കരമന ജനാർദ്ദനൻ നായർ
ഒരു മലയാളചലച്ചിത്രനടനാണ് കരമന ജനാർദ്ദനൻ നായർ. അടൂർ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയം ആരംഭിച്ച കരമന അദ്ദേഹത്തിന്റെ അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് [1].
കരമന ജനാർദ്ദനൻ നായർ | |
---|---|
ജനനം | രാമസ്വാമി ജനാർദ്ദനൻ നായർ ജൂലൈ 25, 1936 |
മരണം | ഏപ്രിൽ 24, 2000 | (പ്രായം 63)
മറ്റ് പേരുകൾ | കരമന |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1975-2000 |
ജീവിതപങ്കാളി(കൾ) | ജയ ജെ. നായർ |
കുട്ടികൾ | സുനിൽ, സുധീർ, സുജയ് |
ജീവിതരേഖ
തിരുത്തുക1936-ൽ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടിൽ രാമസ്വാമി അയ്യരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സ്റ്റുഡൻസ് ഫെഡറേഷനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്. വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടങ്ങളിലും അഭിനയിച്ചിരുന്നു. 1999-ൽ പുറത്തിറങ്ങിയ് എഫ്.ഐ.ആർ. എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ദീർഘകാലം പ്രമേഹരോഗിയായിരുന്ന കരമന, 2000 ഏപ്രിൽ 24-ന് 64-ആം വയസ്സിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് അന്തരിച്ചു.
അഭിനയിച്ച ചില ചിത്രങ്ങൾ
തിരുത്തുകകുടുംബം
തിരുത്തുകഭാര്യ ജയ. മൂന്ന് മക്കളുണ്ട്. മൂത്ത മകൻ സുധീർ കരമന സിനിമ നടനാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2011-11-11.