മൈ ഡിയർ മുത്തച്ഛൻ

മലയാള ചലച്ചിത്രം

ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ഡിയർ മുത്തച്ഛൻ. തിലകൻ, മധുരിമ നാർള,  ബേബി ജോമോൾ, ബേബി രഞ്ജു, മാസ്റ്റർ തരുൺ, മുരളി, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവ്വശി, കെപിഎസി ലളിത, ജയറാം, ഫിലോമിന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് തോമസ് ആണ് ഈ ചിത്രത്തിന്റെ നിർമാതാവ്.

My Dear Muthachan
പ്രമാണം:My-Dear-Muthachan.jpg
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംJoy Thomas
സ്റ്റുഡിയോJubilee Productions
വിതരണംJubilee Productions
രാജ്യംIndia
ഭാഷMalayalam

മാതാപിതാക്കളെ നഷ്ടപ്പെട്ട മീരയും 3 ഇളയ സഹോദരങ്ങളും ഒറ്റപ്പെടുന്നു. സമ്പന്നരായ ഇവരെ ചൂഷണം ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്കൊപ്പം ഇവരുടെ വീട്ടിൽ ജീവിക്കാൻ തുടങ്ങുന്നു. ഈ ദുസ്സഹമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ അവർ ഒരാളെ തങ്ങളുടെ മുത്തച്ഛനായി ജീവിക്കാൻ ഏർപ്പാടാക്കുന്നു. തുടർന്ന്. മുത്തച്ഛനായി വരുന്ന ഈ വ്യക്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും മീരയുടെ മാതാപിതാക്കളുടെ മരണത്തിന് പിന്നിലെ രഹസ്യം പുറത്തു കൊണ്ടുവരുന്നതുമാണ് കഥയുടെ കാതൽ.  

ഗാനങ്ങൾ

തിരുത്തുക

ചിത്രത്തിൽ ബിച്ചു തിരുമലയും എഴുതി ജോൺസൻ ചിട്ടപ്പെടുത്തിയ 3 ഗാനങ്ങൾ ഉണ്ട്.

# തലക്കെട്ട് ഗായകൻ(കൾ)
1 "ചെപ്പടിക്കാരനല്ലാ" സി.ഒ.ആന്റോ, കെ.എസ്.ചിത്ര, മിൻമിനി, ജാൻസി
2 "രാത്രി തൻ കൈകളിൽ" കെ എസ് ചിത്ര, കോറസ്
3 "രണ്ടു പൂവിടൽ ചുണ്ടിൽ വിരിഞ്ഞു" കെ ജെ യേശുദാസ്
"https://ml.wikipedia.org/w/index.php?title=മൈ_ഡിയർ_മുത്തച്ഛൻ&oldid=3943307" എന്ന താളിൽനിന്ന് ശേഖരിച്ചത്