpam Karyam". malayalasangeetham.info. Retrieved 2014-10-20.
- ↑ "Kaliyil Alpam Karyam". spicyonion.com. Retrieved 2014-10-20.
- ↑ "മോഹൻലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'". Mathrubhumi. 5 March 2018. Retrieved 5 March 2018.
- ↑ "Film കളിയിൽ അല്പം കാര്യം". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?1811