നരേന്ദ്രൻ മകൻ ജയകാന്തൻ വക
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ്, സംയുക്ത വർമ്മ, അസിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ അഭിനയിച്ചിട്ടുണ്ട്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജിയോ മൂവീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
നരേന്ദ്രൻ മകൻ ജയകാന്തൻ വക | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സി. കരുണാകരൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ് സംയുക്ത വർമ്മ അസിൻ |
സംഗീതം | ജോൺസൺ |
ഗാനരചന | മുല്ലനേഴി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
വിതരണം | ജിയോ മൂവീസ് |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കുഞ്ചാക്കോ ബോബൻ | ജയകാന്തൻ |
ശ്രീനിവാസൻ | ഭാർഗ്ഗവൻ |
പാർത്ഥിപൻ | ദേവസാഹായം |
ജനാർദ്ദനൻ | ബാലകൃഷ്ണൻ നമ്പ്യാർ |
ഇന്നസെന്റ് | ജോണി വെള്ളിക്കാല |
ഒടുവിൽ ഉണ്ണികൃഷ്ണൻ | നക്സൽ വാസു |
കൊച്ചിൻ ഹനീഫ | കിട്ടുണ്ണി |
മാമുക്കോയ | നമ്പീശൻ |
മോനിലാൽ | കണാരൻ |
സാലു കൂറ്റനാട് | വില്ലേജ് ഓഫീസർ |
സംയുക്ത വർമ്മ | വിനോദിനി |
അസിൻ | സ്വാതി |
കെ.പി.എ.സി. ലളിത | സേതുലക്ഷ്മി |
ബിന്ദു പണിക്കർ | സൗദാമിനി |
സുകുമാരി | ഐശുമ്മ |
രമ്യ നമ്പീശൻ | സൗദാമിനി |
കുളപ്പള്ളി ലീല | ശാരദ |
സംഗീതം
തിരുത്തുകമുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ആരാരുമറിയാതൊരോമന – കെ.ജെ. യേശുദാസ്
- കറുത്തരാവിന്റെ കന്നിക്കിടാവ് – ജി. വേണുഗോപാൽ
- അമ്മയും നന്മയുമൊന്നാണ് – സുജാത മോഹൻ, കോറസ്
- വസന്തം വർണ്ണപ്പൂക്കുട – കെ.ജെ. യേശുദാസ്, കോറസ്
- കറുത്തരാവിന്റെ കന്നിക്കിടാവ് – കെ.എസ്. ചിത്ര
- വസന്തം വർണ്ണപ്പൂക്കുട – കെ.എസ്. ചിത്ര, കോറസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | പ്രേമചന്ദ്രൻ |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | വജ്രമണി |
നൃത്തം | കല, കൃഷ്ണവേണി |
സംഘട്ടനം | ത്യാഗരാജൻ |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
നിർമ്മാണ നിയന്ത്രണം | രാഘവൻ |
നിർമ്മാണ നിർവ്വഹണം | സേതു മണ്ണാർക്കാട് |
അസോസിയേറ്റ് ഡയറക്ടർ | ഉണ്ണികൃഷ്ണൻ പട്ടാഴി, ഷിബു |
അസോസിയേറ്റ് കാമറാമാൻ | ഷാജി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നരേന്ദ്രൻ മകൻ ജയകാന്തൻ വക ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നരേന്ദ്രൻ മകൻ ജയകാന്തൻ വക – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/3145/narendran-makan-jayakanthan-vaka.html Archived 2009-05-30 at the Wayback Machine.