അമല പോൾ
മലയാളം, തെലുഗു, തമിഴ് അഭിനേത്രിയാണ് അമല പോൾ .
അമലാ പോൾ | |
---|---|
ജനനം | അമലാ പോൾ ഒക്ടോബർ 26, 1991 |
മറ്റ് പേരുകൾ | അനഘ |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2009 - മുതൽ |
ആദ്യകാലം
തിരുത്തുകആലുവ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജിൽ ചേർന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി എടുത്തു. ഈ സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായി. ഈ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.
പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.
വ്യക്തിജീവിതം
തിരുത്തുകഎറണാകുളത്ത് 1991 ഒക്ടോബർ 26 നാണ് അമലാ പോൾ ജനിച്ചത്. അച്ഛൻ പോൾ വർഗീസ്, അമ്മ ആനീസ് പോൾ. സെന്റ് തെരേസാസ് കോളേജിൽ ബി.എ. മൂന്നാം വർഷ വിദ്യാർഥിനിയാണ്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാക്ഷ | കുറിപ്പുകൾ |
---|---|---|---|---|
2009 | നീലത്താമര | ബീന | മലയാളം | |
2010 | വീരശേഖരൻ | തമിഴ് | ||
സിന്ധി സാമവേലി | സുന്ദരി | തമിഴ് | ||
മൈന | മൈന | തമിഴ് | ||
2011 | ഇത് നമ്മുടെ കഥ | ഐശ്വര്യ | മലയാളം | |
ദൈവതിരുമകൾ | ശ്വേത | തമിഴ് | ||
വികടകവി | തമിഴ് | നിർമ്മാണത്തിൽ | ||
മുപ്പൊഴുതും ഉൻ കൽപ്പനൈ | തമിഴ് | നിർമ്മാണത്തിൽ | ||
പേരിട്ടിട്ടില്ലാത്ത ഒരു പാണ്ഡ്യരാജ് ചിത്രം | തമിഴ് | |||
വേട്ടൈ | തമിഴ് | നിർമ്മാണത്തിൽ | ||
2012 | റൺ ബേബി റൺ | രേണുക | മലയാളം | |
2013 | ഒരു ഇന്ത്യൻ പ്രണയകഥ | ഐറിൻ ഗാർഡ്നർ | മലയാളം | |
2014 | ഇയോബിന്റെ പുസ്തകം | നർത്തകി | മലയാളം | |
2015 | മിലി | മിലി | മലയാളം | |
2015 | ലൈലാ ഓ ലൈലാ | അഞ്ജലി/ലൈല | മലയാളം | |
2016 | രണ്ടു പെൺകുട്ടികൾ | അശ്വതി | മലയാളം | |
2016 | ഷാജഹാനും പരീക്കുട്ടിയും | ജിയ | മലയാളം | |
2019 | ആടൈ | കാമിനി | തമിഴ് | |
2019 | അതോ അന്ത പറവൈ പോല | തമിഴ് |