പൂർണ്ണിമ ജയറാം
ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് പൂർണ്ണിമ ജയറാം. 1960 ജൂലൈ 27 ന് മുംബൈയിൽ ജനിച്ചു. 1981 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു.1982 ൽ ഓളങ്ങളിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.
പൂർണ്ണിമ ജയറാം | |
---|---|
ജനനം | പൂർണിമ ജയറാം മുംബൈ, ഇന്ത്യ |
മറ്റ് പേരുകൾ | പൂർണ്ണിമ ഭാഗ്യരാജ് |
സജീവ കാലം | 1980–1984 |
ജീവിതപങ്കാളി(കൾ) | ഭാഗ്യരാജ് |
മാതാപിതാക്ക(ൾ) | ജയറാം |
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , വെളിച്ചം വിതറുന്ന പെൺകുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങൾ, ആ രാത്രി, ഞാൻ ഏകനാണ്, ഊമക്കുയിൽ, മറക്കില്ലൊരിക്കലും, പിൻ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ഒത്തിരി ചിത്രങ്ങളിൽ സഹനടിയായും വേഷമിട്ടിട്ടുണ്ട്. ശങ്കർ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, അമോൽ പലേക്കർ, മോഹൻലാൽ, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നായകതാരങ്ങളുടെ ജോഡിയായാണ് പൂർണിമ ഏറെ അഭിനയിച്ചിട്ടുള്ളത്.
ബോളിവുഡിൽ പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴിൽ കിളിഞ്ചങ്ങൾ ,പയനങ്ങൾ മുടിവതില്ലൈ, ഡാർലിങ് ഡാർലിങ് ഡാർലിങ് എന്നീ സിനിമകൾ ഹിററുകൾ ആയിരുന്നു.
തമിഴിലെ 80 കളിലെ സൂപ്പർ ഹീറോ ഭാഗ്യരാജ് ആണ് ഭർത്താവ് . ശന്തനു,ശരണ്യ എന്നിവരാണ് മക്കൾ .