അപ്പുണ്ണി
മലയാള ചലച്ചിത്രം
വികെഎന്നിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയ ചിത്രമാണ് അപ്പുണ്ണി. വികെഎന്റെ തന്നെ 'പ്രേമവും വിവാഹവും' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹം എഴുതിയ ഒരേയൊരു തിരക്കഥയും ഇതാണ്. ചിത്രത്തിൽ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ, മേനക, ഭരത് ഗോപി,സുകുമാരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അപ്പുണ്ണി | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | രാമചന്ദ്രൻ |
രചന | വി.കെ.എൻ |
അഭിനേതാക്കൾ | |
സംഗീതം | കണ്ണൂർ രാജൻ ഗാനങ്ങൾ: ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി.വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | രേവതി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |