ഇരട്ടക്കുട്ടികളുടെ അച്ഛൻ
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ശ്രീനിവാസൻ, മുരളി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരട്ടകുട്ടികളുടെ അച്ഛൻ. മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നായർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സി.വി. ബാലകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
ഇരട്ടകുട്ടികളുടെ അച്ഛൻ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | വി.പി. മാധവൻ നായർ |
കഥ | സി.വി. ബാലകൃഷ്ണൻ |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | ജയറാം ശ്രീനിവാസൻ മുരളി മഞ്ജു വാര്യർ |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം – രാജീവൻ
- ശ്രീനിവാസൻ – സഹദേവൻ
- ലാലു അലക്സ് – ഡോക്ടർ
- കലാമണ്ഡലം ഗീതാനന്ദൻ
- കൃഷ്ണകുമാർ
- മഹേഷ് – വരൻ
- മുരളി – വേണു
- കുതിരവട്ടം പപ്പു – എസ്.ഐ. കുറുപ്പ്
- കൊച്ചുപ്രേമൻ – വത്സലൻ
- ബാബു സ്വാമി
- മഞ്ജു വാര്യർ – അനുപമ
- ശാന്താദേവി – വത്സലന്റെ അമ്മ
- കാവ്യ മാധവൻ – ധന്യ
- മഞ്ജു പിള്ള – സഹദേവന്റെ ഭാര്യ
- ഊർമ്മിള ഉണ്ണി – ദേവി
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ – കെ.ജെ. യേശുദാസ്
- കണ്ണനെന്ന് പേര് രേവതി നാള് – കെ.എസ്. ചിത്ര
- എത്രനേരമായ് ഞാൻ കാത്ത് കാത്ത് നിൽപ്പൂ – കെ.ജെ. യേശുദാസ്
- നീ കാണുമോ തേങ്ങുമെൻ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: പ്രേമചന്ദ്രൻ
- ചമയം: പാണ്ഡ്യൻ
- വസ്ത്രാലങ്കാരം: കുക്കു ദീപൻ
- പരസ്യകല: കൊളോണിയ
- നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ബാബു
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: നാരായണൻ നാഗലശ്ശേരി
- മ്യൂസിക് കണ്ടക്ടർ: രാജാമണി
- വാതിൽപുറചിത്രീകരണം: സൻജന
- എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: പി. മനോജ്കുമാർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇരട്ടക്കുട്ടികളുടെ അച്ഛൻ – മലയാളസംഗീതം.ഇൻഫോ