ശോഭന

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ശോഭന
ജനനം
ശോഭന ചന്ദ്രകുമാർ പിള്ള

(1970-03-21) 21 മാർച്ച് 1970  (54 വയസ്സ്)
തൊഴിൽഅഭിനേത്രി, നർത്തകി, നാട്യാവതാരക മൃദംഗവാദക[1]
സജീവ കാലം1980–present
മാതാപിതാക്ക(ൾ)
  • ചന്ദ്രകുമാർ പിള്ള
  • ആനന്ദം

ശോഭന എന്നറിയപ്പെടുന്ന ശോഭന ചന്ദ്രകുമാർ പിള്ള (ജനനം 21 മാർച്ച് 1970), ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ്. കുറച്ച് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് സിനിമകൾക്കൊപ്പം തെലുങ്ക്, തമിഴ് സിനിമകൾക്കൊപ്പം മലയാളം സിനിമകളിലും അവർ പ്രധാനമായും അഭിനയിക്കുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്‌നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്.

ജീവിത രേഖ

തിരുത്തുക

ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാർച്ച് -21 ന് തിരുവനന്തപുരത്ത് ജനനം.[2]. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.[2] കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു[3][4]

 
ശോഭന നൃത്തവേദിയിൽ

ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള , അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്യം നർത്തകി എന്ന നിലയിലും പ്രശസ്തയാണ്[5][1]. ഏകദേശം 230- ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. അതിൽ മലയാള സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി. കേരള സംസ്ഥാന ചലച്ചിത്ര  പുരസ്കാരവും നേടിയിട്ടുണ്ട്[6][7][8]. അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ. ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്[9][10][11][12]. .

ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു  ശോഭന  എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006- ൽ ശോഭനയുടെ  കലാമികവിനെ  രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[9]. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006- ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[13][14] 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ-- രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു[15] .

സിനിമാ ജീവിതം

തിരുത്തുക

1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു[16]. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമതും ദേശീയ അവാർഡ് ലഭിച്ചു

ബഹുമതികൾ

തിരുത്തുക
 
അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് എ പി ജെ അബ്ദുൾ കലാം ശോഭനക്ക് 2006ൽ പത്മശ്രീ നൽകുന്നു.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

വർഷം അവാർഡുകൾ വിഭാഗം ചിത്രങ്ങൾ
1989 ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്

മലയാളം

ഇന്നലെ
1993 ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ മണിച്ചിത്രത്താഴ്
1993 കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള കേരളസംസ്ഥാന

ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

മണിച്ചിത്രത്താഴ്
1994 ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്

മലയാളം

തേന്മാവിൻ കൊമ്പത്ത്
2002 ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ മിത്ര്, മൈ ഫ്രണ്ട്
2013 വനിത ചലച്ചിത്ര പുരസ്‌കാരം മികച്ച നടി തിര


അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം Sources
1984 ഏപ്രിൽ 18 ശോഭന
1984 കാണാമറയത്ത് ഷേർലി
1984 ഇത്തിരിപ്പുവേ ചുവന്ന പൂവേ സുഭദ്ര
1984 അലകടലിനക്കരെ ഡൈസി
1985 അവിടത്തെപ്പോലെ ഇവിടെയും സുജാത
1985 വസന്തസേന (ചലച്ചിത്രം) മെർലിൻ
1985 തൊഴിൽ അല്ലെങ്കിൽ ജയിൽ
1985 അക്കച്ചിയുടെ കുഞ്ഞുവാവ മൃദ്രുല
1985 മീനമാസത്തിലെ സൂര്യൻ രേവതി
1985 അഴിയാത്ത ബന്ധങ്ങൾ ഗീത
1985 ഈറൻ സന്ധ്യ പ്രഭ
1985 തമ്മിൽ തമ്മിൽ കവിത
1985 അനുബന്ധം വിജയലക്ഷ്മി
1985 ഈ തണലിൽ ഇത്തിരി നേരം സൗദാമിനി
1985 ഈ ശബ്ദം ഇന്നത്തെ ശബ്ദം ശാരദ
1985 അയനം ആലിസ്
1985 യാത്ര തുളസി
1985 രംഗം ചന്ദ്രിക
1985 ഒരു നാൾ ഇന്നൊരുനാൾ രജനി
1985 ഉപഹാരം മാഗി ഫർണാണ്ടസ്
1986 ഉദയം പടിഞ്ഞാറ് രേണു
1986 ടി.പി. ബാലഗോപാലൻ എം.എ. അനിത
1986 കുഞ്ഞാറ്റക്കിളികൾ ഉഷ
1986 ഇനിയും കുരുക്ഷേത്രം ലേഖ
1986 ആയിരം കണ്ണുകൾ അനു
1986 എൻറെ എൻറേതുമാത്രം അമ്പിളി
1986 അഭയം തേടി മീര/മിറാണ്ട
1986 ക്ഷമിച്ചു എന്നൊരുവാക്ക് ഇന്ദു
1986 ആളൊരുങ്ങി അരങ്ങൊരുങ്ങി ഗീത
1986 ന്യായവിധി ഗീത
1986 ഈ കൈകളിൽ വിജി ബാലകൃഷ്ണൻ
1986 പടയണി രാധ
1986 ചിലമ്പ് അംബിക
1986 രാരീരം മീര
1987 വ്രതം നാൻസി
1987 നാടോടിക്കാറ്റ് രാധ
1987 ഇത്രയും കാലം സാവിത്രി
1987 കാലം മാറി കഥ മാറി ഉമ്മുക്കുൽസു
1987 അനന്തരം സുമ, നളിനി
1987 നാൽക്കവല സൈനബ
1988 വിചാരണ അനിത
1988 വെള്ളാനകളുടെ നാട് രാധ
1988 ജന്മാന്തരം ശ്രീദേവി
1988 ആര്യൻ അശ്വതി
1988 അപരൻ അമ്പിളി
1988 ധ്വനി ദേവി
1988 ആലില കുരുവികൾ ഭാവന
1988 മുക്തി രാധിക
1989 ചരിത്രം സിസിലി
1990 ഇന്നലെ മായ/ഗൗരി
1990 അയ്യർ ദ ഗ്രേറ്റ് അമല
1990 സസ്നേഹം സരസ്വതി
1990 കളിക്കളം ആനി
1991 വാസ്തുഹാര ഭവാനി(കുട്ടിക്കാലം)
1991 ഉള്ളടക്കം ആനി
1991 അടയാളം മാലിനി
1991 കൺകെട്ട് സുജാത
1992 ഒരു കൊച്ചു ഭൂമികുലുക്കം ഇന്ദു
1992 നാഗപഞ്ചമി പഞ്ചമി
1992 പപ്പയുടെ സ്വന്തം അപ്പൂസ് ഭാമ
1993 മായാമയൂരം ഭദ്ര
1993 മേലേപ്പറമ്പിൽ ആൺവിട് പവിഴം
1993 മണിച്ചിത്രത്താഴ് ഗംഗ/നാഗവല്ലി മികച്ചനടിക്കുള്ളദേശീയപുരസ്കാരം
1994 പവിത്രം മീര
1994 കമ്മീഷണർ ഇന്ദു കുറുപ്പ്
1994 തേന്മാവിൻകൊമ്പത്ത് കാർത്തുമ്പി
1994 പക്ഷേ നന്ദിനി മേനോൻ
1994 മിന്നാരം നീന
1994 വിഷ്ണു സൂസന്ന മാത്യൂസ്
1994 മാനത്തെ വെള്ളിത്തേര് മെർലിൻ
1994 സിന്ദൂരരേഖ അരുന്ധതി
1995 മഴയെത്തുംമുമ്പേ ഉമാമഹേശ്വരി
1996 മിന്നാമിനുങ്ങിനും മിന്നുകെട്ട് രാധിക
1996 കുങ്കുമച്ചെപ്പ് ഇന്ദു
1996 അരമന വീടും അഞ്ഞൂറേക്കറും അല്ലി
1996 രാജപുത്രൻ വേണി
1996 ഹിറ്റ്ലർ ഗൗരി
1996 സൂപ്പർമാൻ നിത്യ.ഐ പി എസ്.
1997 കല്ല്യാണക്കച്ചേരി ഗോപിക
1997 കളിയൂഞ്ഞാൽ ഗൗരി
1999 അഗ്നിസാക്ഷി ദെവകി മാനമ്പിള്ളി
2000 ശ്രദ്ധ സുമ
2000 വല്ല്യേട്ടൻ ദേവി
2004 മാമ്പഴക്കാലം ഇന്ദിര
2005 മകൾക്ക് കില്ലേരി
2009 സാഗർ എലിയാസ് ജാക്കി റീലോഡഡ് ഇന്ദു
2013 തിര ഡോ.രോഹിണി പ്രണാബ്
2020 വരനെ ആവശ്യമുണ്ട് നീന
Year Title Role Sources
1982 Bhakta Dhruva Markandeya
1984 Srimathi Kanuka Padma
1984 Vijrumbhana Shobha
1985 Hechcharika
1985 Marana Sasanam Lalitha
1985 Muvva Gopaludu Krishnaveni
1985 Ajeyudu Rekha
1985 Trimurtulu Latha
1985 Rudraveena Lalita Shiva Jyoti
1985 Abhinandana Rani
1985 Praja Pratinidhi Bharathi
1985 Manavadostunnaadu Roopa
1985 Kokila Kokila
1985 Neti Siddhartha Jyoti
1985 Agni Sakshi
1986 Appula Appa Rao Subba Laxmi
1986 Hello Darling
1986 Rendilla Poojari Radha
1986 Naga Jyoti Gayathri
1986 Vikram Radha
1986 Marchandi Mana Chattalu Uma
1986 Asthram Padmini
1986 Gangwar Pavithra
1986 Alludu Diddina Kapuram Sita
1987 Muddula Manavudu Hemalatha
1987 Paapa Kosam Swapna
1987 Rowdy Gaari Teacher Malli
1989 Nari Nari Naduma Murari Shobha
1990 Alludugaru Kalyani
1991 April 1st Vidudhala Bhuvaneshwari
1991 Rowdy Gaari Pellam Janaki
1991 Minor Raja Santhana Lakshmi
1991 Manchi Roju Padma
1991 Hello Darling
1991 Keechu Raallu Monica
1992 Ahankari Shobana
1992 Asadhyulu Jyoti
1992 Champion Sandhya
1992 Rowdy Alludu Sita
1993 Kannayya Kittayya Saroja
1993 Nippu Ravva Guest appearance in a song
1993 രക്ഷണ Padma
1997 Surya Putrulu Ragini
2006 Game Uma
Year Title Role Sources
1980 Mangala Nayagi -
1980 Manmatha Ragangal -
1984 Enakkul Oruvan Kalpana
1985 Marudhani Marudhani
1988 Katha Nayagan -
1988 Oray Thaai Oray Kulam Easwari
1988 Idhu Namma Aalu Banu
1989 Sattathin Thirappu Vizhaa Radha
1989 Paattukku Oru Thalaivan Shanthi
1989 Siva Parvathy
1989 Ponmana Selvan Parvathy
1989 Vaathiyaar Veettu Pillai Geeta
1990 Enkitta Mothathe Mallika
1990 Mallu Vetti Minor Santhana Lakshmi
1990 Sathya Vaakku -
1991 Mahamayi Mahamayi
1991 Thalapathi Subhalakshmi
1993 Sivarathiri Gayathri
1996 Thuraimugam Rukkumani
2012 Podaa Podi Veena
2014 കൊച്ചടിയാൻ Yaaghavi
Year Title Role Sources
1990 Shivashankar Girija
1985 Giri Baale Neelaveni
Year Title Role Sources
2008 Mere Baap Pehle Aap Anuradha Joshi (Annu)
2007 Apna Asmaan Padmini Kumar

ഇംഗ്ലീഷ്

തിരുത്തുക
Year Title Role Sources
2003 'ഡാൻസ് ലൈക് എ മാൻ രത്ന
2002 മിതൃ, മൈ ഫ്രണ്ട് ലക്ഷ്മി

ടെലിവിഷൻ ഷോ (ജഡ്ജ്)

തിരുത്തുക
Year Title Channel Language
2010 Jodi Number one season 4 Vijay TV Tamil
2010 Super Jodi Surya TV Malayalam
2015 D 3

(Grand finale)

Mazhavil Manorama Malayalam
2017 Midukki Mazhavil Manorama Malayalam
ടി.വി. പരമ്പര
  • 1991 - Penn (Tamil) (DD Podhigai)
  • 1999 - Uravugal (Tamil) (Vijay TV)
  1. 1.0 1.1 Davis, Maggie (15 June 2017). "Malayalam actress Shobana to get hitched at the age of 47?". India.com. Retrieved 1 March 2019.
  2. 2.0 2.1 "ഐ.എം.ഡി.ബി.പ്രൊഫൈൽ - ശോഭന". ഐ.എം.ഡി.ബി. Archived from the original on 2014-05-28. Retrieved 2009 ഒക്ടോബർ 10. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "https://www.leoranews.com/profiles/classical-dancer/shobana/" Leora News. Retrieved 8 June 2019
  4. "Shobhana adopts a baby girl". Sify (in ഇംഗ്ലീഷ്). Retrieved 2 February 2020.
  5. "FB About". Retrieved 2020-02-01.
  6. "I am an introvert, says Shobana". The Hindu. 29 December 2005 – via www.thehindu.com.
  7. "In pics: Shobana dedicates her dance to 'Krishna'". IBNLive. Archived from the original on 2012-08-16. Retrieved 31 March 2015.
  8. "New Straits Times – Google News Archive Search". google.com. Retrieved 31 March 2015.
  9. 9.0 9.1 "The Hindu : Metro Plus Bangalore / Personality : Thinking actress". hindu.com. 6 April 2005. Archived from the original on 2013-10-17. Retrieved 31 March 2015.
  10. Sneha May Francis, Gulf News Report. "Shobana's mystical twist to an epic". gulfnews.com. Retrieved 31 March 2015.
  11. "Shobana: I don't feel bad if I don't act in a film, as long as people are making great films - Times of India". The Times of India.
  12. "Shobana extends her support for #MeToo movement - Times of India". The Times of India.
  13. "Padma Awards". Ministry of Communications and Information Technology. Retrieved 23 July 2009.
  14. "Welcome to Sify.com". sify.com. Archived from the original on 2013-12-15. Retrieved 31 March 2015.
  15. "Honorary doctorate conferred on CM". The Hindu. 21 October 2019. Retrieved 1 February 2020.
  16. "In her own groove". The Hindu. 3 November 2012. Retrieved 31 March 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശോഭന&oldid=3831420" എന്ന താളിൽനിന്ന് ശേഖരിച്ചത്